കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്ന് പൂരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ സാമ്പിൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സാമ്പിൾ വെടിക്കെട്ടിനായ് കുഴി ഒരുക്കിയിരുന്ന തൊഴിലാളികൾ പണി നിറുത്തി പോകുന്നു.
പാലക്കാട് ഗവ: മോയൻസ് യു.പി. സ്കൂളിൽ കൊവിഡ് വാക്സിൻ എടുത്ത് പുറത്ത് വരുന്നവർ.
പാലായനം... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ പോകുന്നവർ. കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ നിന്നുള്ള കാഴ്ച്ച.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടാം ദിവസവും പൊലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തവർക്കെതിരെ പൊലീസ് പിഴയീടാക്കുന്നു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ രണ്ടാം ദിവസവും വാക്സിനേഷൻ മുടങ്ങിയതിനെ തുടർന്ന് വാക്സിൻ എടുക്കാൻ എത്തിയ ആളിന് വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ ലിസ്റ്റ് കാണിച്ചു കൊടുക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ.
തൃശൂർ പൂരം വെടിക്കെട്ടിനായ് തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നു.
തൃശൂർ പൂരത്തെ വരവേറ്റ് തേക്കിൻക്കാട് മൈതാനിയിൽ പൂര കൊടി നാട്ടിയപ്പോൾ.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തവർക്കെതിരെ പൊലീസ് പിഴയീടാക്കുന്നു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
മാസ്ക് ഉണ്ട് സാർ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ മാസ്ക് പരിശോധയ്ക്കിടെ ഹെൽമെറ്റ് ഇല്ലാതെ വന്ന ഇരുചക്രവാഹന യാത്രക്കാരിയെ പൊലീസ് ശാസിക്കുന്നു. തുടർന്ന് ഹെൽമെറ്റ് ധരിപ്പിച്ച ശേഷം വിട്ടയച്ചു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
താറാവ് റെഡി... പക്ഷിപ്പനിയേ തുടർന്ന് പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും സജീവമാകുകയാണ്. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വിൽപ്പനക്കെത്തിച്ച താറാവുകൾ.
ഞാൻ ഒരുങ്ങി വരാം... തിടമ്പേറ്റി പോകുന്ന തിരുവമ്പാടി ചന്ദ്രശേഖരനു സമീപത്തുക്കൂടി തനിക്കുള്ള തീറ്റയുമായി പോകുന്ന കൊമ്പൻ തൃശൂർ ഷൊർണ്ണൂർ റോഡിൽ നിന്ന്.
തൃശൂർ പൂരത്തിനായ് കുളിച്ചൊരുങ്ങുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കായ്ച് കിടക്കുന്ന പ്ളം കൊത്താനെത്തിയ കിളികൾ. കാന്തല്ലൂർ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കുളി കഴിഞ്ഞ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലുടെ നടന്നു നീങ്ങിയ കൊമ്പൻ്റെ മുകളിലിരുന്ന പാപ്പാൻ കൊന്ന പൂ പറിക്കുന്നു. പാപ്പാൻ്റെ മോഹം സഫലമാക്കാൻ തുമ്പികൈ കൊണ്ട് കൊമ്പ് ചായ്ച് കൊടുത്തു.
വേനൽ കനത്തൂ... ജില്ലയിലെ ചൂട് 38 ഡിഗ്രിക്ക് മുകളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജല സംഭരണികളും വറ്റി വരളാൻ തുടങ്ങി. ശേഷിക്കുന്ന വെള്ളത്തിൽ വലയിട്ട് മീൻ പിടിക്കുന്നയാൾ. തിരുനെല്ലായി പുഴയിൽ നിന്നുള്ള കാഴ്ച്ച.
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 18 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ തൃശൂരും കണ്ണുരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തയ്ക്വാൻ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂരിൻ്റ കെ. മൃതുവിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന തിരുവനന്തപുരത്തിൻ്റെ ഹീരാലാൽ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
TRENDING THIS WEEK