EDITOR'S CHOICE
 
കേരള കൗമുദിയും സി.സി.എസ്.ടി. കോളേജ് ചെർപ്പുളശ്ശേരിയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്ത്രീ ശാക്തികരണ സെമിനാറിൽ കേരള കൗമുദിയുടെ ഉപഹാരം ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്ത് ചീഫ് മെൻറർ വികാസ് ഗ്രൂപ്പ് അജയ് ഘോഷ്ന് നൽക്കുന്നു
 
കേരള കൗമുദിയും സി.സി.എസ്.ടി. കോളേജ് ചെർപ്പുളശ്ശേരിയും സംയുക്താഭിമുഖ്യത്തിൽ നടന്ന സ്ത്രീ ശാക്തികരണ സെമിനാർ
 
കണ്ടുഞാനെന്നയ്യനെ..., ശബരിമല സോപാനത്തിനു മുന്നിലെ തിരക്കിൽപെട്ട കന്നിസ്വാമിയെ എടുത്തുയർത്തി ഭഗവാനെ കണ്ടുതൊഴുവാനായി സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
 
തിരുസന്നിധിയിൽ കരുതലീക്കാവൽ..., പതിനെട്ടാം പടിക്കു മുന്നിലെത്തിയ ഭിന്നശേഷിക്കാരനായ അയ്യപ്പഭഗതനെ എടുത്തുയർത്തി കൊണ്ടുവരുന്ന പൊലീസ് ഉദ്യോഗസ്ഥർ.
 
പഞ്ചാബിൽ നടക്കുന്ന സീനിയർ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരളതാരങ്ങൾ യാത്രയ്ക്കിക്കിടയിൽ ഹരിയാനയിലെ ധാബയിൽ നിന്ന് ഭക്ഷണം കഴിക്കുന്നു
 
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
 
നിത്യോപയോഗ സാധനങ്ങളുടെ 'തീവില' യിൽ പ്രതിഷേധിച്ചു സി.എം.പി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ വി.എസ്സ് ശിവകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
 
തോപ്പിൽ ഭാസി ഫൗണ്ടേഷൻ ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിടിച്ച അനുസ്മരണ ചടങ്ങിൽ തോപ്പിൽ ഭാസി അവാർഡ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മനോജ് നാരായണന് സമ്മാനിക്കുന്നു. അഡ്വ :ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ, ഡോ :വള്ളിക്കാവ് മോഹൻദാസ്, അഡ്വ:എം എ ഫ്രാൻസിസ് തുടങ്ങിയവർ സമീപം.
 
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന സംഗിത കച്ചേരി.
 
പാലക്കാട് അംബികാപുരം നവനിത ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് നടന്ന രഥ പ്രയാണം
 
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ പുരുഷവിഭാഗം കേരളനടനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സൂരജ് എസ്. വിഷ്ണു ആയുർവേദ കോളേജ് ഷൊർണൂർ
 
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ മോഹിനിയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന എം.ആർ, ശാന്തിഗിരി ആയുർവേദ കോളേജ്, പാലക്കാട്
 
ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിൽ തിരുവാതിരകളിയിൽ മത്സരിക്കുന്ന കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് ടീം
 
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിൽ തിരുവാതിരകളിയിൽ മത്സരിക്കുന്ന ഷൊർണൂർ പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ടീം. മത്സരത്തിൽ രണ്ടാം സ്ഥാനം നേടി
 
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സജ്നയും സംഘവും അവതരിപ്പിച്ച ഭജ മാനസ സംഗീത കച്ചേരിയിൽ നിന്നും .
 
തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യഫെസ്റ്റിവെലിൽ രശ്‌മി മേനോനും സംഘവും അവതരിപ്പിച്ച അയ്യപ്പ ചരിതം മോഹിനിയാട്ടം.
 
പച്ച പിടിച്ച്... പേരയ്ക്കാ തിന്നാനെത്തിയ പച്ചിലക്കുടുക്ക. വയനാട് പനമരത്ത് നിന്നുള്ള കാഴ്ച
 
ക്രിസ്മസ് ചൂടിൽ... സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി ക്രിസ്മസ് പാപ്പാമാരുടെ റാലി കോട്ടയം നഗരത്തിലൂടെ കടന്നുപോയപ്പോൾ
 
ചുണ്ടിലെലി... ചുണ്ടനെലിയെ കൊത്തിപ്പറക്കുന്ന കാക്ക. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച
 
കായലിൽ നിന്ന് മീൻ കൊത്താനായി എത്തിയ കൊക്കുകൾ. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.
 
