മറുക്കരതേടി... കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തങ്ങളുടെ വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ.
കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
കോട്ടയം കുമരകം റോഡിന് സമീപം വെള്ളം കയറിയ തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം
ഒഴുകിവന്ന മാലിന്യം... മഴ വെള്ളപാച്ചിലിൽ മണിമലയാറ്റിൽ കൂടി ഒഴുകി വന്ന തടികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പഴയിടം പാലത്തിൽ കെട്ടി കിടന്നത് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
വീട്ടിലേക്കുള്ള വഴി... വെള്ളം കയറിയ വഴിയിലൂടെ സമീപത്തെ കമ്പിവേലിയിൽ പിടിച്ച് വീഴാതെ നടന്നു നീങ്ങുന്ന വയോധിക. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
വെള്ളത്തിലായി... മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം പാറപ്പാടം ദേവീ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.
നിറപുത്തരി... തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി പൂജക്കായി നെൽക്കതിർ എഴുന്നള്ളിക്കുന്നു.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
ഇരയെ കാത്തു... ചിന വല വലിക്കുമ്പോൾ കിട്ടുന്ന മീനിനെ പിടിക്കാൻ കാത്തു നിൽക്കുന്ന കൊക്കുകൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച.
കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ എറണാകുളം സൗത്ത് ഗേൾസ് സ്കൂളിലെ കുട്ടികൾ മടങ്ങിപോകാൻ ബസുകാത്തു നിൽക്കുന്നു.
സ്മരണയിൽ... കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ജോർജ് ഈഡൻ സ്നേഹസ്മരണ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി സൗഹൃദം പങ്കുവയ്ക്കുന്ന എസ്. ശർമ്മ. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന മൺസൂൺ ഫുട്ബാൾ മത്സരവേദിയിലെത്തിയ കേരളാ ബ്ളാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച്.
ഒത്തൊരുമിച്ച്... തൃശൂർ റിജ്യണൽ തിയറ്ററിൽ സംഘടിപ്പിച്ച സമർപ്പണയുടെ രാമായണ ഫെസ്റ്റിൽ കവി മധുസൂദനൻ നായർക്ക് ശബരി സൽക്കാരം നൽക്കുന്ന നഞ്ചിയമ്മ ഫ്രെഫ. എം.കെ സാനു, മാർ അപ്രേം തിരുമേനി, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. സജി നാരായണൻ, ഗോപിനാഥ് വന്നേരി തുടങ്ങിയവർ സമീപം.
തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാനമണ്ഡപത്തിലെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരിൽ നടന്ന പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റുമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളന നഗറിൽ മുതിർന്ന പാർട്ടി അംഗം വി.കെ. കരുണാകരൻ പതാക ഉയർത്തുന്നു.
ക്യാമ്പിലെ കളികൾ... കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നു.
മുറ്റത്തൊരു വള്ളം കളി... കോട്ടയം കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് വെള്ളം കയറിയ വീടിന്റെ മുറ്റത്ത് കടലാസ് വള്ളം ഉണ്ടാക്കി കളിക്കുന്ന കുട്ടികൾ.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
ഇരയെ കാത്തു... ചിന വല വലിക്കുമ്പോൾ കിട്ടുന്ന മീനിനെ പിടിക്കാൻ കാത്തു നിൽക്കുന്ന കൊക്കുകൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച.
ലൈഫ് ഫ്രെയിം... കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
പറപ്പിക്കും ഞാൻ... പ്രാവിൻ കൂട്ടത്തിന് പിന്നാലെ ഓടുന്ന കുട്ടി. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിലെ കാഴ്ച.
ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊടിലാളി. കോട്ടയം ഇടയാഴത്ത് നിന്നുള്ള കാഴ്ച.
ചൂളമടിച്ചിരിക്കാം... മണ്ട പോയ തെങ്ങിലെ കൂട്ടിലിരിക്കുന്ന ചൂളൻ എരണ്ട. കോട്ടയം ടിബി റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
മഴമാറി വെയിൽ കാഞ്ഞ്... കനത്ത മഴയിലും വെള്ളത്തിൽ ആഴ്നിറങ്ങി മീൻ കൊത്തിയെടുത്ത നീർക്കാകകൾ മഴ അൽപ്പം മാറി നിന്ന നേരത്ത് നിരയായ് ഇരുന്ന് തങ്ങളുടെ ചിറക്കുകൾ ഒരുക്കുന്നു. തൃശൂർ മനക്കൊടിയിൽ നിന്നൊരു ദൃശ്യം.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന മൺസൂൺ ഫുട്ബാൾ മത്സരത്തിൽ നിന്ന്.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ കോഴിക്കോട് പ്രൊവിഡന്സിനെതിരെ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ പോയിൻറ് നേടാനുള്ള ശ്രമം. കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ജേതാക്കളായി.
ഉയരേ... പതിനേഴാമത് ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വാഴക്കുളം കാര്‍മൽ സ്കൂളിനെതിരെ മാന്നാനം സെന്റ് എഫ്രേംസ് സ്ക്കൂളിന്റെ റിനിൽ പോയിന്റ് നേടുന്നു. ഫൈനൽ മത്സരത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കളയി.
ചാടി തട... ലൂര്‍ദ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനേഴാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്ണമെന്ന്റിൽ കോട്ടയം ലൂര്‍ദ് സ്കൂളിലെ ജെയിംസിൻറെ പോയിൻറ് നേടാനുള്ള ശ്രമം പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂളിന്റെ ലെവിൻ താടയുന്നു. മത്സരത്തിൽ ലൂർദ് സ്കൂൾ ജയിച്ചു.
TRENDING THIS WEEK