EDITOR'S CHOICE
 
ന്യൂനമർദ്ദത്തെ തുടർന്ന് നഗരത്തിൽ പെയ്ത കനത്ത മഴയിലൂടെ കുട ചൂടി നടന്ന് നീങ്ങുന്നയാൾ.
 
ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ അത് ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ ഹൃദയ ദിനാചരണ പരിപാടിയുടെ വിളംബര ഹൃദയാരോഗ്യ സന്ദേശ സൈക്കിൽ റാലി മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു.
 
തട്ടിപ്പ് വീരൻ മോൻസണിനെ വൈദ്യ പരിശോധനയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ.
 
ഭാരത ബന്തിൽ നഗരം വിജനമായപ്പോൾ. ആളൊഴിഞ്ഞ റോഡിലൂടെ റോഡ് മുറിച്ച് കടക്കുന്ന ആട്ടിൻകൂട്ടം, പിറകിലായി പട്രോളിംഗിനിറങ്ങിയ പൊലീസ് ജീപ്പും കാണാം. എറണാകുളം മാനാശേരി-മുണ്ടംവേലിയിൽ നിന്നുള്ള കാഴ്ച
 
കർഷക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന ഹർത്താൽ ദിനത്തിൽ മറൈൻ ഡ്രൈവിൽ എത്തിയവർ
 
ദേശീയ തലത്തിൽ നടക്കുന്ന ഭാരത് ബന്തിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്തെ സംയുക്‌ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് ജി.പി.ഒയുടെ മുന്നിൽ സംഘടിപ്പിച്ച ധർണയുടെ ഉദ്‌ഘാടനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിക്കുന്നു.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമീപം
 
കുടയും കൊടിയുമായി... ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ കോട്ടയം തിരുനക്കരയിൽ നടത്തിയ യോഗത്തിന് ശേഷം പോകുന്ന പ്രവർത്തകരെ റോഡ് മുറിച്ച് കടക്കാൻ പൊലിസ് സഹായിക്കുന്നു
 
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ കാട്ടാക്കടയിൽ നിന്നും കിടപ്പ് രോഗിയുമായി ആയുർവേദ ആശുപത്രിയിലേയ്ക്ക് പോയ ആംബുലെൻസിന്റെ ടയർ പഞ്ചറായപ്പോൾ. തമ്പാനൂരിൽ നിന്നുള്ള കാഴ്ച്ച
 
നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു.
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ.
 
പറന്നെത്തി... കൊവിഡ് നിയന്ത്രണൾക്ക് ഇളവുകൾക്ക് നൽകിയതിനെത്തുടർന്ന് നിരവധി സന്ദർശകരുണ്ടായിരുന്ന എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ ബോട്ട് ജെട്ടിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർ.
 
ഗവിയുടെ സ്വന്തം കടുവ... വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പോകുന്ന റോഡിൽ വള്ളക്കടവിന് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ഫോട്ടോഗ്രാഫ‌ർമാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലൂടെ കടുവ കടന്നുപോയത്.പെരിയാ‌ർ തെക്കൻ മേഖലയിൽ കടുവകളെ കാണുക അപൂർവമാണ്.
 
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
 
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
 
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
 
എറണാകുളം പള്ളൂരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കേബിൾ ലൈനിൽ കൂടി കടന്ന് പോകുന്ന അണ്ണാൻ.
 
അണ്ണാരക്കണ്ണനും തന്നാലായത്... എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ ചായക്കടയിൽ ചായക്കുടിക്കാനെത്തുന്നവരുടെ ചങ്ങാതിയാണി അണ്ണാരക്കണ്ണൻ. ആളുകൾ മരച്ചില്ലയിൽ വച്ചു കൊടുത്ത ബിസ്ക്കറ്റ് കഷണം എടുത്തു ഭക്ഷിക്കുകയാണ് അണ്ണാൻ.
 
തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം
 
പുൽ ട്രാക്ക്...കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ
 
എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു
 
തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച പാര മാസ്റ്റേഴ്സ് ദേശീയ ഇൻഡോർ ഗെയിംസിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ.ബിന്ദുവിനൊപ്പം സെൽഫി എടുക്കുന്ന കായിക താരങ്ങൾ
 
പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു.
 
മഴ മറവിൽ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ
 
പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം.
 