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങി നിൽക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
 
തലക്ക് മീതെ... തലപോയ തെങ്ങിനുമേൽ കൂടുകൂട്ടിയ തത്തകൾ. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്‌ച.
 
പിൻ സീറ്റിലെ യാത്ര ! വയനാടിൻ്റെ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിൽ ഓട്ടോറിക്ഷയുടെ ഡിക്കിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന നാട്ടുകാർ. കേരളത്തിൽ ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റും കാറിലുള്ളവർക്കെല്ലാം സീറ്റ് ബെൽറ്റും നിർബന്ധമാവുകയാണ്
 
തീറ്റയല്ല കൂടൊരുക്കാനാ... കൂടൊരുക്കാൻ ഉണങ്ങിയ പുൽ നാമ്പുമായി പറന്നുപോകുന്നചുട്ടി അറ്റ കിളി. ഓൾഡ് സ്പോട്ടെഡ് മുനിയ വിഭാഗത്തിൽ പെട്ട ഈ കിളികൾ പുല്ലും മുളയിലകളും ഉപയോഗിച്ചാണ് സാധാരണ കൂടൊരുക്കാറുള്ളത്.
 
സീനിയർ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിനുള്ള കേരളതാരങ്ങൾ പഞ്ചാബിലെ സൺഗ്രൂർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ
 
ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരളതാരങ്ങൾ ഡൽഹിയിൽ നിന്ന് ബസിൽ പഞ്ചാബിലേക്ക് യാത്രതിരിച്ചപ്പോൾ
 
ക്ലീൻ ബൗൾഡ്...കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റ്ഇൻഡീസ് ട്വന്റി-20 മത്സരത്തിൽ കെസ്റിക് വില്യംസിന്റെ പന്തിൽ രവീന്ദ്ര ജഡേജ ക്ലീൻ ബൗൾഡാകുന്നു
 
കാര്യവട്ടത്ത് നടന്ന ഇന്ത്യാ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സത്തിൽ ബാറ്റ് ചെയ്ത ഇന്ത്യൻ നായകൻ വിരാട് കൊഹിലി പുറത്തായപ്പോൾ സന്തോഷിക്കുന്ന വിൻഡീസ് താരങ്ങൾ
 
കൈവിട്ട് പോയി...കാര്യവട്ടത്ത് നടന്ന ഇന്ത്യാ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സത്തിൽ ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്നതിനിടെ കൈവിട്ട് തെറിച്ച് പോയ ബാറ്റ് അമ്പയർ എടുത്തു കൊടുക്കുന്നു
 
നിരാശ...കാര്യവട്ടത്ത് നടന്ന ഇന്ത്യാ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരം ഇന്ത്യ തോറ്റപ്പോൾ നിരാശരായി ഗാലറിയിലിരിക്കുന്ന കാണികൾ
 
സഞ്ജു കൂടെയുണ്ട്...കാര്യവട്ടത്ത് നടന്ന ഇന്ത്യാ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിനിടക്ക് സഞ്ജു സാംസൺ ഗ്ലൗസ് കൊടുക്കാനായി ഗ്രൗണ്ടിൽ വന്നപ്പോൾ
 
ഭാജി സ്റ്റൈൽ..കാര്യവട്ടത്ത് നടന്ന ഇന്ത്യാ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിനിടയിൽ ആങ്കറായി സ്റ്റേഡിയത്തിലെത്തിയ മുൻ താരം ഹർഭജൻ സിംഗ്
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
 
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്നും
 
.
 
.
 
.
 
.
 
ഐ. എഫ്. എഫ്. കെയുടെ ചിത്ര പ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സുന്മാരാൽ നിറഞ്ഞ കൈരളി - നിള തിയറ്ററിന്റെ കവാടം
 
24ാം ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സ്
 
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള ഒരു മഴകാഴ്ച
  TRENDING THIS WEEK
.
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
ആദ്യം വല്ലാതെ പതറിപ്പോയെങ്കിലും രാഹുല്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ സധൈര്യം പരിഭാഷ തുടര്‍ന്ന വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി പൂജയെ അഭിനന്ദിക്കുന്ന രാഹുല്‍ ഗാന്ധി
.
.
.
വിദേശ ചികിത്സക്കുശേഷം എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം തിരികെ മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com