EDITOR'S CHOICE
 
എം ഋതു നന്ദ എച്ച് എസ് നാടോടിനൃത്തം മോഡേൺ എച്ച് എസ് എസ് പോട്ടൂർ
 
ശബരിമല സന്നിധാനം ഫ്ളൈഓവറിൽ ദർശനം കാത്തുനിൽക്കുന്ന അയ്യപ്പമ്മാരുടെ തിരക്ക് നീയന്ത്രീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
 
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനം നടത്തിയപ്പോൾ
 
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനം നടത്തിയപ്പോൾ
 
തിരുവമ്പാടി കൗസ്തൂഭം ഹാളിൽ നടന്ന തൃശൂർ പൗരാവലിയുടെ ആചാര സംരക്ഷണ കൂട്ടായ്മ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
ശബരിമല സന്നിധാനത്തെ തിരക്കിൽ അയ്യപ്പമ്മാരെ ദർശനത്തിനായി സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
 
പത്തനംതിട്ട കൈപ്പട്ടൂർ ജംഗ്ഷന് സമീപം അടൂർ റോഡിൽ മേൽമൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓടകൾ. രാത്രിയിൽ ഇവിടെ അപകടങ്ങൾ പതിവാകുകയാണ്.
 
യൂത്ത്   കോൺഗ്രസ്   ജില്ലാ കമ്മറ്റിയുടെ  ആഭിമുഖ്യത്തിൽ   കെ.എസ്.ആർ.ടി.സി   ടെർമിനലിൽ   ആരംഭിച്ച   ശബരിമല   ഹെൽപ്പ്   ഡസ്ക്ക്     മുൻ    കെ.പി.സി.സി   പ്രസിഡന്റ്   കെ.മുരളീധരൻ   ഉദ്ഘാടനം   ചെയ്യുന്നു.
 
അകക്കാഴ്ച സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കൈയില്‍ വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവര്‍ കാഴ്ച പരിമിതരുടെ ലോകം അനുഭവിക്കാൻ കലക്ടേറ്റിൽ ഒരുക്കിയ ഡാർക്ക് റൂമിൽ നിന്നും ഇറങ്ങി കണ്ണിലെ കെട്ടഴിച്ചപ്പോൾ ആശ്വാസമെന്നോണം ചിരിയിൽ മുഴുകിയ വനിത
 
ചൊർക്കായിണ്ട്‌.... തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവത്തിൽ ഒപ്പനക്കായി ഒരുക്കിയ കുട്ടിയെ നോക്കി ചിരിക്കുന്ന അദ്ധ്യാപിക
 
ഇങ്ങനെ കളിക്ക്... അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിനോടാനുബന്ധിച്ച് ജില്ലാ സാമൂഹിക നീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഭരണകൂടം സംയുക്തമായി മലപ്പുറം ടൗൺ ഹാളിൽ നടത്തിയ " വൈവിദ്യങ്ങളുടെ ആഘോഷം " ഭിന്നശേഷിക്കാരുടെ കലാമേളയിൽ വട്ടപ്പാട്ട് അവതരിപ്പിക്കുന്ന കുട്ടികൾക്ക് വേദിക്ക് മുന്നിലിരുന്നുകൊണ്ട് അദ്ധ്യാപിക ചുവടുകൾ കാണിച്ചു കൊടുക്കുന്നു
 
18 ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ഉപജില്ല ടീമിന് മന്ത്രി വി.അബ്ദുറഹ്മാൻ ട്രോഫി സമ്മാനിക്കുന്നു
 
എച്ച് എസ് എസ് നാടകം എൻ എച്ച് എസ് എസ് കൊളത്തൂർ
 
എച്ച് എസ് വിഭാഗം കോൽകളിയിൽ ഒന്നാം സ്ഥാനം നേടിയ എ കെ എം എം എച്ച് എസ് എസ് കോട്ടൂർ
 
ദഫ്മുട്ട് എച്ച് എസ് എസ് ഐ കെ ടി എച്ച് എസ് എസ് ചെറുകുളമ്പ
 
എച്ച് എസ് വിഭാഗം ഇരുളനൃത്തം ഒന്നാം സ്ഥാനം എച്ച്എംവൈഎച്ച്എസ്എസ് മഞ്ചേരി
 
പ്രതിഷേധം ചുവടു വച്ച്... ജില്ലാ കലോൽസവത്തിലെ ജഡ്ജസിന്റെ കോഴവിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തൊടുപുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ ഡാൻസ് ചെയ്ത് പ്രതിഷേധിക്കുന്നു.
 
സഞ്ചാരികളെ ആകർഷിക്കാനായി കോഴിക്കോട് കടപ്പുറത്ത് എത്തിയ ഒട്ടകത്തിന്റെ മേൽ സഞ്ചരിക്കുന്നവർ
 
മൈസൂരുവിലെ 'കുറുവ സംഘം'..... വാനര ശല്യം മൂലം മൈസൂരുവിൽ ജീവിക്കുന്നവരുടെ ഉറക്കം പോയിട്ട് മാസങ്ങളായി. പാത്തും പതുങ്ങിയും വീടുകളിലെത്തി ഭക്ഷണവും മറ്റും എടുത്തുപോവുക പതിവാണ്. തടയാൻ ശ്രമിച്ചാൽ ഭാവം മാറും. കേബിളിൽ തൂങ്ങി അനായാസം എത്ര നിലകളിൽ വേണമെങ്കിലും എത്തുന്ന സംഘത്തെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ആളുകളുടെ ആവശ്യം.
 
