EDITOR'S CHOICE
 
തേവര എസ്.എച്ച് കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവിനോദനുബന്ധിച്ച് കേരള കാർട്ടൂൺ അക്കാഡമി പ്രദർശിപ്പിച്ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രങ്ങൾ നോക്കിക്കാണുന്ന മന്ത്രി സജി ചെറിയാൻ
 
വരയും വശമാണ്...തേവര എസ്.എച്ച് കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത ശേഷം ഗാന്ധിജിയുടെ ചിത്രം വരയ്ക്കുന്ന മന്ത്രി സജി ചെറിയാൻ
 
ഓർമ്മപൂക്കളുമായി...തേവര എസ്.എച്ച് കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവിനോദനുബന്ധിച്ച് കേരള കാർട്ടൂൺ അക്കാഡമി പ്രദർശിപ്പിച്ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രങ്ങൾ നോക്കിക്കാണുന്ന വിദ്യർത്ഥികൾ
 
പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൻ്റെ ഒരു വർഷം നീണ്ട് നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിജിയുടെ ചായചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ നിലവിളക്കിൽ നിന്ന് ഷാളിന് തീ പടർന്നു ഉടന്നതന്നെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരും ചേർന്ന് തീയണയ്ക്കുകയായിരിന്നു.
 
നവരാത്രിയോടനുബന്ധിച്ച് എറണാകുളം ഗ്രാമജന സമൂഹം സിറ്റി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സീതാരാമ കല്ല്യാണ മണ്ഡപത്തിൽ ആരംഭിച്ച ബൊമ്മക്കൊലു പ്രദർശനം
 
കോട്ടയം നാട്ടകം അഷര മ്യൂസിയത്തിൽ കാരൂർ നീലകണ്ഠപിള്ളയുടെ പ്രതിമ സ്ഥാപിച്ച ശേഷം മന്ത്രി വി.എൻ വാസവൻ ഹാരാർപ്പണം നടത്തുന്നു
 
നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് മകം പടയണിയിൽ അമ്പലക്കോട്ട എഴുന്നള്ളിക്കുന്നു.
 
ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നടന്ന സൗജന്യ ഹൃദയ പരിശോധനയും അവബോധന ക്ലാസും മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസഫ് കുസ്മാലയം, പി.ആർ. റെനിഷ്, ഡോ. പി.വി. ലൂയിസ്, എസ്. സുജയ പാർവതി, ഡോ. സജി വി. കുരുട്ടുകുളം, ബെൻസി ബെന്നി എന്നിവർ സമീപം
 
നവരാത്രിയോടനുബന്ധിച്ച് എറണാകുളം ഗ്രാമജന സമൂഹം സിറ്റി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സീതാരാമ കല്ല്യാണ മണ്ഡപത്തിൽ ആരംഭിച്ച ബൊമ്മക്കൊലു പ്രദർശനം.
 
ആറന്മുള   വള്ളസദ്യക്കെത്തിയ   കീഴ്ചേരിമേൽ   പള്ളിയോടം   പമ്പാനദിയി   വെള്ളം   കുറവായതിനെ   തുടർന്ന്   നീങ്ങാതെ   വന്നപ്പോൾ   തുഴച്ചിലുകാരിറങ്ങി     പള്ളിയോടം   തള്ളിനീക്കുന്നു.
 
തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച തൃനേത്ര ഫോട്ടോ പ്രദർശനത്തിൽ നിന്നും
 
സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ബേക്കർ ഹിൽ സീരി ഓഡിറ്റോറിയത്തിൽ നടന്ന കർണ്ണശപഥം കഥകളിയിൽ കർണനായി കുടമാളൂർ മുരളീകൃഷ്ണനും കുന്തിയായി എക്സൈസ് വകുപ്പ് മുൻ സർക്കിൾ ഇൻസ്പെക്ടറും ചുമർചിത്ര കലാകാരനുമായ വി.ജി ശ്യാമും അരങ്ങിലെത്തിയപ്പോൾ
 
പച്ചടി ശ്രീധരൻ നെടുങ്കണ്ടം യൂണിയൻ സ്മാരക മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹം Image Filename Caption
 
പുതുക്കുളം ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യം മകം ഉത്സവത്തിൽ തെക്കേക്കാവിലേക്ക് നടന്ന എഴുന്നള്ളത്ത്.
 
അയ്യപ്പൻകാവ് പകൽ വീട്ടിൽ നടന്ന മുതിർന്നപൗരന്മാരുടെ ഓണാഘോഷവും കുടുംബമേളയിലും നിന്ന്
 
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ പി.ബി.സി യുടെ കാരിച്ചാൽ 5 മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചയ്യുന്നു.
 
തീപാറുന്ന നാനോ സെക്കൻഡ്... 70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ വിയപുരം,കാരിച്ചാൽ,നടുഭാഗം എന്നിവർ ഫിനിഷിംഗ് പോയിന്റിലേക്ക്. ഒന്നാമതായി പി.ബി.സി യുടെ കാരിച്ചാൽ, രണ്ടാം സ്ഥാനം വി.ബി.സി കൈനകരി തുഴഞ്ഞ വിയപുരംചുണ്ടൻ , മൂന്നാമതായി കെ.ടി.ബി.സി യുടെ നടുഭാഗം ചുണ്ടൻ എന്നക്രമത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിധിപ്രഖ്യാപിച്ചത്.
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടനുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് അടുത്ത ട്രാക്കിലൂടെ എത്തിയ വി.ബി.സി കൈനകരിയുടെ വിയപുരം ചുണ്ടനിൽ ഇടിച്ചപ്പോൾ
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടന് കുറുകെ ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് എത്തിയതോടെ ഇടിച്ചു കയറിയപ്പോൾ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പൊലീസ് ബോട്ട് അടുത്ത ട്രാക്കിലെ ചുണ്ടൻ വെള്ളത്തിലും ഇടിക്കുകയായിരുന്നു.
 
