വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കേരള ബാങ്ക് രൂപികരണ പ്രഖ്യാപനചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലത്തുനിന്നെത്തിയ നിരഞ്ജന പുതുവത്സരാശംസകൾ എഴുതിയ കാർഡ് നൽകുന്നു. മന്ത്രിമാരായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, എം.എം. മണി എന്നിവർ സമീപം
ആദ്യം വല്ലാതെ പതറിപ്പോയെങ്കിലും രാഹുല്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ സധൈര്യം പരിഭാഷ തുടര്‍ന്ന വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി പൂജയെ അഭിനന്ദിക്കുന്ന രാഹുല്‍ ഗാന്ധി
പാലക്കാട് ജി.ബി.റോഡിലെ നടപാത തകർന്ന നിലയിൽ.
ഐ.എഫ്.എഫ്.കെ യുടെ പ്രധാന വേദിയായ തിരുവനന്തപുരം ടാഗോർ തിയേറ്റർ വളപ്പിലെ ഫെസ്റ്റിവെൽ ഓഫീസ്
ഐ.എഫ്.എഫ്.കെ യുടെ പ്രധാന വേദിയായ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആദ്യ ദിവസം രാവിലെ സിനിമകാണുവാനെത്തിയ ഡെലിഗേറ്റുകളുടെ നീണ്ട ക്യു
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സിനിമ കാണുവാനെത്തിയ ഡെലിഗേറ്റുകൾ
തിരുവനന്തപുരംടാഗോർ തിയേറ്ററിൽ നിന്നും സിനിമ കണ്ട ശേഷം പുറത്തേക്ക് വരുന്ന ഡെലിഗേറ്റുകൾ
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ചലച്ചിത്ര അക്കാഡമിയുടെ വോളന്റിയർമാർ.
ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷാജി ഹംസ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ സെല്ഫിയെടുക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമകാണാനെത്തിയ ഡെലിഗേറ്റുകൾ ഷോയ്ക്കായി കാത്തിരിക്കുന്നു.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ വി.ടി ബൽറാം എം.എൽ.എ.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ പി.സി വിഷ്ണുനാഥ്.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ ഡോ. എം.കെ മുനീർ എം.എൽ.എ.
തലയ്ക്കു മീതെ കണ്ണുകൾ... ആലപ്പുഴയിൽ നടക്കുന്ന സംസഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം വൃന്ദവാദ്യം നടക്കുന്ന സദസിലിരുന്ന് ചിത്രങ്ങൾ പകർത്തുന്ന വിദേശികൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശും ആത്മന മനോജും ജഡ്ജസുമാരായ ആലപ്പി അഷറഭിനും ജോബിക്കും കലാഭവൻ സലീമിനുമൊപ്പം സെൽഫിയെടുക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശ്, ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂർ, പാലക്കാട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ ആത്മന മനോജ്, നൗച്ചാട് എച്ച്.എസ്.എസ്, കോഴിക്കോട്.
കലയും ചിരിയും... മത്സരത്തിനായി ചായം പൂശി തയ്യാറായിരിക്കുന്നതിനിടയിൽ കുശലംപറച്ചിലിൽ ലയിച്ചിരിക്കുന്ന മത്സരാർത്ഥികൾ.
ഇനി അരങ്ങിലേക്ക്... എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി തയ്യാറാകുന്ന മത്സരാർത്ഥി.
അരങ്ങിനു മുന്നേ... ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മാർഗം കളിക്കായി ഒരുങ്ങുന്ന മത്സരാർത്ഥികൾ.
രൗദ്ര ഭാവം... വേദി നാലിൽ നടക്കുന്ന എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി ചായം പൂശിനിൽകുന്ന മത്സരാർത്ഥി മാറിനിന്ന് വേദിയിൽ നടക്കുന്ന മത്സരം വീക്ഷിക്കുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സജ്നയും സംഘവും അവതരിപ്പിച്ച ഭജ മാനസ സംഗീത കച്ചേരിയിൽ നിന്നും .
തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യഫെസ്റ്റിവെലിൽ രശ്മി മേനോനും സംഘവും അവതരിപ്പിച്ച അയ്യപ്പ ചരിതം മോഹിനിയാട്ടം.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കലാക്ഷേത്രത്തിലെ പൂർവ്വ വിദ്യാർഥികളായ കലാമണ്ഡലം പാർവ്വതിയും, കലാമണ്ഡലം മാളവികയും അവതരിപ്പിച്ച ഭാരതനാട്ട്യം.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ വിദ്യാ പ്രദീപ് അവതരിപ്പിച്ച മോഹിനിയാട്ടം.
ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ ആർ.ആർ.വി.ജി.എച്ച്.എസ്.എസ് കിളിമാനൂർ തിരുവനന്തപുരം.
ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ നായർ സമാജം എച്ച്.എസ്.എസ് മാന്നാർ ആലപ്പുഴ.
കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് ബോയ്സ് നാടോടി നൃത്തം എഗ്രെഡ് എം. അക്ഷയ് ഗോപൻ (എച്ച്.എസ്.എസ് ചളവറ പാലക്കാട്)
കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് ബോയ്സ് നാടോടി നൃത്തം എഗ്രെഡ് അശ്വൻ ബെന്നി (എം.ജി.എം. എച്ച്.എസ്.എസ് മാനന്തവാടി വയനാട്).
ചുണ്ടിലെലി... ചുണ്ടനെലിയെ കൊത്തിപ്പറക്കുന്ന കാക്ക. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച
കായലിൽ നിന്ന് മീൻ കൊത്താനായി എത്തിയ കൊക്കുകൾ. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങി നിൽക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
തലക്ക് മീതെ... തലപോയ തെങ്ങിനുമേൽ കൂടുകൂട്ടിയ തത്തകൾ. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച.
പിൻ സീറ്റിലെ യാത്ര ! വയനാടിൻ്റെ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിൽ ഓട്ടോറിക്ഷയുടെ ഡിക്കിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന നാട്ടുകാർ. കേരളത്തിൽ ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റും കാറിലുള്ളവർക്കെല്ലാം സീറ്റ് ബെൽറ്റും നിർബന്ധമാവുകയാണ്
തീറ്റയല്ല കൂടൊരുക്കാനാ... കൂടൊരുക്കാൻ ഉണങ്ങിയ പുൽ നാമ്പുമായി പറന്നുപോകുന്നചുട്ടി അറ്റ കിളി. ഓൾഡ് സ്പോട്ടെഡ് മുനിയ വിഭാഗത്തിൽ പെട്ട ഈ കിളികൾ പുല്ലും മുളയിലകളും ഉപയോഗിച്ചാണ് സാധാരണ കൂടൊരുക്കാറുള്ളത്.
ചെറിയൊരു ബ്രേയ്ക്കിന് ശേഷം പിന്നെയും മഴയെത്തി. കൽപ്പറ്റ നഗരത്തിൽ നിന്നുള്ള കാഴ്ച.
വയനാട്ടിലെവിടെ നോക്കിയാലും ഇപ്പോൾ നിറയെ പൂമ്പാറ്റകളാണ്; ഇവർ ദേശാടനത്തിനായി പോകുന്നത് പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിലേക്കാണ്, ജനുവരി വരെ ഈ ദേശാടനം തുടരും.
എലൈറ്റ് വുമൺസ് ദേശീയ ബോക്സിങ് ചാമ്പ്യാൻഷിപ്പിൽ 64-69 കിലോ വിഭാഗത്തിൽ ഹിമാചൽ പ്രദേശ് താരം ശ്രീട്ടിമാ താക്കൂറും റെയിൽവേയുടെ മീനാ റാണിയും ഏറ്റുമുട്ടിയപ്പോൾ
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മേയേഴ്സ് കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്.സി.യെ പരാജയപ്പെടുത്തിയ എസ്.ബി.ഐ കേരള ടീമിന്റെ ആഹ്ലാദം.
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷികാർക്കായുള്ള കായിക മത്സരത്തിൽ നിന്ന്.
കേരളബ്ലാസ്റ്റേഴ്സിനെതിരെ എഫ്.സി. ഗോവയുടെ സെർജ്നെ മൗർട്ടട ഫാൾ ഗോൾ നേടുന്നു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മേയേഴ്സ് എവറോളിംഗ് ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ സെമിഫൈനിൽ മത്സരത്തിൽ കെ.എസ്.ഇ.ബിയും, എസ്.ബി.ഐ കേരളയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. കെ.എസ്.ഇ.ബിക്ക് ഏതിരെ മൂന്ന് ഗോളുകൾക്ക് എസ്.ബി.ഐ കേരള വിജയിച്ചു.
ചവിട്ടി പൊങ്ങി... കോട്ടയം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ ചവിട്ടിപൊങ്ങൽ മത്സരത്തിൽ നിന്ന്.
വീണത് വിജയത്തിൽ... നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കായികമേളയിൽ നാൽപത് വയസിന് താഴെയുള്ളവരുടെ 200 മീറ്റർ മത്സരത്തിൽ ഒന്നാമതെത്തി ഫിനിഷിംഗ് പോയിന്റിലേക്ക് വീഴുന്ന കോട്ടയം ആർ.ഐ.ടിയിലെ വാണി പ്രസാദ്.
മേയേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഗോകുലം എഫ്.സി.യും വെസ്റ്റേൺ റെയിൽവെയും തമ്മിൽ നടന്ന മത്സരം.