ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു.
ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ.
മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു.
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം.
ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ.
സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ.
കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി.
ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ
മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ
മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം
മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു
കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ.
കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്.
  TRENDING THIS WEEK
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു.
257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി.
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു.
ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി.
ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com