കരുതലോടെ കായികം... പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ
 
ഇന്ന് ലോക ടൂറിസം ദിനം. ഹൃദയ തടാകത്തിലേക്ക് ഒരു യാത്ര... കോടമഞ്ഞ് പുതച്ച വയനാടിന്റെ തന്നെ ഏറ്റവും തണുപ്പ് നിറഞ്ഞ പ്രദേശമായ മേപ്പാടിയിൽ നിന്ന് ഉള്ളിലോട്ട് പോയാൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ഓർമകളിൽ തങ്ങി നിൽക്കുന്ന കുളിർമ്മയുള്ള കാഴ്ചകളും ട്രക്കിങ് അനുഭവങ്ങളുമാണ്. ചെമ്പ്ര ലൗ ലേക്കിലേക്ക് ഒരു യാത്ര
 
എറണാകുളം ചെറിയകടവിൽ ചാറ്റൽ മഴയിലൂടെ സൈക്കിളിന്റെ പിറകിൽ കസേരയും കെട്ടിവെച്ച് നീങ്ങുന്ന യാത്രികൻ
 
കാവലിൽ കരുതലോടെ.... കോട്ടയം നഗരസഭയിൽ യു.ഡി.എഫ് നഗരസഭാദ്ധ്യക്ഷക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചക്കായി ബി.ജെ.പി കൗൺസിലർമാർ ഹാളിലേക്ക് പ്രവേശിക്കുന്നു
 
മലപ്പുറം രാമപുരം പാടശേഖരത്തിൽ ഇര തേടുന്ന കൊക്കുകൾ.
 
കരയടുപ്പിക്കാൻ...ന്യൂനമർദ പ്രഭാവത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് കാര്യമായും ബാധിക്കുന്നത് മത്സ്യ തൊഴിലാളികളെയാണ്. ആഴക്കടലിലേക്ക് പോകാതെ കടൽ തീരത്ത് കമ്പവല വിരിച്ച ശേഷം വലയിലകപ്പെട്ട മത്സ്യങ്ങളെ തൊഴിലാളികൾ കൂട്ടമായി കരയിലേക്ക് വലിച്ചു കയറ്റുന്ന ഈ കാഴ്ച തലശ്ശേരി കടപ്പുറത്തു നിന്ന്
 
ജീവിത'വല'യം...പൊക്കാളി കൃഷി വിളവെടുപ്പ്കഴിഞ്ഞ മീൻക്കെട്ടിൽ അവശേഷിക്കുന്ന മത്സ്യങ്ങളെ പിടിക്കൂടുവാനായി ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികളായ ദമ്പതികൾ. കുമ്പളങ്ങി ആഞ്ഞിൽത്തറയിൽ നിന്നുള്ള കാഴ്ച
 
കേബിൾ കുരുക്കിൽ...കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡരികിലെ പോസ്റ്റിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടായി കേബിളുകൾ കുരുങ്ങിക്കിടക്കുന്നു
 
വരമ്പേലൊരു ചായനേരം... പാടത്തെ ജോലിക്കിടയിലുള്ള വിശ്രമ വേളയിൽ പാടവരമ്പത്തിരുന്നു പ്രഭാതഭക്ഷണം കഴിക്കുന്ന കർഷക തൊഴിലാളികൾ. ആലപ്പുഴ നെടുമുടി പണ്ടാരക്കുളത്തുനിന്നുള്ള ദൃശ്യം.
  TRENDING THIS WEEK
ഗവിയുടെ സ്വന്തം കടുവ... വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പോകുന്ന റോഡിൽ വള്ളക്കടവിന് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ഫോട്ടോഗ്രാഫ‌ർമാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലൂടെ കടുവ കടന്നുപോയത്.പെരിയാ‌ർ തെക്കൻ മേഖലയിൽ കടുവകളെ കാണുക അപൂർവമാണ്.
വള്ളവും വലയും ... വേമ്പനാട്ട് കായലിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരുടെ വള്ളങ്ങൾ ബോട്ടിലെത്തി പിടിച്ചെടുക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥർ
ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ അത് ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ ഹൃദയ ദിനാചരണ പരിപാടിയുടെ വിളംബര ഹൃദയാരോഗ്യ സന്ദേശ സൈക്കിൽ റാലി മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു.
മയങ്ങിപ്പോയി... ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ഹർത്താലിനെ തുടർന്ന് ബസ് സർവീസ് ഇല്ലാത്തതുകൊണ്ട് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുന്ന യാത്രക്കാരൻ.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ പിതാവും മലയാള സാഹിത്യത്തിലെ സവ്യസാച്ചിയുമായിരുന്ന "സി.വി കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചിത്രലേഖനങ്ങൾ" പ്രകാശനം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് കലാപൂർണ്ണ പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഡോ. പി.കെ. സുകുമാരൻ നൽകി നിർവഹിക്കുന്നു.
യജമാനന് കാവലായി...എറണാകുളം സൗത്ത് മെട്രോസ്റ്റേഷന് മുന്നിലെ റോഡിൽ മദ്യകുപ്പിയുമായി കിടന്നുറങ്ങിയപ്പോൾ കാവലായികാത്തുകിടക്കുന്ന നായ
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പിൻതുണ പ്രഖ്യാപിച്ച് തൊഴിലാളികൾ ശക്തമായ മഴയിലും റോഡരികിൽ പ്രതിഷേധിക്കുന്നു.
മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ ആഡംബര യാത്ര കപ്പലിൽ നിന്നും ഇറങ്ങിയ യാത്രക്കാരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം.
റെയിൽ വേ പാളത്തിൽ ഗ്രീസ് തേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com