EDITOR'S CHOICE
 
ലൂർദിയൻ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വാർത്താ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ കേരളകൗമുദി ചീഫ്‌ ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്രയ്ക്ക് കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അവാർഡ് നൽകുന്നു,
 
കവുങ്ങിൽ വിരിയുന്ന അന്താരാഷ്ട്രം... സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ അടുത്ത മാസം അഞ്ചു മുതൽ ആരംഭിയ്ക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വേദികളിലൊന്ന് ഒരുക്കുന്ന ആർട്ടിസ്റ്റ് സുജാതൻ. അഞ്ചരപ്പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രൊഫഷണൽ, അമച്വർ നാടക സംഘങ്ങൾക്കായി നാലായിരത്തോളം രംഗപടം ഒരുക്കിയിട്ടുണ്ട് സുജാതൻ.
 
അമ്പലപ്പുഴ നീർക്കുന്നം വടക്ക് തീരദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ തകർന്ന വീടിന് മുന്നിൽ നിൽക്കുന്ന ഹൃദ്രോഗിയായ പുതുവൽവീട്ടിൽ അശ്വതി അജി.
 
ചൂണ്ടുവിരൽ ആർക്കുനേരെ... അമ്പലപ്പുഴ നീർക്കുന്നം വടക്ക് തീരദേശത്ത് ഉണ്ടായ കടലാക്രമണത്തിൽ വീട് തകർന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്ന സമീപത്തെ ഫിഷറീസ് വകുപ്പ് കെട്ടിടത്തിന് മുന്നിൽ കൂടിനിൽക്കുന്ന വീട്ടമ്മമാർ. 43 കോടി ചിലവിൽ പുലിമുട്ടോടുകൂടിയ കടൽഭിത്തിനിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അടുത്തിടെ മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണോദ്‌ഘാടനം നടത്തിപോയിട്ടും ഒരു കല്ലുപോലും ഇട്ടില്ലെന്നുള്ളതാണ് ഇവരുടെ പ്രധാന ആക്ഷേപം.
 
കോട്ടയം നഗരസഭയിലെ അഴിമതിക്കും വികസന സ്തംഭനത്തിനുമെതിരെ സി.പി.എം. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഉപരോധിച്ച് സമരം നടത്തുമ്പോൾ ഓഫീസിൽ കയറാനാകാതെ വെളിയിൽ കാത്ത് നിൽക്കുന്ന ജീവനക്കാർ.
 
നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്ര മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻറ് ആർ. രാജീവ്, പി.അനിൽകുമാർ, ഇന്ദിര രാജപ്പൻ, ജിജിമോൻ ഇല്ലിച്ചിറ, ജയൻ പള്ളിപ്പുറം, ദിലീപ് കുമാർ കൈപ്പുഴ, ശ്രീദേവ് കെ. ദാസ്‌, തുടങ്ങിയവർ സമീപം.
 
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പരേഡ് പരിശോധിക്കുന്നു.
 
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പരേഡിന് അഭിവാദ്യം സ്വീകരിക്കുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് തുടങ്ങിയവർ സമീപം.
 
കൊടുമ്പ് ശ്രീ വള്ളിദേവസേനാ സമേത കല്യാണസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി രഥത്തെ പുറത്ത് നിർത്തിയിട്ടിരിക്കുന്നു.
 
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
 
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അക്ഷര കൃഷ്ണൻ, സെന്റ്. ഗ്രിഗോറിയോസ് എച്ച്.എസ്.എസ്. കൊട്ടാരക്കര, കൊല്ലം.
 
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അന്ന റോഡ്രിഗസ്, സിൽവർ ഹിൽസ് എച്ച്.എസ്.എസ്, കോഴിക്കോട്.
 
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ആദിത്യലക്ഷ്മി ആർ. സെന്റ്. സേവ്യേഴ്സ് എച്ച്.എസ്.എസ്, ചെമ്മണ്ണാർ, ഇടുക്കി.
 
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അഭിരാമി യു.വി. എസ്.എൻ.എം. എച്ച്‌എസ്.എസ്, മലപ്പുറം.
 
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ആൽഫിയ ആന്റണി, ജി.വി. എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി, വയനാട്.
 
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ദേവനന്ദ എസ്. ഗവ.എം.എച്ച്.എസ്.എസ്, ആറ്റിങ്ങൽ, തിരുവനന്തപരം.
 
