EDITOR'S CHOICE
 
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചവിട്ടുനാടകത്തിൽ ഒന്നാം സ്ഥാനം നേടിയ വഴുതക്കാട് കാർമൽ ജി. എച്ച്. എസ്. എസിലെ വിദ്യാർത്ഥികൾ
 
വരദൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ,ഭാഗമായി നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽ കറവപ്പശു വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർ കണ്ടുമുട്ടിയപ്പോൾ
 
വിധിനിര്‍ണയത്തിലെ അപാകതയെ തുടര്‍ന്ന് സംഘാടകരുമായി ഒന്നാം വേദിയിൽ കയറി തര്‍ക്കിക്കുന്ന വിദ്യാര്‍ത്ഥികൾ.
 
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുറ്റക്കാരായവർക്ക് നേരെ കർശന നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി. വയനാട് കളക്ട്രേറ്റിലേക്കു നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് സമരക്കാരെ അറസ്റ് ചെയ്തു നീക്കുന്നു.
 
വിദ്യാലയം പ്രതിഭകളിലേക്ക് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി പൂച്ചാക്കൽ എസ്.എൻ.എച്ച്.എസ്.എസ്. ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർത്ഥികൾ പൂർവ വിദ്യാർത്ഥിയും കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫറുമായ എൻ.ആർ.സുധർമ്മദാസിനെ വസതിയിലെത്തി ആദരിച്ചപ്പോൾ. അദ്ധ്യാപകരായ എം.എസ്. ബിന്ദുമൾ, പി. ആശ, ടി.എ. സുഹൈൽ, ഡി. ദിനീഷ്, ഡി. റെജി എന്നിവർ സമീപം.
 
അക്കാഡമിക വിരുദ്ധമായ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, യു.ജി.സി.എ നിലനിർത്തുക, ഫെഡറൽ സംവിധാനം അട്ടിമറിക്കാനുളള കേന്ദ്ര നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ രാജ്ഭവൻ മാർച്ച്.
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു കൊല്ലത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന്റെ ആരംഭത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം പദ്മതീർത്ഥക്കുളത്തിൽ ഇരുനൂറോളം വേദ പണ്ഡിതരുടെ ആഭിമുഖ്യത്തിൽ നടന്ന ജലജപം.
 
തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തൻ തന്റെ സഹധര്മിണിയായ മാളികപ്പുറത്തെ പതിനെട്ടാം പടിക്കുമുന്നിലേക്ക് കൈപിടിച്ചെത്തിക്കുന്നു.
 
ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ വിധി പ്രഖ്യാപിച്ചപ്പോൾ സന്തോഷം പങ്കിടുന്ന മാന്നാർ നായർ സമാജം ഹയർസെക്കന്ററി സ്കൂളിലെ ഒപ്പന ടീം അംഗങ്ങൾ. മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്.
 
ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാന്ദ്ര എസ്. നായർ ജമാത്ത് എച്ച്.എസ്.എസ്. വടുതല.
 
ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ കേരളനടനം ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം നേടിയ നന്ദന വി. (ഗവ. മോഡൽ എച്ച്.എസ്.എസ്. അമ്പലപ്പുഴ).
 
ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം മോഹിനിയാട്ടം ഒന്നാം സ്ഥാനം നേടിയ മിനു രഞ്ജിത്ത് (സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്, ആലപ്പുഴ).
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു കൊല്ലത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന്റെ ആരംഭത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സൂര്യകൃഷ്ണമൂർത്തി സംവിധാനം ചെയ്ത നൂറ്റിനാൽപ്പത് പേർ പങ്കെടുത്ത മോഹിനിയാട്ടം.
 
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വഴുതക്കാട് കാർമൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
 
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂള്‍ വിഭാഗം മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം നേടിയ പട്ടം ഗവ:ഗേള്‍സ്‌ ഹൈസ്കൂള്‍.
 
ഭാഗവതരുടെ ഓർമ്മയ്കുമുന്നിൽ... പാലക്കാട് കോട്ടായി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർഥം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ദേവസ്വം നടത്തിവരുന്ന 45 - മത് ചെമ്പൈ സംഗിത്സോവ വേദിയിലേക്കു ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ ഭവനത്തിൽ നിന്ന് കൊണ്ടുപോകും.
 
ചെറിയൊരു ബ്രേയ്ക്കിന് ശേഷം പിന്നെയും മഴയെത്തി. കൽപ്പറ്റ നഗരത്തിൽ നിന്നുള്ള കാഴ്ച.
 
വയനാട്ടിലെവിടെ നോക്കിയാലും ഇപ്പോൾ നിറയെ പൂമ്പാറ്റകളാണ്; ഇവർ ദേശാടനത്തിനായി പോകുന്നത് പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിലേക്കാണ്, ജനുവരി വരെ ഈ ദേശാടനം തുടരും.
 