കണ്ണൂർ കല്യാശ്ശേരിയിലെ ശാരദാസിൽ ഇ.കെ നായനാരുടെ ചിത്രത്തിനു സമീപം പത്നി ശാരദ ടീച്ചർ.
 
കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ റോഡിൽ നിർമാണം നടക്കുന്ന സമര പന്തലിൽ കെ.എസ്.ആർ.ടി.സി.ബസ് കയറി കുടുങ്ങിയപ്പോൾ.ബസിന്റെ ലഗേജ് കാരിയർ ഇരുമ്പു പൈപ്പിൽ കുടുങ്ങി പന്തൽ തകർന്നു .അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്ക് പറ്റി
 
കനിവോടെ കാവലായ്... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവ്നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എത്തിയ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ പ്രവര്‍ത്തകരെ കണ്ട് സംഘം നായയെ കൊല്ലാനെത്തിയതാണെന്ന് കരുതി നായയെ ചേർത്തു പിടിച്ച് കരയുന്ന മൃഗ സ്നേഹിയായ സുകുമാരന്‍ .തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളാണ് ഇയാൾ.
 
സ്വാതന്ത്ര്യത്തിലേക്ക് തിരിച്ച്: കണ്ണൂർ റെയിൽവേ പരിസരത്ത് നിന്ന് പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ നേതൃത്വത്തിൽ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെപ്പിന് ശേഷം വിട്ടയക്കപ്പെടുന്ന നായ
 
ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കണ്ണൂര്‍ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പകല്‍ കണ്ണൂര്‍ നഗരത്തില്‍ തോരാതെ പെയ്ത മഴയില്‍ നനഞ്ഞിരിക്കുന്ന ചെമ്പരുന്ത്.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സി, കൊച്ചി ഫോഴ്‌സ എഫ്.സി ഫൈനൽ മത്സരത്തിൽ നിന്ന്.
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ 20 കിമി നടത്തത്തിൽ സാന്ദ്രാ സുരേന്ദ്രൻ റെക്കാഡ് നേടുന്നു അൽഫോൻസാ കോളേജ്, പാല
 
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്‌ബോളിൽ ഐസ്വാൾ എഫ്.സി.യും ഗോകുലം കേരള എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം ജേതാക്കളായ എസ് ബി കോളേജ് ചങ്ങനാശേരി
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം ജേതാക്കളായ അൽഫോൺസാ കോളേജ് പാലാ
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
 
കരാട്ടെ കിഡ്... കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജെ.കെ.എസ് ഇന്ത്യ ഇന്റർനാഷണൽ കരോട്ട ചാമ്പ്യൻഷിപ്പിൽ കുമിതെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ നിന്ന്.
 
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതനായി. നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
 
ഒന്നു കൂളാവാൻ...ട്രിചൂർ കെന്നൽ ക്ലബ് തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഡോഗ് ഷോയിൽ മൂന്നു വയസ്സ് പ്രായമുള്ള റോട്ട് വീലർ ഇനത്തിൽപ്പെട്ട റാംബോയെ ആദ്യ മത്സരത്തിനുശേഷം ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിക്കുന്നു
 
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് വിവാഹിതനായി .നീലഗിരി സ്വദേശിയും മോഡലുമായ താരിണി കലിംഗരായരാണ് വധു.
 
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിചാലക്കുടി സൗത്ത് ജംങ്ഷനിൽ ഒരു കടയുടെ മുൻപിൽ വിൽപ്പനക്കായ് നക്ഷത്രങ്ങൾ ഒരുക്കിയപ്പോൾ
 
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി ഹൈവേയ്ക്ക് സമീപം കോയമ്പത്തൂർ സ്വദേശി ആനന്ദൻ്റെ നേതൃത്വത്തിൽ ഈറ്റ കൊണ്ട് ക്രിസ്മസ് സ്റ്റാറുകൾ ഉണ്ടാകുന്നു
 
തൃശൂർ എരവിമംഗലം ക്ഷേത്രത്തിലെ ഷഷ്ഠിയുടെ ഭാഗമായി നടത്തറ കുംഭാര കാവടി സമാജം ഒരുക്കിയ റോബോട്ട് ആനയെ ഷഷ്ഠിയ്ക്ക് ശേഷം തിരികെ കൊണ്ട് പോകുന്നു
 
തൃശൂർ പുല്ലഴി കോൾപാടത്ത് വിരുന്നെത്തിയ രാജഹംസങ്ങൾ
 
യു.പി വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിക്കുന്ന കുട്ടുക്കാരികളായ ദിൽഷയും ദോവാഗനയും മത്സരത്തിന് മുൻപ്
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com