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
 
കൂട്ടിനുള്ളിൽ... തെങ്ങിൽ കുടുകുട്ടിയിരിക്കുന്ന മൈന.
 
പാർക്കിംഗ് ഫുൾ... കൊച്ചി മെട്രോ പാലത്തിൽ വന്നിരിക്കുന്ന തത്തകൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.
 
സിഗ്നലിലെ ഉപജീവനം... വാഹനങ്ങൾ നിർത്താനുള്ള സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ വിൽക്കുന്ന ഇതരസംസ്ഥാനകാരനായ യുവാവ്. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച.
 
ചുവന്നു തുടുത്തുസൂര്യൻ... വേനൽ ചൂട് കൂടുമ്പോൾ സൂര്യനും ചുവന്നു തുടുക്കുകയാണ്. മറൈൻ ഡ്രൈവിൽ സായാഹ്നം ആസ്വദിക്കുന്ന യുവാക്കൾ.
 
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡ് നേടിയ ദ്യശ്യ സൂരജ്, കാർമൽ ജി.എച്ച്.എസ്.എസ്, തിരുവനന്തപുരം.
 
പുതുവർഷം പറന്നു കയറാം... ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
 
പറന്നെത്തി... ഫോർട്ട് കൊച്ചി ബീച്ചിൽ സഞ്ചാരികൾ എത്തുമ്പോൾ കടലകൾ കൊത്തിപ്പറക്കുന്ന പ്രാവ്.
 
ദാ ഇങ്ങനെ കുതിയ്ക്കണം... തൃശൂർ പാലസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഡ്സ് കായിക മേളയിൽ പങ്കെടുക്കുന്ന കുരുന്നുകളോട് ഓടുന്നത് ഏങ്ങിനെയെന്ന് കാണിച്ച് കൊടുക്കുന്ന ഉദ്ഘാടക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കായിക മേളയിൽ 1200 കുട്ടികൾ പങ്കെടുത്തു.
 
പെൺ പയറ്റ്... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണുരും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
ഓ റഗ്ബി... തൃശൂർ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടച്ച് റഗ്ബി അണ്ടർ 14 സംസ്ഥാന ചാമ്പ്യൻഷിപ്പ് മുൻ കായിക മന്ത്രി ഇ.പി ജയരാജൻ എം.എൽ.എ റഗ്ബി ബാൾ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
എറണാകുളം ശിവക്ഷേത്രോത്സവത്തിന് എത്തിച്ച ആനകളെ കുളിപ്പിച്ച ശേഷം പകൽപ്പൂരത്തിനായി ഒരുക്കിയപ്പോൾ.
ദാ ഇങ്ങനെ കുതിയ്ക്കണം... തൃശൂർ പാലസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഡ്സ് കായിക മേളയിൽ പങ്കെടുക്കുന്ന കുരുന്നുകളോട് ഓടുന്നത് ഏങ്ങിനെയെന്ന് കാണിച്ച് കൊടുക്കുന്ന ഉദ്ഘാടക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കായിക മേളയിൽ 1200 കുട്ടികൾ പങ്കെടുത്തു.
കൊടുമ്പ് ശ്രീ വള്ളിദേവസേനാ സമേത കല്യാണസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി രഥത്തെ പുറത്ത് നിർത്തിയിട്ടിരിക്കുന്നു.
റബർ ബോർഡ് നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതത്വത്തിൽ കോട്ടയം റബർ ബോർഡ് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണ കെ.മുരളീധരൻ എ. പി ഉദ്ഘാടനം ചെയ്യുന്നു.
ഐ എൻ ടി യു സി കളക്ടറേറ്റിലേക്ക് നടത്തിയ ധർണ്ണയിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകൻ വെയിൽ ചൂട് സഹിക്കവയ്യാതെ മാസ്ക് തലയിൽ ആവരണം ചെയ്‌തിരിക്കുന്നു.
കേരള നാവോത്ഥാന സമിതിയുടെ (കെ.എൻ.എസ് ) ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ വേദിയിലെ ഇരിപ്പിടത്തിലേക്ക് ക്ഷണിക്കുന്നു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമീപം.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പരേഡിന് അഭിവാദ്യം സ്വീകരിക്കുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് തുടങ്ങിയവർ സമീപം.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പരേഡ് പരിശോധിക്കുന്നു.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com