കോട്ടയം ഡി.സി ആർട്ട് ഗാലറിയിൽ നടക്കുന്ന പി.എൽ.ജോർജ് ജോസഫ്ന്റെ പെയിന്റിംഗ് പ്രദർശനം.
കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാർഡ് വിതരണത്തോടനുബന്ധിച്ച് എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ നടന്ന ശബരീഷിന്റെ വയലിൻ ഫ്യൂഷൻ.
കൊല്ലത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ മൂകാഭിനയത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ സോനാ സുനിൽ.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല എസ്.എൻ കോളേജിലെ എസ്. വിഷ്ണു.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യം മത്സരത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആൾ സെയിൻസ് കോളേജ്, തിരുവനന്തപുരം.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഗവ. കോളേജ് ഫോർ വിമൻസ്, വഴുതക്കാട് ടീം.
ശേഖരിപൂരം ലക്ഷമിനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രൂപപ്രയാണം.
ദുരന്ത നിമിഷം ചിത്രമാക്കി... എറണാകുളം മറൈൻ ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ ചിത്രകാരൻ സനോജ് നടയിൽ തന്റെ വലതു കൈ അറ്റുപോയ നിമിഷം പെയിന്റിംഗ് ആയി പ്രദർശിച്ചപ്പോൾ.
ഇരട്ട തീയാട്ട്... കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഇരട്ട തീയാട്ട്.
അഞ്ചാം പുറപ്പാട്... തിരുവാർപ്പ് ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാം പുറപ്പാടിൽ വിളെക്കെടുക്കുന്ന ബാലികമാർ.
അഞ്ചാം പുറപ്പാട്... തിരുവാർപ്പ് ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാം പുറപ്പാട്.
കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടത്തിയ ഖണ്ഡാ കർണ്ണൻ തെയ്യം.
പത്തനംതിട്ടയിൽ നടക്കുന്ന എം.ജി കലോത്സവത്തിന്റെ ഒന്നാം വേദിയിലെ നാടോടി‌‌നൃത്തം കഴിഞ്ഞ് വേദിക്ക് പിന്നിലൂടെ മടങ്ങുന്ന മത്സരാർത്ഥി.
രൗദ്രം... കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിയോടനുബന്ധിച്ച് നടന്ന പ്രസിദ്ധമായ അശ്വതികാവ് തീണ്ടൽ.
തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യഫെസ്റ്റിവെലിൽ ഡോ. നീനപ്രസാദ് അവതരിപ്പിച്ച മോഹിനിയാട്ടം.
മാണിക്യക്കല്ലിന്റെ ചേലാണ്... മലപ്പുറം ജില്ലാ ബഡ്‌സ് സ്പെഷൽ സ്കൂൾ കലോത്സവം "ശലഭങ്ങൾ" ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. അബുറഹ്മാൻ ഒപ്പന മത്സരത്തിനെത്തിയ ടീമിലെ മണവാട്ടിയുടെ കമ്മൽ നോക്കിയപ്പോൾ.
താര മേളം... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരി മേളം.
  TRENDING THIS WEEK
കണ്ടും കേട്ടും... സി.പി.എം,പൊലീസ് അതിക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്‌ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും സംസാരിക്കുന്നു
നനയുന്ന ജീവിതം... കുട ചവർ... മലപ്പുറം നഗരത്തിൽ ഇന്നലെ ഉച്ചയോടെ പെയ്ത ശക്തമായ മഴക്കിടെ വാഹനത്തിന്റെ മുകളിലിരുന്ന് സഞ്ചരിക്കുന്ന നാടോടി സ്ത്രീകൾ ശേഖരിച്ച ചവർ കൊണ്ട് തല മറച്ചപ്പോൾ.
പിടി വിടാതെ സെൽഫി... സ്വർണ്ണ കടത്ത് മുഖ്യമന്ത്രിയുടെ പങ്ക് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തൃശൂർ കളക്ട്രേറ്റിന് മുന്നിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രവർത്തകർ സെൽഫി എടുത്തതു മൂലമുണ്ടായ ക്ഷീണത്തെ തുടർന്ന് മുഖം തുടയ്ക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com