കൊത്തി കൊത്തി..., കൈനകരി കുട്ടമംഗലത്തെ കായലോര ഭക്ഷണശാലയിലെത്തിയ സഞ്ചാരികളുമായി സൗഹൃതത്തിലായ പരുന്ത് തലയിലേക്ക് കയറുവാൻ ശ്രമിച്ചപ്പോൾ. ഇണങ്ങിയാൽ സഞ്ചാരികളുമായി ഇടക്കൊക്കെ സെൽഫിക്ക് പോസ് ചെയ്യുന്നത് അത്രമടിയുള്ള കാര്യമല്ലെന്നും, എവിടെനിന്നോ വന്ന് സമീപവാസികളുമായി ഇണങ്ങിയ പരുന്തിന്റെ ഇഷ്ടഭക്ഷണം പച്ചമീനും ഭക്ഷണശാലയിൽ എത്തുന്നവർ നൽകുന്ന മീൻവിഭവങ്ങളുമാണെന്ന് പരുന്തിന്റെ സൗഹൃതവലയത്തിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
 
ചുവടുകൾ സൂക്ഷിച്ച് ..., ആലപ്പുഴ ജില്ലാ ശിശുഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിനറാലിയിൽ പങ്കെടുക്കുവാൻ എത്തിയ കളരി ആയോധനമുറ വേഷദാരികളായ കുട്ടികൾ സീബ്രാലൈനിൽക്കൂടി റോഡ് മരിച്ചുകടക്കുന്നു.
 
മരം മഴക്കുടയൊരുക്കി...., അപ്രതീക്ഷിതമായി ഇന്നലെ പെയ്ത മഴയിൽ നനയാതെ മരചുവട്ടിൽ ഒതുങ്ങി നിൽക്കുന്ന ഇരുചക്രവാഹന യാത്രക്കാർ
 
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
 
നാവിക സേന വിമാനങ്ങളുടെ പരിശീലന പറക്കൽ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
 
കല്ലായി റോഡിൽ 37 വർഷമായി രാത്രികളിൽ കച്ചവടം നടത്തുന്ന ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത ദാസേട്ടൻ.
 
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായിക മേളയിൽ പാലക്കാടും തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ നിന്നും
 
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ നിനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അലൻ ബിജു (മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം)
 
സീനിയർ ആൺകുട്ടികളുടെ ആൺകുട്ടികളുടെ 4*400 റിലേ മത്സരത്തിൽ ഒന്നാമതായി ഫിനീഷ് ചെയ്ത കോട്ടയം ടീമംഗങ്ങൾ ആഹ്ലാദിക്കുമ്പോൾ പുറകെ മറ്റ് ടീമുകൾ ഫിനീഷ് ചെയ്യുന്നു
 
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഏറ്റവുംകൂടുതൽ പോയിന്റ് നേടിയ കോതമംഗലം മാർബേസിൽ സ്കൂൾ
 
വിജയത്തിൻ പാലക്കാടൻ കാറ്റ് ...കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഓവറോൾ കിരീടനം നേടിയ പാലക്കാട് ജില്ലാടീമിന്റെ ആഹ്ളാദം
 
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ 200മീറ്ററിൽ സ്വർണം നേടുന്ന കെ. അഭിജിത്ത് സി.എഫ്.ഡി.എച്ച്.എസ്.എസ്. മാത്തൂർ പാലക്കാട്
 
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ 200മീറ്ററിൽ സ്വർണം നേടുന്ന എം.കെ. വിഷ്ണു അയ്യങ്കാളി സ്പോർട്സ് സ്കൂൾ തിരുവനന്തപുരം
 
സ്വർണ്ണ കണ്ണീർ... സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്റർ ജനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ സ്പോർട്സ് ഡിവിഷൻ കണ്ണൂരിന്റെ വി.പി. ആദിത്യ വെളിയിൽ നിൽക്കുന്ന കോച്ചുമായി സന്തോഷം പങ്കുവയ്ക്കുന്നു.
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
  TRENDING THIS WEEK
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ചോറൂണിനു സന്നിധാനത്തെത്തിയ കുരുന്നിനെ അയ്യപ്പവിഗ്രഹം ഉയർത്തിക്കാണിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലൊന്നായ ഗോൾഡൻ കായലോരത്തിലെ കെട്ടിടഭാഗങ്ങൾ പൊളിച്ച് ട്രോളിയിൽ താഴെക്ക് ഇടുന്നു.
മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ജനം.... ശെരിക്കുമുള്ള മുഖ്യമന്ത്രിയെന്ന് കരുതിയെങ്കിൽ തെറ്റി. മുഖ്യമന്ത്രിയായി സൂപ്പർതാരം മമ്മൂട്ടി അഭിനയിക്കുന്ന 'വൺ' സിനിമയുടെ ഷൂട്ടിംഗിനിടയിൽ ആരാധകരും നാട്ടുകാരും താരത്തിന്റെ വാഹനത്തിന് ചുറ്റും കൂടിയപ്പോൾ. ജനത്തെ നിയന്ത്രിക്കാൻ പൊലീസും ക്രൂവും ഒരുപാട് പണിപ്പെട്ടു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിനും എ.കെ.ജി സെന്ററിനുമിടയിലാണ് ഇന്നലെ വണ്ണിന്റെ ചിത്രീകരണം നടന്നത്
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
കൽപ്പറ്റ പുളിയാർമല ഗാന്ധി മ്യൂസിയത്തിൽ നടന്ന ഗാന്ധിജി സങ്കൽപ്പ യാത്രയുടെ ഉദ്ഘാടന യോഗത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുള്ള ക്കുട്ടി സംസാരിക്കുന്നു
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com