മോട്ടോർ വാഹനവകുപ്പ്, റോഡ് സേഫ്റ്റി ക്ളബ്, ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ കോളേജ് യൂണിയനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറിന് ശേഷം വിദ്യാർത്ഥിനികളോട് സംസാരിക്കുന്ന സിനിമ നടൻ ഷെയ്ൻ നിഗം
പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവാ പ്രചരണാർത്ഥം ഡിപ്പാർട്ട് മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസ് കേരള ഘടകവും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ച പരിസര ശുചീകരണം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള മേധാവി വി. ശോഭനയുടെ നേതൃത്വത്തിൽ എറണാകുളം മൊണാസ്ട്രി റോഡ് വൃത്തിയാക്കിയശേഷം
പ്രശസ്‌ത സംഗീതജ്ഞൻ ചേർത്തല ഗോപാലൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൂര്യയും ചേർത്തല ഗോപാലൻ നായർ ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗണേശത്തിൽ സംഘടിപ്പിച്ച സംഗീതോത്സവത്തിൽ പി.ഉണ്ണികൃഷ്‌ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി
നൃത്തരാവിൽ... പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്ന്.
ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കെട്ടുകാളകൾ ക്ഷേത്ര മൈതാനിയിലേക്ക് പ്രവേശിച്ചപ്പോൾ
നൃത്തരാവിൽ...പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്നും.
അരമണിത്താളത്തിൽ പുലിച്ചുവട്... കൊല്ലം പെരിനാട് കലാവേദി പെരിനാട് ഫെസ്റ്റിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പുലികളി
രണ്ടാം വന്ദേ ഭാരത് ട്രെയിനിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ 28-ാം ഓണമഹോത്സ വത്തിന്റെ ഭാഗമായി നടന്ന ഉരുൾ നേർച്ച
നിപ്പയ്ക്കുള്ള ബെല്ലടിച്ചു,, ഇനി പഠിത്തം...നിപ്പ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്നലെ മുതൽ വീണ്ടും ഓഫ് ലൈനിലേക്ക് മാറിയപ്പോൾ നടക്കാവ് സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് തിരികെ ക്ലാസിലേക്ക് കയറാനുള്ള ബെൽ അടിക്കുന്നു.
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാന സർക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിന്റെ കണ്ണമ്മൂലയിലുള്ള വസതിയിൽ ആദരവറിയിച്ചെത്തിയ വേളയിൽ ഉപഹാരമായി ലുമിയർ ബ്രദേഴ്സ് രൂപകല് പന ചെയ്‌ത ആദ്യകാല മൂവി കാമറയുടെ മാതൃക സമ്മാനിച്ചപ്പോൾ
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാന സർക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിന്റെ കണ്ണമ്മൂലയിലുള്ള വസതിയിൽ ആദരവറിയിച്ചെത്തിയപ്പോൾ
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി  ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ. നിർമ്മാതാവ് എം. രഞ്ജിത്‌, ആർ. ഗോപാലകൃഷ്‌ണൻ, മധുവിന്റെ കൊച്ചുമകൻ വിശാഖ്, ഭാര്യ വർഷ, മധുവിന്റെ മകൾ ഉമ, ഭർത്താവ് കൃഷ്‌ണകുമാർ, നിർമ്മാതാവ് ജി. സുരേഷ്‌കുമാർ, നടി ചിപ്പി,സംവിധായകൻ സത്യൻ അന്തിക്കാട്, നടി മേനക തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടി സീമ മധുവിന് സ്‌നേഹചുംബനം നൽകുന്നു
തൃശൂർ കഥകളി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച രാവണവിജയം കഥകളിയിൽ നിന്ന്.
പഞ്ചമി തീയേറ്റേർസിൻ്റെ ആഭിമുഖ്യത്തിൽ കേരളാ സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ അവതരിപ്പിച്ച കവചിതം എന്ന നാടകത്തിൽ നിന്നും
വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗ​ണേ​ശോ​ത്സ​വ​ത്തി​ന്റെ​ ​നി​മ​ജ്ജ​ന​ ​ഘോ​ഷ​യാ​ത്ര​ പു​തു​വൈ​പ്പ് ​അ​യോ​ദ്ധ്യാ​പു​രം​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ൾ​ക്ക് ​ശേ​ഷം​ ​ഗ​ണേ​ശ​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​ക​ട​ലി​ൽ​ ​നി​മ​ജ്ജ​നം​ ​ചെ​യ്യുന്നു
നടന വിസ്മയം...കലന്ദിക കൾച്ചറൽ സൊസൈറ്റി, ആസ്ക്, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക ദേശീയ നൃത്തോത്സവത്തിൽ നടന്ന ആരുഷി മുദ്ഗലിന്റെ ഒഡീസി നൃത്തം
ഗണേശോത്സവ ട്രസ്റ്റും ശിവസേനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗണേശോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മിഴിതുറക്കൽ ചടങ്ങ്
  TRENDING THIS WEEK
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
അരി​കി​ൽ, അരി​കി​ൽ, ചീനവലയ്ക്കരി​കി​ൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
സംസ്ഥാനത്ത് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം
തൈക്കാട് ഗണേശത്തിൽ സുചിത്ര വിശ്വേശരൻ അവതരിപ്പിച്ച "രേഖപ്പെടുത്താത്ത നെടുവീർപ്പുകൾ" എന്ന ഡാൻസ് ഡ്രാമയിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com