EDITOR'S CHOICE
 
കോട്ടയം തിരുനക്കര ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗണേശ നിമഞ്ജന ഘോഷയാത്ര
 
കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ നടത്തിയ ടോക്‌സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പ്രഭാഷണം നടത്തുന്നു
 
മുതലക്കുളം മൈതാനിയിൽ നടക്കുന്ന കുടുംബശ്രീ ഓണച്ചന്തയിൽ നിന്ന്
 
മാധ്യമം ജേർണലിസ്റ്റ് യൂണിയന്റെ എൻ.രാജേഷ് സ്മാരകപുരസ്ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് ഡബ്ലൂ. സി .സി. പ്രവർത്തകരായ തിരക്കഥാകൃത്ത് ഭീദി ദാമോദരൻ, നടി ദേവകി ഭാഗി, ഹെയർ സ്റ്റെലിസ്റ്റ് റഹീന പി.എസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
 
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം
 
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം വാടി ഇടവക വികാരി ഫാ.ജോസ് സെബാസ്ററ്യൻ ഉദ്‌ഘാടനം ചെയ്യുന്നു.
 
കമ്മിഷണർ ഓഫീസിനു മുന്നിലെ റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ കൊല്ലം ബീച്ച് റോഡിൽ ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
 
g എം. മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ സ്ട്രീറ്റ് നൈറ്റ് മാർച്ച്
 
ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെ നേതൃത്വത്തിൽ കൊല്ലം നഗരത്തിൽ നടന്ന ഗണപതി നിമജ്ജന ഘോഷയാത്ര
 
വിനായക ചതുർത്തി യോടനുബന്ധിച്ച് പത്തനംതിട്ട മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ ഭക്തർ  ആനയൂട്ടിൽ പങ്കെടുത്ത ഗജവീരന്മാർക്ക് പഴങ്ങൾ നൽകുന്നു.
 
പത്തനംതിട്ടയിൽ നടന്ന സംസ്ഥാന ടി .ടി .ഐ / പി.പി.ടി.ടി.ഐ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ നെയ്യാറ്റിൻകര ഗവ.ടി.ടി.ഐയിലെ വിദ്യാർത്ഥികൾ
 
പത്തനംതിട്ട കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന 28-ാമത് സംസ്ഥാന ടി .ടി .ഐ/പി.പി.ടി.ടി.ഐ കലോത്സവത്തിൽ സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ നെയ്യാറ്റിൻകര ഗവ ടി.ടി.ഐലെ വിദ്യാത്ഥികളായ നിത്യ. ജെ.എസ് സന്തോഷത്താൽ കരയുന്നു, പിന്നിൽ ദേവിക. എം.എസ് സന്തോഷം ഫോണിലൂടെ പങ്കുവയ്ക്കുന്നു
 
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
 
പൂവിളി ഒരുക്കമായി... സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു.
 
അത്തത്തെ വരവേറ്റ് ജില്ലാ വെറ്ററി​നറി കേന്ദ്രത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി. ഷൈനി​ന്റെ നേതൃത്വത്തി​ൽ അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കുന്നു
 
അത്തത്തെ വരവേറ്റ് കൊല്ലം വെറ്റിനറി കേന്ദ്രത്തിൽ നടന്ന അമ്പലപ്പുഴ മോഡൽ അമ്പലപ്പുഴ പായസം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി.ഷൈൻ എ.ഡ. എം നിർമ്മൽ കുമാറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
 
കാക്കിയുടെ കൃഷി... കോഴിക്കോട് ചെമ്മങ്ങാട പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ തങ്ങൾ നട്ടുവളർത്തി വിളവെട്ടുപ്പിനൊരുങ്ങി നിൽക്കുന്ന പൂ കൃഷിക്കൊപ്പം.
 
ഗുണ്ടൽപേട്ടിലെ പൂത്തുനിൽക്കുന്ന ചെട്ടിപ്പൂ പാടത്ത് പൂവിറുക്കുന്ന തൊഴിലാളികൾ. അത്തം പിറന്നതോടെ കർണാടകയിലെ പൂക്കളെല്ലാം വേഗത്തിൽ ലോറി കയറി കേരളത്തിലെത്തി തുടങ്ങി. നാടൻ പൂക്കളേക്കാൾ വിപണി കൈയ്യേറുന്നതും വരത്തൻ പൂക്കൾ തന്നെ.
 
വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണേഷ് ഉത്സവ് മണ്ഡൽ കോഴിക്കോട് നഗരത്തിൽ നടത്തിയ ഘോഷയാത്ര
 
തൃശൂർ നെഹ്റു പാർക്കിൽ കുട്ടി ഇട്ടിരിക്കുന്ന സൈക്കിളുകൾ
 
കഞ്ഞിക്കുഴി മായിത്തറയിലെ ചെണ്ടുമല്ലി പാടം കാണാനെത്തിയ മന്ത്രി പി. പ്രസാദ് വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിൽ സ്ഥാപിച്ചിരുന്ന മാവേലിയുടെ രൂപം കൗതുകത്തോടെ നോക്കുന്നു. കർഷകദമ്പതികളായ സുനിൽ, റോഷ്നി , മക്കളായ കൃഷ്ണവ്, കൃതിക് എന്നിവർ സമീപം
 
ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
 
ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
 
മൊബൈൽ ക്ലിക്ക്...വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗജപൂജയിൽ പങ്കെടുക്കാനെത്തിയ തിരുനക്കര ശിവൻ ആനയുടെ ചിത്രം മൊബൈലിൽ എടുക്കുന്നു
 
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം.
 
എറണാകുളം ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടി ജാക്‌ലിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ നടന്ന നൃത്തം
 
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ പെഡ്രൊ ജാവിയറിന്റെ (മൻസി ) ആഘോഷം
 
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം
 
നിശബ്ദരാകില്ല ഞങ്ങൾ... കേരള ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബധിരാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന നിശബ്ദ വനിതാ ക്രിക്കറ്റ് ടീം സെലക്ഷനായി ഒരുങ്ങുന്നവർ.
 
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം ഗോവ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
 
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം മുംബൈ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
 
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം കോച്ചുമാർ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
 
ആശ്രമം മൈതാനിയിൽ നടക്കുന്ന സമൃദ്ധി ഓണം പ്രദർശന വിപണനമേളയിൽ വൈക്കോൽ ചിത്ര പ്രദർശന സ്റ്റാളിൽ നിന്നും
 
തൃശൂർ അശോക ഇന്നിൽ സംഘടിപ്പിച്ച കേരളകൗമുദി 113 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന കോ ഓപ്പറേറ്റീവ് കമ്മ്യൂൺ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എൻ വാസവൻ കേരളകൗമുദി തൃശൂർ യൂണിറ്റിൻ്റെ ഭാഗമായി തീർത്ത ഓണപൂക്കളം നോക്കി കാണുന്നു
 
തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചതദ്ദേശ അദാലത്തിൽ പരാതികൾക്ക് പരിഹാരം കാണുന്ന മന്ത്രി എം ബി രാജേഷ്
 
കാക്കിയുടെ കൃഷി... കോഴിക്കോട് ചെമ്മങ്ങാട പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ തങ്ങൾ നട്ടുവളർത്തി വിളവെട്ടുപ്പിനൊരുങ്ങി നിൽക്കുന്ന പൂ കൃഷിക്കൊപ്പം.
 
കേരളകൗമുദി 113 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന കോ ഓപ്പറേറ്റീവ് കമ്മ്യൂണും നാടിൻ്റെ പുരോഗതിക്ക് പങ്ക് വഹിച്ച സഹകരണ സ്ഥാപനങ്ങൾക്കും സഹകാരികൾക്കുമുള്ള ആദരവ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു .കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ പ്രഭുവാര്യർ ,കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ കണ്ണൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് , കേരളകൗമുദി യൂണിറ്റ് മാനേജർ സി.വി മിത്രൻ , പരസ്യ വിഭാഗം സീനിയർ മാനേജർ പി.ബി ശ്രീജിത്ത് എന്നിവർ സമീപം
 
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
 
തൊടുപുഴ മലയിഞ്ചി മൂലമ്പുഴയിൽ അനുപ്രിയയും ബിനീഷും മക്കൾ ആർദ്രയും ആദ്മികയും പൂപ്പാടത്ത്
 
താമരയാത്രയിൽ...തൃശൂർ പുള്ള്ലെ താമര കൃഷിക്ക് നടുവിലൂടെ വള്ളത്തിലൂടെ യാത്ര ചെയ്യുന്ന കുട്ടികൾ.ചിങ്ങമാസത്തിലെ മിക്ക വിവാഹങ്ങൾക്കൊക്കെയും താമര മാലകൾക്കായി ഇവിടെ നിന്നുമാണ് മൊട്ടുകൾ കൊണ്ടു പോകുന്നത്.
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com