EDITOR'S CHOICE
 
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കൂടെ നിൽക്കുക എന്ന ആശയവുമായി മലപ്പുറം മുതൽ വയനാട് വരെ ഓഫ്‌ റോഡ് വാഹനങ്ങൾ ഓടിച്ചു പോകുന്ന കെ എൽ 10 ഓഫ്‌ റോഡ് ക്ലബ്ബിലെ മെമ്പർമാർ
 
എം എസ് പി കമ്മ്യൂണിറ്റി ഹാളിൽ ഷെൽട്ടർ മലപ്പുറം സംഘടിപ്പിച്ച സഫല്യം സ്കോളർഷിപ്പ് വിതരണം പരിപാടി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഉദ്ഘാടനം ചെയ്യുന്നു
 
സി ബി എസ് ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന സി ബി എസ് ഇ ജില്ലാ കലാമേളയുടെ ലോഗോ പ്രകടനം ചെയ്യുന്ന അസിസ്റ്റന്റ് കളക്ടർ വി എം ആര്യ
 
മലപ്പുറം ആർട്ട്‌ ഗാലറിയിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം സംഘടിപ്പിച്ച വന്യജീവി ഫോട്ടോ പ്രദർശനത്തിൽ ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ വീക്ഷിക്കുന്നു
 
മലപ്പുറം കാവുങ്ങലില്‍ കൂട്ടിലങ്ങാടി പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ ചരക്ക് ലോറി
 
മലപ്പുറത്ത് പെയ്ത മഴയിൽ ഒരു കുടയുമായി റോഡ് മുറിഞ്ഞു കിടക്കുന്ന വിദ്യാർത്ഥികൾ
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച്‌ നടത്തിയപ്പോൾ
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ പാലക്കാട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
 
ശാരദാമഠത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന നൃത്തോത്സവത്തിൽ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം
 
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന നവരാത്രി ഉത്സവത്തിന്റെ വേദ സംഗീത ഉത്സവത്തിന്റെ രണ്ടാം ദിവസം കുമാരി മാർ അനന്യ ജയകൃഷ്ണൻ , അമേയ ജയകൃഷ്ണൻ നടത്തിയ വയലിൻ കച്ചേരി. , മൃദംഗം അനിലക്കാട് ഡോ: ജയകൃഷ്ണൻ . ഘടം പി .വി നാരായണൻ എന്നിവർ പക്കമേളത്തിൽ അനുഗമിച്ചു
 
കേരള ഫൈൻ ആർട്സ് സൊസൈറ്റിയും മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സും ചേർന്ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തുന്ന മാതംഗി ഫെസ്റ്റിൽ പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
 
കേരള ഫൈൻ ആർട്സ് സൊസൈറ്റിയും മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സും ചേർന്ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തുന്ന മാതംഗി ഫെസ്റ്റിൽ പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
 
കേരള ഫൈൻ ആർട്സ് സൊസൈറ്റിയും മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സും ചേർന്ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തുന്ന മാതംഗി ഫെസ്റ്റിൽ പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
 
കേരള ഫൈൻ ആർട്സ് സൊസൈറ്റിയും മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സും ചേർന്ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തുന്ന മാതംഗി ഫെസ്റ്റിൽ പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
 
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിലെ ഗാന്ധിപാർക്കിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന മന്ത്രി ജെ.ചിഞ്ചുറാണി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം
 
കൊല്ലം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു
 
വെച്ചൂർ തണ്ണീർമുക്കം ബണ്ടിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചീനവല ചട്ടത്തിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ
 
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു.
 
കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കിയപ്പോൾ
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ പി.ബി.സി യുടെ കാരിച്ചാൽ 5 മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചയ്യുന്നു.
 
