കോഴിക്കോട് ബാലുശ്ശേരി തച്ചൻകണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന നായാട്ടു ഗുളികൻ തിറ. ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവന്റെ ഇടത്തേ കാലിലെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമാണ് ഗുളികനെന്നാണ് വിശ്വാസം. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.