നാടക വെട്ടം...തൃശൂർ സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ നാടക ശില്പശാല കളിവെട്ടം ഉദ്ഘാടനം ചെയ്യാൻ എത്തിയ സൗത്ത് കൊറിയൻ നാടക കലാകാരി യങ്ങ്മി ബിയുൻ കുട്ടികളെ പരിശീലിപ്പിക്കുന്നു
നാടക വെട്ടം...തൃശൂർ സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ നാടക ശില്പശാല കളിവെട്ടം ഉദ്ഘാടനം ചെയ്യാൻ എത്തിയ സൗത്ത് കൊറിയൻ നാടക കലാകാരി യങ്ങ്മി ബിയുൻ കുട്ടികളെ പരിശീലിപ്പിക്കുന്നു
ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ നിന്ന്.
കാസർകോട് കടപ്പുറം ശ്രീ കൂറുംബാ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചു നടന്ന കൊടിയേറ്റം.
റംസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ കാസർകോട് മാലിക് ദീനാർ ജുമാ മസ്ജിദിൽ നടന്ന ജുമാ നമസ്‌കാരം.
തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തിൽ ആരംഭിച്ച അവധിക്കാലക്യാമ്പ് "കിളിക്കൂട്ടം" ഉദ്‌ഘാടനത്തിനെത്തിയ നടി ദർശന രാജേന്ദ്രൻ കുട്ടികളോടൊപ്പം.
തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തിൽ ആരംഭിച്ച അവധിക്കാലക്യാമ്പ് "കിളിക്കൂട്ടം " ഉദ്‌ഘാടനത്തിനെത്തിയ നടി ദർശന രാജേന്ദ്രൻ കുട്ടികളോടൊപ്പം
തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തിൽ ആരംഭിച്ച അവധിക്കാലക്യാമ്പ് "കിളിക്കൂട്ടം " ഉദ്‌ഘാടനത്തിനെത്തിയ നടി ദർശന രാജേന്ദ്രൻ കുട്ടികളോടൊപ്പം
'കൈ" തലോടൽ....... അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കിയ കോൺഗ്രസിന്റെ ഉറപ്പുകൾ പ്രതിപാദിക്കുന്ന കൈത്താങ്ങും കൈപ്പത്തി എന്ന പേരിൽ പ്രസിദ്ധീകരിച്ച പ്രകടനപത്രിക പരിചയപ്പെടുത്താനായി മരവയൽ കോളനിയിലെത്തിയ രാഹുൽ ഗാന്ധി അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിനെ സ്‌നേഹത്തോടെ തലോടുന്നു
നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധി കൽപ്പറ്റ നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്
ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന അബുവിന്റെ ലോകം ചിത്രപ്രദർശനത്തിൽ നിന്ന്.
ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ റോയൽ പാർക്ക് ഹോട്ടലിൽ നടന്ന കേരളകൗമുദി 113 വാഷികാഘോഷവും വെള്ളാപ്പള്ളി നടേശന് ആദരവും പരിപാടിയിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയ്ക്ക് കേരളകൗമുദിയുടെ ആദരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിക്കുന്നു. ചീഫ് എഡിറ്റർ ദീപുരവി സമീപം.
നിറമുള്ള കൂട്ട്... എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കോട് നടക്കാവ് സ്കൂളിലെ വിദ്യാർത്ഥികൾ
പെസഹ തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സെൻ്റ് റാഫേൽസ് കത്തീഡ്രലിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ.
തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.രാജൻ ടി.എൻ പ്രതാപൻ എം.പിയുമായി സൗഹൃദ സംഭാഷാണത്തിൽ,മന്ത്രി ഡോ ആർ.ബിന്ദു ,എം.എൽ.എ പി. ബാലചന്ദ്രൻ ,മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എല്‍.റോസി തുടങ്ങിയവർ സമീപം
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചിലങ്ക 2024 നൃത്തോത്സവത്തിൽ രേവതി വർമ്മ വയലാർ അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
ഓശാന ഞായർ ദിനത്തിൽ പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ അമ്മയും കുഞ്ഞും കുരുത്തോലയുമായി
ചന്ദ്രപ്രഭയിൽ...സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച ചന്ദ്രകാന്തം 50 ചടങ്ങിൽ ആദരമവേറ്റ് വാങ്ങിയ ശേഷം സംവിധായകനും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി വേദിയിൽ
കാവശ്ശേരി പൂരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.
  TRENDING THIS WEEK
സ്റ്റാർ ആക്ഷൻ...തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
ഗ്യാരൻ്റിക്ക് പിന്നിൽ...ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കവറിലെ പഴയ തുണികളിൽ തനിക്ക് ചേരുന്ന വസ്ത്രങ്ങൾ ഉണ്ടോ എന്നു പ്രചാരണ ഫ്ളക്സിന് പിറകിലെ തണലിൽ ഇരുന്ന് നോക്കുന്ന വയോധികൻ. പടിഞ്ഞാറെ കോട്ടയിൽ നിന്നുമുള്ള ചിത്രം.
അങ്ങ് സ്പേസിലോട്ട്... തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ ടെലസ്കോപ്പ് വഴി നിരീക്ഷണം നടത്തുന്ന കുട്ടി.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
നക്ഷത്ര ക്കാഴ്ച്ചക്കായ്...തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ സ്റ്റേലറിയം ആപ്പ് വഴി നക്ഷത്രങ്ങളെ വീക്ഷിക്കുന്നവർ
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com