EDITOR'S CHOICE
 
കണ്ണീർ പ്രണാമം...പെസഹാ വ്യാഴാഴ്ച ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയിൽ ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹക്കൂട് അഭയ മന്ദിരത്തിലെ വനിതാ അന്തേവാസികളുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തുമ്പോൾ പൊട്ടിക്കരയുന്ന മറിയാമ്മ
 
കാലുകൾ നിശ്ചലം.,സ്നേഹം നിശ്ചയം...പെസഹാ വ്യാഴാഴ്ച ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയിൽ ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹക്കൂട് അഭയ മന്ദിരത്തിലെ വനിതാ അന്തേവാസികളുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തുമ്പോൾ വീൽ ചെയറിൽ കാൽ കഴുകാൻ എത്തിയ വള്ളിയമ്മ.
 
എന്തൊര് ചൂട്, എന്തോര് ദാഹം... തൊടുപുഴ മൂന്നാർ റൂട്ടിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം വഴിയോര കച്ചവടക്കാർ മലമുകളിൽ നിന്നു പൈപ്പിൽ കൂടിയെത്തിക്കുന്ന വെള്ളം കുടിക്കുന്ന വാനരൻ. വേനലിനെ തുടർന്ന് വെള്ളച്ചാട്ട പ്രദേശം വരണ്ട് കിടക്കുകയാണ്.
 
പാലക്കാട്‌ ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ കരിമ്പ കാഞ്ഞിരപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വോട്ട് അഭ്യാർത്ഥിക്കുന്നു .
 
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുന്നു യു.ഡി.എഫ്. പാലക്കാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ ഡി.സി.സി. പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ സമീപം.
 
ആലത്തൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് .സ്ഥാനാർഥി രമ്യ ഹരിദാസ് ചിറ്റൂർ നിയോജകമണ്ഡലത്തിൽ വോട്ട് അഭ്യർഥിക്കുന്നു
 
പാലക്കാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവന് പിരായിരി ഉന്നിരാംകുന്ന് ഭാഗത്ത് തിരെഞ്ഞടുപ്പ് പ്രചാരണത്തിൽ.
 
പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ വിദ്യാർഥികൾ കുപ്പി വച്ച് കാൽപന്ത് കളിച്ച് ആഘോഷിക്കുന്നു. കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
 
തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.രാജൻ ടി.എൻ പ്രതാപൻ എം.പിയുമായി സൗഹൃദ സംഭാഷാണത്തിൽ,മന്ത്രി ഡോ ആർ.ബിന്ദു ,എം.എൽ.എ പി. ബാലചന്ദ്രൻ ,മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എല്‍.റോസി തുടങ്ങിയവർ സമീപം
 
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചിലങ്ക 2024 നൃത്തോത്സവത്തിൽ രേവതി വർമ്മ വയലാർ അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
 
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
 
ഓശാന ഞായർ ദിനത്തിൽ പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ അമ്മയും കുഞ്ഞും കുരുത്തോലയുമായി
 
ചന്ദ്രപ്രഭയിൽ...സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച ചന്ദ്രകാന്തം 50 ചടങ്ങിൽ ആദരമവേറ്റ് വാങ്ങിയ ശേഷം സംവിധായകനും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി വേദിയിൽ
 
കാവശ്ശേരി പൂരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.
 
പൊൻപൂരം...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്ക പൂരം
 
പൂരനഗരി... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്കപൂരത്തിനെത്തിയ ജനത്തിരക്ക്
 
കൈതോല പായ ചുരുട്ടി... വൈക്കത്ത് നിന്ന് കൊണ്ടുവന്ന കൈതോല പായകൾ വിൽപ്പനയ്ക്കായി അടുക്കി വയ്ക്കുന്ന ജോയ്. ആലപ്പുഴ വഴിച്ചേരിപ്പാലത്തിന് സമീപത്ത് നിന്നുള്ളകാഴ്ച
 
തെരഞ്ഞെടുപ്പ് ചൂടിൽ...ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. മുരളീധരന് വേണ്ടി പൊരിവെയിലത്ത് ചുവരെഴുത്തിൽ ആർട്ടിസ്റ്റ് ബാബു .
 
കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അംഗവുമായ ടി.എൻ. പ്രകാശിന്റെ ഭൗതിക ശരീരത്തിന് വലിയന്നൂരിലെ വസതിയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
 
ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സുധാകരനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.വി ജയരാജനും കണ്ടുമുട്ടിയപ്പോൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സമീപം.
 
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ ചിത്രകല അധ്യാപകനായ പി.കെ ബാബുനെക്കൊണ്ട് യൂണിഫോമിൽ ഓട്ടോഗ്രാഫ് ചെയ്യിക്കുന്നു. കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിന്നുള്ള ദൃശ്യം.
 
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ സൗഹൃദം പങ്കിടുന്നു. കണ്ണൂർ മുൻസിപ്പൾ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച
 
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ സൗഹൃദം പങ്കിടുന്നു. കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിന്നുള്ള ദൃശ്യം.
 
എസ്.എസ്.എൽ.സി അവസാന പരീക്ഷക്ക് ശേഷം പുറത്തേക്കെത്തിയ വിദ്യാർത്ഥികൾ സൗഹൃദം പങ്കിടുന്നു. കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ നിന്നുള്ള ദൃശ്യം
 
ജലരാജാക്കന്മാർ... മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനത്തിൽ.
 
സൺസെറ്റ് ക്രിക്കറ്റ് ...സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ  ശങ്കുമുഖം ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ .
 
പൊടിപാറും അടി... കോട്ടയം ബസേലിയസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജ് മൈതാനത്ത് നടത്തിയ ജൂബിലി കപ്പിനു വേണ്ടിയുള്ള അധ്യാപക- വിദ്യാർത്ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ അധ്യാപകരുടെ ടീമിലെ നിബുലാലിൻറെ ഷോട്ട്.
 
സ്റ്റുഡൻ്റ് ബൗൾഡ്...കോട്ടയം ബസേലിയസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജ് മൈതാനത്ത് നടത്തിയ ജൂബിലി കപ്പിനു വേണ്ടിയുള്ള അധ്യാപക- വിദ്യാർത്ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ വിദ്യാർത്ഥികളുടെ ടീമിലെ അശ്വിൻ ക്ലീൻ ബൗൾ ആയപ്പോൾ.
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
 
ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഇരുപത്തിനാലാമത് കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ ക്ലാസിക് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ 66 മെൻ കാറ്റഗറിയിൽ ബിബിൻ ജോയ് 240.5 കിലോ ഭാരമുയർത്തി ദേശീയ റെക്കോർഡ് മറികടക്കുന്നു
 
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന മിസ്റ്റർ സൗത്ത് ഇന്ത്യാ ചാമ്പ്യൻഷിപ്പിൽ നിന്ന്‌.
 
വീറോടെ... ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പാസിംഗ് ഔട്ട് പരേഡില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിക്കുന്നു.
 
ആരെടുക്കും... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ തൃശൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബനിയനുകൾ.
 
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
 
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
 
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
 
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
 
ഓശാന ഞായർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫെറോനാ പള്ളിയിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ കുട്ടി
 
നന്തിക്കര സച്ചി ഓട്ടുകമ്പനിയിൽ തൃശൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ വോട്ട് അഭ്യാർത്ഥിക്കുന്നു
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
കനത്ത ചൂട് വകവയ്ക്കാതെ എറണാകുളം ഡർബാ‌ർ ഹാൾ ഗ്രൗണ്ടിലെ ഇരിപ്പിടത്തിൽ കിടന്നുറങ്ങുന്ന വൃദ്ധൻ
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
തിടമ്പേറ്റി തൃക്കടവൂർ ശിവരാജു...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂരത്തിൽ തിരുനക്കര തേവരുടെ തിടമ്പേറ്റി ഗജരാജൻ തൃക്കടവൂർ ശിവരാജു എഴുന്നള്ളുന്നു
പൂരത്തിനിപ്പുറം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂരത്തിൽ അണിനിരന്ന ഗജരാജാക്കന്മാർക്ക് തീറ്റ ഒരുക്കുന്ന പാപ്പാന്മാർ
ഉയരട്ടെ ഉയരട്ടെ ......യു ഡി എഫ് പത്തനംതിട്ട ഇലക്ഷൻ കൺവെൻഷനിൽ എത്തിച്ചേർന്ന സ്ഥാനാർഥി ആന്റോ ആന്റണിയെ എടുത്ത് ഉയർത്തികൊണ്ട് വരുന്ന പ്രവർത്തകർ
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com