ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ സജീവമായ സ്റ്റാറുകൾ എൽ.ഇ.ഡി നിർമ്മിത മായ സ്റ്റാറുകൾക്കാണ് വിപണിയിൽ താരം.
ഇതും എന്റെ കടമ..., കണ്ണൂർ ജില്ലാ ആശുപത്രിയിലെ നവീകരിച്ച മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഐ.സി.യു സന്ദർശിക്കാനെത്തിയ മന്ത്രി കെ.കെ. ശൈലജ തന്റെ ചെരുപ്പഴിച്ച് വെക്കുന്നു. മന്ത്രിയുടെ ചെരുപ്പെടുക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കെ.കെ. രാഗേഷ് എം.പി തുടങ്ങിയവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന ഇന്ത്യ -വിൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിനെത്തിയ വിൻഡീസ് ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിൽ എത്തിയപ്പോൾ ആരാധകരുടെ ആവേശം
കട്ടച്ചിറ സെന്റ് മേരീസ് പളളി കുടുംബകല്ലറയിൽ മറിയാമ്മ രാജന്റെ മൃതദേഹം സാംസ്കരിച്ചതിനാൽ യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്നിരുന്ന സഹനസമരം അവസാനിപ്പിക്കുന്നതായ് സമരപ്പന്തലിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്പ്രഖ്യാപിക്കുന്നു. തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെ പ്രമുഖർ സമീപം
പറളി ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി സി. രവീന്ദ്രനാഥിനെ വേദിയിലെക്ക് സ്വീകരിക്കുന്നു. കോങ്ങാട് എം.എൽ.എ കെ.വി.. വിജയദാസ് സമീപം
സുൽത്താൻ ബത്തേരി അസ്സംപ്ഷൻ ആശുപത്രിയുടെ ലഹരി മുക്ത വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ രാഹുൽ ഗാന്ധി
വാളയാർ സഹോദരിമാരുടെ ദുരൂഹമരണത്തിൽ കോടതി വെറുതെ വിട്ട പ്രതി അട്ടപ്പള്ളം സ്വദേശി കൂട്ടിമധു എന്ന എം. മധുവിനെ നാട്ടുകാർ മർദ്ധിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപുത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ.
ഹാപ്പി ക്രിസ്മസ്...സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ ക്രിസ്മസ് പാപ്പാമാരുടെ റാലി
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള ഒരു മഴകാഴ്ച
24-മാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സിനിമയിലെ ശബ്ദത്തിന്റെ സൗന്ദര്യാത്മകത എന്ന വിഷയത്തിൽ അപ്പോളോ ഡിമോറോയിൽ നടന്ന സെമിനാറിൽ റസൂൽ പൂക്കുട്ടി സംസാരിക്കുന്നു. ഗീത ഗുരപ്പ, ബേബി ജോൺ, ഹരികുമാർ മാധവൻ നായർ, ടി. ഉണ്ണികൃഷ്ണൻ എന്നിവർ സമീപം.
.
.
.
.
.
.
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ചലച്ചിത്ര അക്കാഡമിയുടെ വോളന്റിയർമാർ.
ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷാജി ഹംസ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ സെല്ഫിയെടുക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമകാണാനെത്തിയ ഡെലിഗേറ്റുകൾ ഷോയ്ക്കായി കാത്തിരിക്കുന്നു.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ വി.ടി ബൽറാം എം.എൽ.എ.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ പി.സി വിഷ്ണുനാഥ്.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ ഡോ. എം.കെ മുനീർ എം.എൽ.എ.
തലയ്ക്കു മീതെ കണ്ണുകൾ... ആലപ്പുഴയിൽ നടക്കുന്ന സംസഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം വൃന്ദവാദ്യം നടക്കുന്ന സദസിലിരുന്ന് ചിത്രങ്ങൾ പകർത്തുന്ന വിദേശികൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശും ആത്മന മനോജും ജഡ്ജസുമാരായ ആലപ്പി അഷറഭിനും ജോബിക്കും കലാഭവൻ സലീമിനുമൊപ്പം സെൽഫിയെടുക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശ്, ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂർ, പാലക്കാട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ ആത്മന മനോജ്, നൗച്ചാട് എച്ച്.എസ്.എസ്, കോഴിക്കോട്.
കലയും ചിരിയും... മത്സരത്തിനായി ചായം പൂശി തയ്യാറായിരിക്കുന്നതിനിടയിൽ കുശലംപറച്ചിലിൽ ലയിച്ചിരിക്കുന്ന മത്സരാർത്ഥികൾ.
ഇനി അരങ്ങിലേക്ക്... എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി തയ്യാറാകുന്ന മത്സരാർത്ഥി.
അരങ്ങിനു മുന്നേ... ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മാർഗം കളിക്കായി ഒരുങ്ങുന്ന മത്സരാർത്ഥികൾ.
രൗദ്ര ഭാവം... വേദി നാലിൽ നടക്കുന്ന എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി ചായം പൂശിനിൽകുന്ന മത്സരാർത്ഥി മാറിനിന്ന് വേദിയിൽ നടക്കുന്ന മത്സരം വീക്ഷിക്കുന്നു.
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന സംഗിത കച്ചേരി.
