കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചിക്കരയ്ക്കിരിക്കുന്ന കുട്ടികൾ. ഇക്കുറി മൂവായിരത്തിൽ പരം കുട്ടികളാണ് ചിക്കരവഴിപാടിനായി എത്തിയിരിക്കുന്നത്. ബാലാരിഷ്ടതകൾ മാറുന്നതിനും മറ്റുമായാണ് ചിക്കര വഴിപാട്. അരയിലും തലയിലും ചെമ്പട്ട് കെട്ടി ആടയാഭരണങ്ങൾ അണിഞ്ഞ് രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തും. 21 ദിവസം ക്ഷേത്രത്തിന് സമീപം വ്രതശുദ്ധിയോടെ താമസിച്ചാണ് വഴിപാട് പൂർത്തിയാക്കുന്നത്