EDITOR'S CHOICE
 
ചെയർമാനിൽ തട്ടിപ്പിരിയുമോ... കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫിസിൽ കൂടിയ നേതൃയോഗത്തിന് ശേഷം കെ.എം.മാണി ഉപയോഗിച്ചിരിന്ന മുറിയിൽ നിന്ന് പുറത്തേക്ക് വരുന്ന വൈസ് ചെയർമാൻ ജോസ് .കെ.മാണി.
 
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ ആരംഭിച്ച കേരള പൊതുമരാമത്തു വകുപ്പ് ഒന്നാം ഓവർസിയേഴ്‌സ് കോൺഗ്രസ്സ് മന്ത്രി ജി.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു.
 
നെന്മാറ അവൈറ്റിസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
 
പാലക്കാട് ടൗൺ ബസ് സ്റ്റാറ്റിന് സമീപം വണ്ടി നിയന്ത്രണം വിട്ട് ഇടിച്ച ബസും തകർന്ന കാറും.
 
ചാത്തനാട്ടെ വസതിയിലെത്തിയ സി.പി.എം. പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബിക്കൊപ്പമെത്തിയ കൊച്ചുമകൻ തനയന് സമ്മാനമായി മിഠായി നൽകുന്ന കെ.ആർ. ഗൗരിയമ്മ. മകൻ അശോക്, മരുമകൾ സനിത എന്നിവർ സമീപം.
 
ഒതുക്കണം കണ്ണൂരിനെ ഈ കൈകളിൽ... കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ. ശൈലജയെ സ്വീകരിക്കുന്ന ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ ഐ. പി.എസ്.
 
മേലുദ്യോഗസ്ഥന്റെ ശകാരത്തെതുടർന്ന് നാടുവിട്ട എറണാകുളം സെൻട്രൽ സി.ഐ. വി.ഐ. നവാസിനെ മജിസ്ട്രേറ്റിന്റെ പനമ്പള്ളി നഗറിലെ വസതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.
 
മാണി സാർ സാക്ഷി... കോട്ടയത്തെ കേരളകോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ഓഫിസിൽ വൈസ് ചെയർമാൻ ജോസ് .കെ.മാണിയുടെ നേതൃത്വത്തിൽ കൂടിയ നേതൃയോഗം. എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ, പി.ടി.ജോസഫ്, ജോസഫ്.എം.പുതുശേരി എന്നിവർ സമീപം.
 
അഭിനയവും സംഗീതവും അശോകൻ...കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഒരു ദുരഭിമാനക്കൊല എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് നടത്തിയ നടൻ അശോകൻ താൻ ആദ്യമായി ഈ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച പാട്ടിനെ കുറിച്ച് സംസാരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ
 
നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നാലാം വർഷത്തിലേക്കു കടക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശന ചടങ്ങിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി.
 
എറണാകുളം ഡർബാർ ഹാൾ ആർട്ട് സെന്ററിൽ നടക്കുന്ന ചിത്രപ്രദർശനത്തെക്കുറിച്ച് ചിത്രകാരൻ കെ.എസ്. ദിലീപ് കുമാർ വിശദീകരിക്കുന്നു. ക്യൂറേറ്റർ രാധഗോമതി സമീപം
 
കൃഷ്ണ കൃഷ്ണ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ശ്രീശങ്കര കഥകളി അരങ്ങ് നടത്തിയ കുചേലവൃത്തം കഥകളിയിൽ ശ്രീകൃഷ്ണനായി കലാമണ്ഡലം ഷണ്മുഖനും, കുചേലനായി പീശപ്പള്ളി രാജീവനും വേദിയ്ക്ക് സമീപമിരിക്കുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് പശ്ചാത്തലത്തിൽ.
 
എറണാകുളം ഗോകുലം പാർക്കിൽ നടന്ന തമിഴ് നടൻ സൂര്യയുടെ സിനിമ എൻ.ജി.കെ.യുടെ പ്രൊമോഷൻ
 
എറണാകുളം ശിവക്ഷേത്രത്തലെ കൂത്തമ്പലത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
 
ലാൽ സ്പർശം... നടൻ മോഹൻലാലിന്റെ 333 സിനിമകളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന നിഖിൽ വർണയുടെ സ്പർശം ജൂട്ട് മെഹന്തി ഓർഗാനിക് ചിത്ര പ്രദർശനം.
 
വരയിലെ ചിരി... കാർട്ടൂൺ അക്കാഡമിയും തൃശൂർ പ്രസ് ക്ലബും സംയുക്തമായി പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം ഡാവിഞ്ചി സുരേഷ് വരച്ച തങ്ങളുടെ കാർട്ടൂണുകൾ നോക്കി കാണുന ചലച്ചിത്ര നടൻ സുനിൽ സുഖദ, മേയർ അജിത ജയരാജൻ, വാർഡ് കൗൺസിലർ എം.എസ് സമ്പൂർണ്ണ തുടങ്ങിയവർ.
 
ട്രോളിംഗ് വിനോദം... കനത്ത മഴയിൽ ട്രോളിംഗ് നിരോധനം വന്നപ്പോഴും ചാറ്റൽ മഴ കൊണ്ടുള്ള ചുണ്ടയിടലുകൾ നാടുകളിൽ സജീവമായി. കണ്ണൂർ മുണ്ടേരിക്കടവിൽ നിന്നുള്ള കാഴ്ച്ച.
 
കോഴിക്കോട് കോതി പാലത്തിനു സമീപം കടൽ ആഞ്ഞടിച്ചപ്പോൾ.
 