പാലക്കാട് അംബികാപുരം നവനിത ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് നടന്ന രഥ പ്രയാണം
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ പുരുഷവിഭാഗം കേരളനടനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സൂരജ് എസ്. വിഷ്ണു ആയുർവേദ കോളേജ് ഷൊർണൂർ
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ മോഹിനിയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന എം.ആർ, ശാന്തിഗിരി ആയുർവേദ കോളേജ്, പാലക്കാട്
ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിൽ തിരുവാതിരകളിയിൽ മത്സരിക്കുന്ന കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് ടീം
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിൽ തിരുവാതിരകളിയിൽ മത്സരിക്കുന്ന ഷൊർണൂർ പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ടീം. മത്സരത്തിൽ രണ്ടാം സ്ഥാനം നേടി
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സജ്നയും സംഘവും അവതരിപ്പിച്ച ഭജ മാനസ സംഗീത കച്ചേരിയിൽ നിന്നും .
തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യഫെസ്റ്റിവെലിൽ രശ്മി മേനോനും സംഘവും അവതരിപ്പിച്ച അയ്യപ്പ ചരിതം മോഹിനിയാട്ടം.
ക്രിസ്മസ് ചൂടിൽ... സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി ക്രിസ്മസ് പാപ്പാമാരുടെ റാലി കോട്ടയം നഗരത്തിലൂടെ കടന്നുപോയപ്പോൾ
ചുണ്ടിലെലി... ചുണ്ടനെലിയെ കൊത്തിപ്പറക്കുന്ന കാക്ക. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച
കായലിൽ നിന്ന് മീൻ കൊത്താനായി എത്തിയ കൊക്കുകൾ. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങി നിൽക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
തലക്ക് മീതെ... തലപോയ തെങ്ങിനുമേൽ കൂടുകൂട്ടിയ തത്തകൾ. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച.
പിൻ സീറ്റിലെ യാത്ര ! വയനാടിൻ്റെ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിൽ ഓട്ടോറിക്ഷയുടെ ഡിക്കിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന നാട്ടുകാർ. കേരളത്തിൽ ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റും കാറിലുള്ളവർക്കെല്ലാം സീറ്റ് ബെൽറ്റും നിർബന്ധമാവുകയാണ്
തീറ്റയല്ല കൂടൊരുക്കാനാ... കൂടൊരുക്കാൻ ഉണങ്ങിയ പുൽ നാമ്പുമായി പറന്നുപോകുന്നചുട്ടി അറ്റ കിളി. ഓൾഡ് സ്പോട്ടെഡ് മുനിയ വിഭാഗത്തിൽ പെട്ട ഈ കിളികൾ പുല്ലും മുളയിലകളും ഉപയോഗിച്ചാണ് സാധാരണ കൂടൊരുക്കാറുള്ളത്.
ചെറിയൊരു ബ്രേയ്ക്കിന് ശേഷം പിന്നെയും മഴയെത്തി. കൽപ്പറ്റ നഗരത്തിൽ നിന്നുള്ള കാഴ്ച.
ഭാജി സ്റ്റൈൽ..കാര്യവട്ടത്ത് നടന്ന ഇന്ത്യാ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിനിടയിൽ ആങ്കറായി സ്റ്റേഡിയത്തിലെത്തിയ മുൻ താരം ഹർഭജൻ സിംഗ്
കൈവിട്ട കളി...കാര്യവട്ടത്ത് നടന്ന ഇന്ത്യാ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിൽ വിൻഡീസ് ബാറ്റ്സ്മാൻ എവിൻ ലൂയിസിന്റെ ക്യാച്ച് കൈവിട്ട് കളഞ്ഞ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് വീണ് കിടക്കുന്നു
വിജയ ശില്പ്പി...കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിൽ വിൻഡീസ് താരം സിമ്മൺസ് അർദ്ധ സെഞ്ച്വറി നേടുന്നു
ശിവം സുന്ദരം...കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിൽ ആദ്യമായി അർദ്ധ സെഞ്ച്വറി തികച്ച ഇന്ത്യൻ താരം ശിവം ദുബെ അഭിവാദ്യം ചെയ്യുന്നു
സുന്ദരമായി വിട്ട് കളഞ്ഞു... കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിൽ വിൻഡീസ് ബാറ്റ്സ്മാൻ എവിൻ ലൂയിസിന്റെ ക്യാച്ച് വിട്ട് കളയുന്ന വാഷിംഗ്ടൺ സുന്ദർ
രോഹിറ്റ്..., കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിൽ ജേസൻ ഹോൾഡറുടെ പന്തിൽ രോഹിത് ശർമ്മ ക്ലീൻ ബൗൾഡാകുന്നു
ക്യാപ്റ്റൻ വിടില്ല...കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 മത്സരത്തിൽ ഷിംറോൺ ഹെറ്റ് മെയറിനെ വിരാട് കൊഹ്ലി ബൗണ്ടറി ലൈനിന് സമീപത്ത് നിന്ന് ക്യാച്ചെടുത്ത് ഔട്ടാക്കുന്നു
കാര്യവട്ടത്ത് നടക്കുന്ന രണ്ടാം ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിനായി ഡൊമസ്റ്റിക് ടെർമിനലിൽ എത്തിയ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി .