EDITOR'S CHOICE
 
മാർക്ക്‌ ദാന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഡി.സി.സി. ഓഫിസിൽ നിന്നും കണയന്നൂർ ഡി.ഇ.ഒ. ഓഫീസിലേക്ക് കെ.എസ്.യു. നടത്തിയ മാർച്ച്
 
കമ്മ്യൂണിസ്ററ് പാർട്ടി ഇന്ത്യയിൽ രൂപീകരിച്ചതിന്റെ നൂറാം വാർഷികദിനാഘോഷത്തിന്റെ തുടക്കം കുറിച്ച് ആലപ്പുഴ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പതാക ഉയർത്തുന്നു.ജില്ലാ സെക്രട്ടറി ആർ. നാസർ,സി.എസ്. സുജാത, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ സമീപം.
 
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന എൽ.ഡി.എഫ്. സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ പ്രചാരണയോഗം
 
എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി. പുളിക്കൽ ചന്തിരൂരിൽ പീലിംഗ് തൊഴിലാളികളോട് വോട്ടഭ്യർത്ഥിക്കുന്നു.
 
അമൃത് പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരത്തിൽ വിവിധ വികസന പ്രവർത്തങ്ങൾ നടക്കുമ്പോൾ നഗരസഭാ പരിസരത്തിലെ ചാക്കിൽ നിറച്ച മാലിന്യവും ഫ്ലക്സ് ബോർഡും അനങ്ങാപാറയായി കിടക്കുന്നു.
 
എം.ജി സർവകലാശാല മാർക്ക് ദാനത്തിൽ അനധികൃതമായ് ഇടപെട്ട മന്ത്രി കെ.ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസും സെക്യുരിറ്റിയും ചേർന്ന് തടഞ്ഞപ്പോൾ
 
എം.ജി സർവകലാശാല മാർക്ക് ദാനത്തിൽ അനധികൃതമായ് ഇടപെട്ട മന്ത്രി കെ.ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
 
കെട്ട് നിറയെ പരാതി... കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ എൽ.ഡി.എഫ് വ്യാപക ക്രമക്കേചുകൾ കാട്ടിയെന്ന് ആരോപിച്ച് അടൂർ പ്രകാശ് എം.പിയും സ്ഥാനാർത്ഥി പി.മോഹൻരാജും പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം.
 
കൊല്ലം ഓടനാവട്ടം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടവട്ടൂർ ഏലായിൽ നടന്ന മരമടി മത്സരത്തിൽ നിന്നും
 
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ തിയേറ്റർ നിഷ അവതരിപ്പിച്ച ട്രോജൻ വിമൺ എന്ന നാടകം.
 
വൈലോപ്പിളളി സംസ്കൃതിഭവനിൽ ആരംഭിച്ച ആർ.ബി. ഷജിത്തിന്റെ ഏകാംഗ ചിത്രപ്രദർശനം (റിയൽ മിത്തിന്റെ) ഉദ്‌ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്ന അടൂർഗോപാലകൃഷ്ണൻ. ആർ.ബി ഷജിത്ത് സമീപം.
 
എസ്. എം. വി സ്കൂളിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ കുട്ടികളുടെ നാടോടിനൃത്തത്തിൽ മത്സരം
 
സൂര്യഫെസ്റ്റിവെലിൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ ആശാ ശരത് അവതരിപ്പിച്ച ഭരതനാട്യം.
 
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ ശ്വേതാ പ്രചണ്ഡ അവതരിപ്പിച്ച ഭരതനാട്യം.
 
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച ഭരതനാട്യം.
 
ചേർത്തല പാണാവള്ളി നീലം കുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷാർച്ചനയ്ക്ക്ക്ക് തുടക്കം കുറിച്ച് പ്രസന്ന തത്രം വെളിയിൽ ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നു.
 
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
 
പുന്നാര പൂന്തത്തെ... ആഞ്ഞിലി മരത്തിൽ ചേക്കേറിയ പൂന്തത്തകൾ. കോട്ടയം നീണ്ടൂരിൽ നിന്നുള്ള കാഴ്ച.
 
ആകെന്നനഞ്ഞാൽ പിന്നെ... മഴ നന്നഞ്ഞ് കൊണ്ട് നടന്നു നീങ്ങുന്ന ആനകൾ തൃശൂർ വടക്കേ ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നൊരു ദൃശ്യം.
 
പച്ചപുതച്ച്... പായൽ തിങ്ങിയ എറണാകുളം ചിലവന്നൂർ കായൽ കാഴ്ച.
 
ആമ... ആമ... കോട്ടയം ഇല്ലിക്കൽ റോഡിൽ ചത്ത് കിടക്കുന്ന ആമ കുഞ്ഞ്.
 
ഇര തേടി... തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഇരപിടിക്കാൻ വലക്കെട്ടിയ ചിലന്തി.
 
ഈ ചൂടിൽ നിറംപിടിക്കാൻ... തിരുവിഴ ജംഗ്ഷനു സമീപമുള്ള കയർ ഫാക്ടറിയിലെ തൊഴിലാളികൾ വർണ്ണ ചിത്രങ്ങൾ പതിച്ച കഴിഞ്ഞ കയർമാറ്റുകൾ വെയിലത്തുണക്കുവാൻ നിരത്തുന്നു.
 
എറണാകുളം പൂത്തോട്ടയ്ക്ക് സമീപത്തെ പാലൈകരി ഫിഷ് ഫാമിൽ നിന്നുള്ള കാഴ്ച.
 
കോട്ടയത്ത് നടക്കുന്ന സൗത്ത് സോൺ ഗെയിംസിൽ അണ്ടർ പതിനേഴ് പെൺകുട്ടികളുടെ കബഡിയിൽ കോട്ടയവും കൊല്ലവും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ നിന്ന്. കൊല്ലം മത്സരത്തിൽ വിജയിച്ചു.
 
പിടിവിടാതെ... ജില്ലാ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി തൃശൂർ എൻജിനീയറിംഗ് കേളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ആൺകുട്ടികളുടെ കബഡി മത്സരത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയും ഇരിങ്ങാലക്കുട ഉപജില്ലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
പറന്നുയർന്ന്... ജില്ലാ ഗെയിംസ് മത്സരത്തിന്റെ ഭാഗമായി തൃശൂർ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖോഖോ മത്സരത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയും ചേർപ്പ് ഉപജില്ലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
തൃശൂർ വി.കെ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന റെസ് ലിംങ് മത്സരത്തിൽ നിന്ന്.
 
പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ പോൾവോട്ടിൽ ഇരുപത് വയസിൽ താഴെ വിഭാഗത്തിൽ സ്വർണ്ണം നേടുന്ന നിവ്യ ആന്റണി, പാലാ അൽഫോൻസാ കോളേജ്, കോട്ടയം.
 
ചവിട്ടി സ്റ്റാർട്ട്... പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ നൂറ് മീറ്റർ ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സ്റ്റാർട്ട് ബ്ലോക്ക് മാറി പോകാതിരിക്കാൻ ചവിട്ടി പിടിച്ച് കൊടുക്കുന്ന സഹതാരങ്ങൾ.
 
പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ പോൾവോൾട്ടിൽ (20 വയസ്സിൽ താഴെ) റെക്കാഡോടെ സ്വർണ്ണം നേടുന്ന സിദ്ധാർത്ഥ് എ.കെ, എറണാകുളം, എം.എ.കോളേജ്, കോതമംഗലം.
 
ട്രിവാൻഡ്രം ഡിസ്ട്രിക്ട് റോളർ സ്‌കേറ്റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാതല സ്‌കേറ്റിങ് മത്സരത്തിൽ നിന്നും
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോളുണ്ടായ ജനക്കൂട്ടം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com