കോട്ടയം കുറിച്ചി നീലംപേരൂർ റോഡിൽ കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ പറന്നിരിക്കുന്ന പെലിക്കണുകൾ. (പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങൾ). നിരവധി പെലിക്കണുകളാണ് വിരുന്നെത്തി തെങ്ങുകളിൽ കൂട് കൂട്ടിയിരിക്കുന്നത്
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം ചൊക്ലി രാമവിലാസം സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
 
തകർന്ന ട്രാക്കിൽ നിന്ന് കുതിച്ചുയരാൻ... കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ തകർന്ന ട്രാക്ക് തെളിച്ചു സ്‌കൂൾ കായികമേളക്ക് മുന്നോടിയായി ഹഡിൽസ് പ്രാക്ടീസ് ചെയ്യുന്ന കായിക താരങ്ങൾ. നിരവധി ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്ത സ്റ്റേഡിയത്തിന്റെ അവസ്ഥ ശോചനീയമാണ്.
 
ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ അജയ് കൃഷ്ണ ( നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് )
 
18 വയസിൽ താഴെ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ ഐ.അഷ്‌ന (സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂർ)
 
20 വയസിൽ താഴെ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ അരുൺ ബോസ് ( ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻ്ററി സ്കൂൾ തങ്കശേരി )
 
20 വയസിൽ താഴെ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ സ്റ്റെമി മരിയ ബിജു (ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ കൊല്ലം )
 
18 വയസിൽ താഴെ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ എ.ആകാശ് (സായി കൊല്ലം)
 
എസ് .ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആലപ്പുഴ സബ്ജില്ലാ സീനിയർ ബോയ്സ് ഹാൻഡ്‌ബോൾ ഫൈനൽ മത്സരത്തിൽ അറവുകാട് എച്ച്.എസ്.എസ്സും, ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സ് വിജയിച്ചു
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
 
തൃശൂർ വികെഎൻ മേനോൻ ഇൻ ഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ സെപ്ക് തക്രോം ചാമ്പ്യൻഷിപ്പിൽ എറണാക്കുളവും വയനാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് മത്സരത്തിൽ എറണാക്കുളം ജയിച്ചു
 
കായംകുളത്ത് നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോകുന്ന കായകുളം ഡിപ്പോയിലെ എ.ടി.എ 175 നമ്പറുള്ള കെ.എസ് ആർ.ടി.സി ബസിലെ സംഗീത പ്രേമിയായ കണ്ടക്റ്റർ യാത്രയിൽ അൽപ്പം പിരിമുറുക്കം തീർക്കാനായി സ്വന്തം കൈയ്യിലെ കാശ് കൊടുത്ത് ഒരു ബ്ലൂടൂത്ത് സ്പിക്കർ വാങ്ങി ബസിൽ കെട്ടി തൂക്കി ഇട്ടപ്പോൾ
 
അരിയാണ് ഉന്നം...സെപ്റ്റംബർ മാസ അവസാനമായ ഇന്നലെ വൈകുന്നേരങ്ങളിലും റേഷൻ വാങ്ങുവാനായി എത്തിയവർ.
 
തൃശൂരില കെ.കരുണാകരൻ സ്മാരക ടൗൺ ഹാളിൽ കെ. കരുണാകരൻ്റെ പ്രതിമയ്ക്ക് മുൻപിൽ പൂക്കൾ വിടർന്ന് സൗരഭ്യം വിടർത്തിയപ്പോൾ
 
തകർന്ന് പൊട്ടി പൊളിഞ്ഞ് പൊടി പാറുന്ന തൃശൂർ പൂത്തോൾ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ പോകുന്ന യുവാവ് രൂക്ഷമായ പൊടിശല്യം കാരണം മൂക്ക് പൊത്തുന്നു
 
കോടാലി ശ്രീനാരായണ വിദ്യാമന്ദിർ സെൻ്റർ സ്കൂളിൽ സംഘടിപ്പിച്ച  കേരളകൗമുദി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ബോധപൗർണ്ണമിയിൽ ക്ലാസ് നയിക്കുന്ന റിട്ട എസ്.ഐ മൊബൈൽ ട്രാഫിക് യൂണിറ്റ് ഒ.എ ബാബു
 
സൂര്യന്റെ നിറപ്പകര്‍ച്ചയില് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നുള്ള കഴിഞ്ഞ ദിവസത്തെ അസ്തമയ ദൃശ്യം
 
തൃശൂർ പൂരം അട്ടിമറിച്ച മുഖ്യമന്ത്രി - ആർ.എസ്.എസ് എ.ഡി.ജി.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് തെക്കേഗോപുരനടയിൽ നടത്തിയ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. എം.പി.വിൻസെന്റ്, ടി.യു.രാധാകൃഷ്ണൻ, ടി.എൻ.പ്രതാപൻ, ബെന്നി ബഹ്നാൻ എം.പി, എം.ലിജു, ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി തുടങ്ങിയവർ സമീപം.
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com