TRENDING THIS WEEK
മറുക്കരതേടി... കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തങ്ങളുടെ വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ.
കോട്ടയം കുമരകം റോഡിന് സമീപം വെള്ളം കയറിയ തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം
കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
വീട്ടിലേക്കുള്ള വഴി... വെള്ളം കയറിയ വഴിയിലൂടെ സമീപത്തെ കമ്പിവേലിയിൽ പിടിച്ച് വീഴാതെ നടന്നു നീങ്ങുന്ന വയോധിക. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
വെള്ളത്തിലായി... മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം പാറപ്പാടം ദേവീ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.
നിറപുത്തരി... തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി പൂജക്കായി നെൽക്കതിർ എഴുന്നള്ളിക്കുന്നു.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
വെള്ളക്കെട്ടായി മാറിയ നാഗമ്പടം നെഹ്യ സ്റ്റേഡിയം.
ചാടി തട... ലൂര്‍ദ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനേഴാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്ണമെന്ന്റിൽ കോട്ടയം ലൂര്‍ദ് സ്കൂളിലെ ജെയിംസിൻറെ പോയിൻറ് നേടാനുള്ള ശ്രമം പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂളിന്റെ ലെവിൻ താടയുന്നു. മത്സരത്തിൽ ലൂർദ് സ്കൂൾ ജയിച്ചു.
ചേർത്തുപിടിച്ചു... കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ അമ്മക്കൊപ്പം കുഞ്ഞനുജനെ ചേർത്തുപിടിച്ചു വീട്ടിലേക്കു പോകുന്ന കുട്ടി. എറണാകുളം സൗത്തിൽ നിന്നുള്ള കാഴ്ച.