EDITOR'S CHOICE
 
ആലപ്പുഴ കോമളപുരത്തെ ചെറുകിട കയർ ഫാക്റ്ററിയിൽ നിന്നുള്ള ദൃശ്യം
 
മുഖ്യമന്ത്രി പിണറായി വിജയനെതി​രായ കെ.സുധാകരന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഡി.സി.സി ഓഫീസിന് സമീപം കെ. സുധാകരന്റെ കോലം കത്തിക്കുന്നു
 
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് നടന്ന യൂത്ത് ലീഗ് മാർച്ചിന്റെ ഭാഗമായി ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ഉൽഘടനം ചെയ്യുന്നു
 
കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാൻ പുരസ്കാരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മക്ക് ജ്ഞാനപീഠജേതാവ് ഡോ.ദാമോദർ മൗജോ സമ്മാനിക്കുന്നു. ഡോ.ബി.സന്ധ്യ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കെ.കെ ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ, ഡോ.ജി.രാജ്‌മോഹൻ, വിസിൽ എം.ഡി ഡോ.ദിവ്യ എസ് അയ്യർ എന്നിവർ സമീപം
 
കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മിഷണ‌ർ ഓഫീസിലേക്ക് നടത്തിയ മാർച്ച്
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണ‌ർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാ സെക്രട്ടറി ടി.പി.എം. ജീഷാനെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു.
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കമ്മിഷണ‌ർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജീഷാനെ അറസ്റ്റ് ചെയ്യുന്നു.
 
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിലെ ഗാന്ധിപാർക്കിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന മന്ത്രി ജെ.ചിഞ്ചുറാണി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം
 
കൊല്ലം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു
 
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
 
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
 
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
 
നവരാത്രി ആഘോഷത്തിന്റെ ഭാഗമായിപാലക്കാട് ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗിത കച്ചേരി.
 
നവരാത്രി മണ്ഡപമൊരുങ്ങി... നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി കോട്ടയം തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ലൈബ്രറിയിൽ ബൊമ്മക്കൊലു ഒരുക്കുന്ന ഭക്തജനങ്ങൾ.
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബ്രാഹ്മണ സമൂഹ മഠത്തിൽ ബൊമ്മക്കൊലു ഒരുക്കിയപ്പോൾ  .
 
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു.
 
കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കിയപ്പോൾ
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ പി.ബി.സി യുടെ കാരിച്ചാൽ 5 മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചയ്യുന്നു.
 
തീപാറുന്ന നാനോ സെക്കൻഡ്... 70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ വിയപുരം,കാരിച്ചാൽ,നടുഭാഗം എന്നിവർ ഫിനിഷിംഗ് പോയിന്റിലേക്ക്. ഒന്നാമതായി പി.ബി.സി യുടെ കാരിച്ചാൽ, രണ്ടാം സ്ഥാനം വി.ബി.സി കൈനകരി തുഴഞ്ഞ വിയപുരംചുണ്ടൻ , മൂന്നാമതായി കെ.ടി.ബി.സി യുടെ നടുഭാഗം ചുണ്ടൻ എന്നക്രമത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിധിപ്രഖ്യാപിച്ചത്.
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടനുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് അടുത്ത ട്രാക്കിലൂടെ എത്തിയ വി.ബി.സി കൈനകരിയുടെ വിയപുരം ചുണ്ടനിൽ ഇടിച്ചപ്പോൾ
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടന് കുറുകെ ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് എത്തിയതോടെ ഇടിച്ചു കയറിയപ്പോൾ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പൊലീസ് ബോട്ട് അടുത്ത ട്രാക്കിലെ ചുണ്ടൻ വെള്ളത്തിലും ഇടിക്കുകയായിരുന്നു.
 
കോട്ടയം കുറിച്ചി നീലംപേരൂർ റോഡിൽ കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ പറന്നിരിക്കുന്ന പെലിക്കണുകൾ. (പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങൾ). നിരവധി പെലിക്കണുകളാണ് വിരുന്നെത്തി തെങ്ങുകളിൽ കൂട് കൂട്ടിയിരിക്കുന്നത്
 
ആലപ്പുഴ സായ്കേന്ദ്രത്തിൽ നടക്കുന്ന അഖിലേന്ത്യാ ഇൻ്റർ സായ് കാനോയിംഗ് സ്പ്രിൻ്റ് ചാമ്പ്യൻഷിപ്പ് കനോയിങ് മത്സരത്തിൽ നിന്നുള്ള ദൃശ്യം
 
കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ - 20 വിഭാഗം,ഷോട്ട് പുട്ട്, ഒന്നാം സ്ഥാനം അഖില രാജു,അൽഫോൻസാ കോളേജ്, പാല
 
കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ - 20 വിഭാഗം,100 മീറ്റർ ഓട്ടം ,ഒന്നാം സ്ഥാനം, ശ്രീന എൻ, അസംപ്ഷൻ കോളേജ്, ചങ്ങനാശേരി
 
കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ വനിതാ വിഭാഗം പോൾവോൾട്ടിൽ ചിഞ്ചു മോൾ മാത്യു ഒന്നാം സ്ഥാനം നേടുന്നു . അൽഫോൺസാ കോളേജ് ,പാല
 
കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ - 20 വിഭാഗം പോൾവോൾട്ടിൽ ആരതി എസ്, ഒന്നാം സ്ഥാനം നേടുന്നു .അസംപ്ഷൻ കോളേജ് ചങ്ങനാശേരി
 
കോട്ടയം ജില്ലാ അത്ലറ്റിക്ക് മീറ്റ് അണ്ടർ 18 വിഭാഗം, 100 മീറ്റർ ഓട്ടം , ഒന്നാം സ്ഥാനം, അഭിരാം കെ.ബിനു, ഗവ. എച്ച്എസ് കുമരകം
 
കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ - 20 വിഭാഗം 100മീറ്റർ ഓട്ടം, സംഗീത് എസ് ഒന്നാം സ്ഥാനം നേടുന്നു .സി എം.എസ് കോളേജ് , കോട്ടയം
 
കോട്ടയം ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ തകർന്ന സിന്തറ്റിക്ക് ട്രാക്കിൽ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
 
തൃശൂർ ഫയർ സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ പഠിച്ച് മനസ്സിലാക്കാൻ എത്തിയ നെടുപുഴ കസ്തുർഭ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫയർഫോഴ്സ് വാഹനത്തിൽ
 
തൃശൂർ ഫയർ സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ പഠിച്ച് മനസ്സിലാക്കാൻ എത്തിയ നെടുപുഴ കസ്തുർഭ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫയർഫോഴ്സ് വാഹനത്തിൽ
 
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ട്രാക്കും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വി​ഭാഗവും സംയുക്തമായി ട്രാഫിക് സൈൻ ബോർഡ് ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്. ബിജു നിർവഹിക്കുന്നു
 
കൊല്ലം ഇരവിപുരം ഭാഗത്തെ തീരദേശ റോഡ് തകർന്ന നിലയിൽ
 
പൂർണ്ണ നിദ്രയിലേക്ക്...ചരിഞ്ഞ തൃശൂർ പൂങ്കുന്നം കുട്ടൻ കുളങ്ങര ശ്രീനിവാസൻ ആനയ്ക്ക് പൂക്കളർപ്പിക്കുന്ന കുട്ടി
 
ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിൻ്റെ തൃശൂർ കൊരട്ടിയിലുള്ള ക്ലോത്ത് ബാങ്ക് വളരെ വിലക്കുറവും വസ്ത്രങ്ങൾ സൗജന്യമായി ആവശ്യക്കാർക്ക് കൊടുക്കുന്നു
 
തൃശൂർ മൃഗശാലയിൽ 14 വയസുള്ള നിക്കു എന്ന് പേരുള്ള ആൺ പുള്ളിപ്പുലി
 
തൃശൂർ മൃഗശാലയിൽ 14 വയസുള്ള നിക്കു എന്ന് പേരുള്ള ആൺ പുള്ളിപ്പുലി തനിയ്ക്ക് തീറ്റയായ് ഇട്ട് ഇറച്ചി കഴിക്കാനായ് മരതടിയ്ക്ക് മുകളിലൂടെ ഈ ആഴ്ച വന്യജീവി വരാഘോഷമായി മൃഗശാല ആഘോഷിക്കുകയാണ്
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com