ഇതാണ് പറയുന്നത് വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന്: വീഡിയോ വൈറൽ

Thursday 14 March 2019 12:47 PM IST
car

അമിതവേഗത്തിലെത്തിയ കാർ ട്രാഫിക്ക് ഐലൻഡിൽ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം നടന്നത്.


തിരക്കേറിയ റോഡിലൂടെ അതിവേഗത്തിൽ എത്തിയ കാർ റോഡ് മുറിച്ച് കടക്കുന്ന രണ്ട് വാഹനങ്ങൾക്ക് ഇടയിലൂടെ അതിസാഹസികമായി കടന്നുപോവുകയായിരുന്നു. ഇരുവാഹനങ്ങളിലും ഇടിക്കാതെയാണ് കാർ അപ്പുറത്തേക്ക് കടന്നുപോയത്.നിയന്ത്രണം നഷ്ടപ്പെട്ട കാർ മറുവശത്തേക്കെത്തിയപ്പോൾ റോഡരികിൽ നിറുത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പക്ഷേ ആർക്കും ഒരപകടവും സംഭവിച്ചില്ല എന്നതാണ് കൗതുകകരമായ കാര്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD