ടയർ പഞ്ചറായാലെന്താ മാറ്റിയിടാൻ പൊലീസ് മാമനുണ്ടല്ലോ... ഈ പൊലീസുകാരന്റെ നന്മ മനസിന് കയ്യടി

Friday 08 February 2019 10:47 PM IST
sharjah-police-viral-vide

ദുബായ്: പൊലീസുകാരെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ മീശ പിരിച്ച് ചുവന്ന കണ്ണുമായി ദേഷ്യത്തോടെ അടുത്ത് വരുന്നയാളായിട്ടാണ് നമ്മുടെയെല്ലാവരുടെയും മനസിൽ ചിത്രം തെളിയുക. എന്നാൽ കാലമൊക്കെ മാറി. ഇപ്പോൾ പൊലീസുകാർ നന്മയുടെ സന്ദേശവാഹകരാണ്. ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പോയിട്ടുള്ളവർക്ക് ഇക്കാര്യം നേരിട്ട് മനസിലായിട്ടുണ്ടാകും. എത്ര വലിയ കുറ്റം ചെയ്‌തയാളോടും കുശലാന്വേഷണങ്ങൾ നടത്തി അടുത്തെത്തുന്ന പൊലീസുകാർ എല്ലാവർക്കും മാതൃകയാണ്. ഇത്തരത്തിൽ വാഹനത്തിന്റെ ടയർ പഞ്ചറായി റോഡിൽ കുരുങ്ങിയവരെ സഹായിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടിക്ക് പാത്രമായിരിക്കുന്നത്. മറ്റൊരു വാഹനത്തിലിരുന്ന് പകർത്തിയ ഷാർജ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തിരക്കേറിയ ഹൈവേയുടെ വശത്ത് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനത്തിന്റെ ടയർ പൊലീസുകാരൻ മാറ്റിയിടുന്നതാണ് വീഡിയോയിൽ ഉള്ളത്. അടുത്ത് തന്നെ പൊലീസുകാരന്റെ വാഹനവും കാണാം. ടയർ മാറ്റിയിടുന്ന പൊലീസുകാരന്റെ സമീപത്ത് എല്ലാം നോക്കിക്കൊണ്ട് ഒരു കുട്ടിയെയും ദൃശ്യങ്ങളിൽ കാണാം. എന്നാൽ വാഹനത്തിൽ ഉള്ളത് ആരാണെന്ന് വ്യക്തമല്ല. ടയർ മാറ്റിയിട്ടതിന് ശേഷം അഭിവാദ്യം ചെയ്‌ത് വാഹനത്തെ യാത്രയാക്കുന്ന പൊലീസുകാരന്റെ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ട് കഴിഞ്ഞത്. വീഡിയോ കണ്ട എല്ലാവർക്കും പറയാൻ ഒറ്റക്കാര്യം മാത്രം... ഇതാവണമെടാ പൊലീസ്...

വീഡിയോ കാണാം...


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD