കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തലോർ മേൽപ്പാലത്തിനടിയിൽ മുള കൊണ്ടുള്ള പുൽക്കുടുകൾ ഉണ്ടാക്കി വിൽക്കുന്ന നാടോടി സംഘം സജീവമായപ്പോൾ