തീപാറുന്ന നാനോ സെക്കൻഡ്... 70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ വിയപുരം,കാരിച്ചാൽ,നടുഭാഗം എന്നിവർ ഫിനിഷിംഗ് പോയിന്റിലേക്ക്. ഒന്നാമതായി പി.ബി.സി യുടെ കാരിച്ചാൽ, രണ്ടാം സ്ഥാനം വി.ബി.സി കൈനകരി തുഴഞ്ഞ വിയപുരംചുണ്ടൻ , മൂന്നാമതായി കെ.ടി.ബി.സി യുടെ നടുഭാഗം ചുണ്ടൻ എന്നക്രമത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിധിപ്രഖ്യാപിച്ചത്.
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടനുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് അടുത്ത ട്രാക്കിലൂടെ എത്തിയ വി.ബി.സി കൈനകരിയുടെ വിയപുരം ചുണ്ടനിൽ ഇടിച്ചപ്പോൾ
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടന് കുറുകെ ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് എത്തിയതോടെ ഇടിച്ചു കയറിയപ്പോൾ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പൊലീസ് ബോട്ട് അടുത്ത ട്രാക്കിലെ ചുണ്ടൻ വെള്ളത്തിലും ഇടിക്കുകയായിരുന്നു.
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഓവറാൾ കിരീടം നേടിയ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി പാലാ
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ പുരുഷന്മാരുടെ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അതുൽ കെ.പ്രദീപ്. (സെന്റ് ജോസഫ് അക്കാഡമി മൂലമറ്റം)
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ വനിതകളുടെ 400 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന അപർണ കെ.നായർ. അൽഫോൻസാ കോളേജ് പാലാ.
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 16 വിഭാഗം ലോംഗ് ജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജെനി മേരി ജോജി. സെൻ്റ് പീറ്റേഴ്സ് കുറുമ്പനാടം.
 
ലക്ഷ്മിക്കുട്ടിയമ്മ
 
തൃശൂർ സിറ്റി പോലീസും ന്യൂറോൺസ് ചെസ് ക്ലബും ചേർന്നു ഗാന്ധിജയന്തി ലഹരിനിരോധന വാരാചരണത്തോടനുബന്ധി ച്ചു തെക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച റാപ്പിഡ് ചെസ് മത്സര ത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയും അദ്ദേഹ ത്തിന്റെ മകൻ ആദിയാനും തമ്മിൽ ഏറ്റുമുട്ടുന്നു.
 
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുഡ് ബാളിൽ തിരുവനന്തപുരം കൊമ്പൻസും മലപ്പുറം എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
 
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുഡ് ബാളിൽ തിരുവനന്തപുരം കൊമ്പൻസും മലപ്പുറം എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
 
പ്രകൃതി പൂർണമാക്കി ചിത്രം:വർഷങ്ങൾക്ക് മുൻപ് ഏതോ ചിത്രകാരൻ വരച്ച അപൂർണമായ മരച്ചില്ലകൾക്ക് മുകളിൽ മ‍ഞ്ഞകോളാമ്പി പൂക്കൾ നിരന്നപ്പോൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം സലഫി മസ്ജിദിനു മുന്നിൽ നിന്നുള്ള ദൃശ്യം.
 
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച്
 
നവരാത്രിയോടനുബന്ധിച്ച് ദീപാലകൃതമായ തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രം
 
എരുമേലി ക്ഷേത്രത്തിൽ കുറിതൊടാൻ ദേവസ്വം ബോർഡ് ഫീസ് ഏർപ്പെടുത്തി എന്ന് ആരോപ്പിച്ച് കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ പൂങ്കുന്നത്തെ സഭാ മന്ദിരത്തിന് മുൻപിൽ ചന്ദനക്കുറിതൊട്ട് പ്രതിഷേധിക്കുന്ന പ്രവർത്തകർ
 
നവരാത്രിആഘോഷങ്ങളുടെ ഭാഗമായി തൃശൂർ കുറുപ്പം റോഡിലെ തൻ്റെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു പ്രാർത്ഥനയോടെ നോക്കി കാണുന്ന 97 വയസ്സുള്ള പാർവതി
 
പ്രതിദിനം അരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന ആമ്പല്ലൂർ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി അനുഭവപ്പെട്ട ഗതാഗതകുരുക്ക് നിലവിലെ ഗതാഗതത്തെ മാനിക്കാതെയുള്ള അടിപ്പാത നിർമ്മാണത്തിൽ നാടുക്കാർക്ക് അമർഷമാണ്
 
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് കേബിളുകൾ അഴിച്ചുമാറ്റുന്ന തൊഴിലാളി. കൊല്ലം ശക്തികുളങ്ങരയിൽ നിന്നുള്ള കാഴ്ച
 
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നടക്കുന്ന ദിശ ഉന്നത വിദ്യാഭാസ എക്സ്പോയിൽ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ.
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com