മരം ഒരു വരം...സ്‌കൂളിൽ നിന്ന് കൊടുത്ത വൃക്ഷ തൈ ബാഗിൽ വെച്ച് വീട്ടിലേക്ക് പോകുന്ന കുട്ടി.കുമരകത്ത് നിന്നുള്ള കാഴ്ച
 
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
 
മഴ നനയാതെ... മഴ നനയാതെ കുഞ്ഞിനെ കോട്ടിൽ പൊതിഞ്ഞു സുരക്ഷിതയായി ബൈക്കിൽ കൊണ്ട് പോകുന്ന മാതാപിതാക്കൾ. മേനകയിൽ നിന്നുള്ള കാഴ്ച.
 
ഫോക്കസ്ഡ് റെയ്ൻ... കനത്ത മഴയിൽ എറണാകുളം എം.ജി. റോഡിൽ കൂടി കടന്ന് പോകുന്നവർ.
 
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
 
എറണാകുളം ചെല്ലാനം കമ്പനിപ്പടിയിലുണ്ടായ ശക്തമായ കടലാക്രമണം.
 
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വി ഗാർഡ് അഖിലകേരള ജൂനിയർ ബാഡ്മിന്റൻ റാങ്കിങ് ടൂർണമെന്റിൽ നിന്ന്.
 
ആലപ്പുഴയിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ടേബിൾ ടെന്നീസ് ചാമ്പ്യൻ ഷിപ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ ടേബിൾ ടെന്നീസ് തട്ടി ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി പ്രദീപ് കുമാർ, എ.ഡി.ടി.ടി.എ. വൈസ് പ്രസിഡന്റ് ആർ. സുരേഷ്, ടി.ടി.എ.കെ.ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി തുടങ്ങിയവർ സമീപം.
 
ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ഇ.സി ഭരതൻ സ്മാരക സബ് ജൂനിയർ ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി പെരുമണ്ണയും ഓറഞ്ച് ഫുടബോൾ അക്കാദമിയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന്
 
തൃശൂർ ദേവമാത സ്കൂളിൽ അന്ധർക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാന ചെസ്സ് മത്സരത്തിൽ നിന്ന്.
 
കടവന്ത്ര ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ആരവം 19 ത്തിന്റെ ഭാഗമായി റീജണൽ സ്പോർട്സ് സെന്റർ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരം.
 
ആലപ്പുഴയിൽ നടന്ന കോ-ഇൻ-ചി അക്കാദമി ഓഫ് മാർഷൽ ആർട്സ് സംഘടിപ്പിച്ച എട്ടാമത് ഡാൻ ബ്ലാക്ക് ബെൽറ്റ് അവാർഡിൽ യു.എസ്.എ യിൽ നിന്നുള്ള പ്രശസ്ത ഹോളിവുഡ് താരം ഗ്രാൻഡ് മാസ്റ്റർ സിന്തിയ റോത്രോക്ക് കുട്ടികൾക്ക് ആയോധന മുറ പരിശീലിപ്പിക്കുന്നു.
 
കെടാതെ ഞങ്ങൾ സൂക്ഷിക്കും...നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ മെഴുകുതിരി കത്തിച്ചോട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ
 
നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം നേടുന്ന ത്രേസ്യാമ്മ ഡോമിനിക്ക്,മെഡിക്കൽ കോളേജ്,കോട്ടയം
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
  TRENDING THIS WEEK
കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി പത്നിയോടൊപ്പം നിയമസഭയിൽ എത്തിയപ്പോൾ.
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
പാൽ തിരമാല... കൊല്ലം മുണ്ടയ്‌ക്കൽ പാപനാശനത്ത് പുലർച്ചെ തീരത്ത് പ്രത്യക്ഷപ്പെട്ട പ്രതിഭാസം. കടൽഭിത്തിയില്ലാത്ത പ്രദേശത്ത് തിരമാലകൾ അടിച്ചുകയറിയ ശേഷവും മണിക്കൂറുകളോളം കാണപ്പെട്ട പ‌ഞ്ഞിപോലുള്ള പത മത്സ്യത്തൊഴിലാളികളിൽ അശങ്കയ്‌ക്ക് ഇടയാക്കി. കുട്ടികൾ കൈകുമ്പിളിൽ കേരിയെടുത്ത് ഉല്ലസിക്കുന്നുണ്ട്. കുമിളകൾ കാറ്റിൽ പറക്കുകയാണ്. കടൽ പ്രക്ഷുബ്‌ദ്ധമാകുന്നതിന് മുമ്പ് കാണാറുള്ളതാണ് ഈ മാറ്റങ്ങൾ.
മത്സ്യകന്യകനല്ലെ... കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ താൽകാലികമായി നിർമ്മിച്ചിരുന്ന ബണ്ടിലിരുന്ന് മീൻപിടിക്കുന്നവർക്കിടയിൽ വെള്ളത്തിൽ ചാടുന്ന യുവാവ്
ഉയരെ... സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിനെ കോട്ടയം മാന്നാനം കെ.ഇ.സ്‌കൂളിലെ സഹപാഠികൾ തോളിലേറ്റി ആഹ്ലാദി പ്രകടനം നടത്തുന്നു.
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ശംഖുംമുഖം ബീച്ചിലെ നടപ്പാതയിലേക്ക് അടിച്ച് കയറുന്ന തിരമാലകൾ.
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
കടൽക്ഷോഭ ബാധിതാ പ്രദേശമായ കുഴിവിളാകം സന്ദർശിക്കാൻ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ തീരദേശവാസികൾ തടഞ്ഞപ്പോൾ.
വെള്ളത്തിൽ മുങ്ങി... ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായ എം.ജി റോഡ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com