പ്രവാസികൾക്ക് തിരിച്ചടി,​ യു.എ.ഇയിൽ സ്വദേശിവത്കരണം ഈ വർഷം ഇരട്ടിയാക്കും

Wednesday 09 January 2019 8:39 PM IST
uae-

അബുദാബി :രാജ്യത്ത് നടപ്പാക്കിയ സ്വദേശിവത്കരണം ഈ വർഷത്തോടെ ഇരട്ടിയാക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. കഴിഞ്ഞ വർഷത്തെ നേട്ടങ്ങളുടെ അവലോകനത്തിനും പുതിയ വർഷത്തേക്കുള്ള പദ്ധതികൾ ചർച്ചചെയ്യാനുമായി ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രഖ്യാപനം.

തൊഴിൽ സ്വദേശിവത്കരണം 2018ൽ 200 ശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. 2019ൽ സ്വദേശിവത്കരണം പിന്നെയും ഇരട്ടിയാക്കണമെന്ന് ന് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ പൗരന്മാർക്കും മാന്യമായ താമസ സ്ഥലം ഉറപ്പുവരുത്തും. കുടുംബങ്ങൾ, സ്ത്രീകൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ എന്നിവര്‍ക്കായി നയങ്ങൾ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD