ചിങ്ങം ഒന്നിനോടനുബന്ധിച്ച് കോട്ടയം പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
തിരുവോണനാളിൽ ശ്രീ പദ്മനാഭസ്വാമിക്ക് സമർപ്പിക്കാനുള്ള മഹാവിഷ്ണുവിന്റെ വീരാശയനം, അവതാരകഥകൾ എന്നിവ ആലേഖനം ചെയ്ത ഓണവില്ലിന്റെ അവസാനഘട്ട ഒരുക്കങ്ങൾ കരമന വാണിയംമൂല വിളയിൽ വീട്ടിൽ മൂത്താശാരി ആർ. ബിൻകുമാർ ആചാരിയുടെ നേരത്ത്വത്തിൽ പൂർത്തിയാക്കുന്നു.
തൈക്കാട് ഗണേശത്തിൽ നടന്ന സ്വാതി സൗഗന്ധികത്തിൽ ശാന്ത രതി അവതരിപ്പിച്ച കുച്ചുപ്പുടി
മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന ഫാഷൻഷോയിൽ ലൈഫ് സ്റ്റൈലിന്റെ ഓണം സ്പെഷ്യൽ വസ്ത്രശേഖരണം നടി നിക്കി ഗൽറാണി അവതരിപ്പിക്കുന്നു
തത്തയില്ലാതെന്ത് കാക്കാത്തി...കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ മിഷൻ കലാമേളയിൽ പ്രച്ഛന്നവേഷ മത്സരത്തിന് കാക്കാത്തി വേഷത്തിൽ തത്തയുമായി വന്ന സ്ത്രീ
തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന നിറപുത്തരി എഴുന്നള്ളിപ്പ്
ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നിറപുത്തരി ഉത്സവത്തോടനുബന്ധിച്ചു മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ കാർമികത്വത്തിൽ കതിരുകൾ പൂജ നടത്തുന്നു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി. ചന്ദ്രശേഖരപിള്ള, സെക്രെട്ടറി ശിശുപാലൻ നായർ,വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ, അയ്യപ്പൻ നായർ,എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രൻ നായർ, ശ്രീകാര്യം ഉദയകുമാർ,അസിസ്റ്റന്റ് ശ്രീകാര്യം വിനോദ് കുമാർ തുടങ്ങിയവർ സമീപം
ഭിന്നശേഷി കുട്ടികൾക്കായി മാജിക് പ്ലാനറ്റ് ഒരുക്കിയ സംഗീത വേദി 'ബീതോവൻ ബംഗ്ലോവിന്റെ' ഉദ്ഘാടന ചടങ്ങിൽ വച്ച് ശ്രീകുമാരൻ തമ്പി രചിച്ച വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം നൽകിയ ഗാനം ഗായിക കെ.എസ്.ചിത്ര ആലപിക്കുന്നു.
അവസാന മിനുക്കുപണി... നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങൾക്ക് മുന്നോടിയായി ആലപ്പുഴയിൽ നടന്ന 'നിറചാർത്ത് " ചിത്രരചനാ മത്സരത്തിൽ നൽകിയ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുവാനായി ശ്രദ്ധയോടെ വാരക്കുന്ന കുട്ടി.
ഗസൽ സംഗീതജ്ഞൻ ഉമ്പായിയുടെ ഒന്നാം ഓർമ്മ പെരുന്നാൾ ദിനത്തോടനുബന്ധിച്ചു ഭാരത് ഭവൻ സംഘടിപ്പിച്ച ഗസൽ സന്ധ്യയിൽ വി മനുരാജ്, അപർണാ രാജീവും ചേർന്ന് ഗസൽ ആലപിക്കുന്നു
തൃശൂർ ലളിതകലാ അക്കാഡമിയിൽ നടക്കുന്ന ബയോമി ഫോട്ടോ എക്സിബിഷനിൽ നിന്ന്.
ജയസൂര്യ, സൗബിൻ ഷാഹിർ, മികച്ച നടി നിമിഷ സജയൻ, മികച്ച സ്വഭാവ നടൻ ജോജു ജോർജ്ജ് എന്നിവർ മറ്റ് പുരസ്‌കാര ജേതാക്കൾക്കൊപ്പം.
നിശാഗന്ധി മൺസൂൺ രാഗാസ് മ്യൂസിക് ഫെസ്റ്റിവലിൽ രാജേഷ് ചേർത്തല അവതരിപ്പിച്ച പുല്ലാങ്കുഴൽ ഫ്യൂഷൻ
പാഴ് വസ്തുക്കളിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നത് സംബന്ധിച്ച് സാറാ ജോർജ് എറണാകുളം വൈ.എം.സി.എയിൽ നടത്തുന്ന പ്രദർശനത്തിലും ശില്പ ശാലയിലും നിന്ന്
നിശാഗന്ധി മൺസൂൺ രാഗാസ് മ്യൂസിക് ഫെസ്റ്റിവലിൽ പദ്മഭൂഷൺ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടും മകൻ തന്ത്രി സമ്രാട്ട് പണ്ഡിറ്റ് സലിൽ ബട്ടും അവതരിപ്പിച്ച മോഹൻ വീണ - സാത്വിക് വീണ ഡ്യൂയറ്റ് കച്ചേരിയിൽ നിന്ന്.
തോൽക്കില്ല ഒരിക്കലും... തൃശൂർ ലളിതകലാ അക്കാഡമിയിൽ നടക്കുന്ന ലയം ചിത്ര, ശില്പകലാ ക്യാമ്പിൽ വായിൽ ബ്രഷ് വച്ച് ചിത്രം വരക്കുന്ന ഭിന്നശേഷിക്കാരായ ചിത്രക്കാരൻമാർ.
പാലക്കാട് എം.ഡി. രാമനാഥൻ ഹാളിൽ കഥകളി ട്രസ്റ്റിന്റ് ആഭിമുഖ്യത്തിൽ നടന്ന ഹേമാംബിക ചരിതം കഥകളിയിൽ നിന്ന്.
കോട്ടയം കളിയരങ് സുവർണ ഹാളിൽ സംഘടിപ്പിച്ച ഉത്തരാസ്വയംവരം കഥകളിയിൽ നിന്ന്.
സാന്ദ്രാ കൾച്ചറൽ അക്കാഡമിയുടെ പ്രഥമ വിസ്മയ ബാലസാന്ദ്രാ പുരസ്കാരം സ്വീകരിച്ച ശേഷം വയലിനിസ്റ്റ് സ്മിത തിരുവനന്തപുരം ഭാരത് ഭവനിൽ അവതരിപ്പിച്ച വയലിൻ സംഗീത പരിപാടിയിൽ നിന്ന്.
സാന്ദ്രാ കൾച്ചറൽ അക്കാഡമിയുടെ പ്രഥമ വിസ്മയ ബാലസാന്ദ്രാ പുരസ്കാരം തിരുവനന്തപുരം ഭാരത് ഭവനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയലിനിസ്റ്റ് സ്മിതയ്ക്ക് സമർപ്പിക്കുന്നു, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നഗരസഭാ കൗൺസിലർ ആർ.സതീഷ് കുമാർ, ഡോ.ഓമനക്കുട്ടി,സാന്ദ്ര കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ശാന്തി അലൻ, സജിൻ ലാൽ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
മടവീഴ്ചയിൽ വെള്ളം കയറിയ കൈനകരിയിലെ വീടുകൾ
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകൾ സ്വീകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിൽ എത്തിയപ്പോൾ. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ എസ്.ഡി.വി. ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തപ്പോൾ.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
പന്തളം നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തിൽ ആംബുലൻസ് ഇടിച്ചു വീണു കിടക്കുന്ന ഇരുചക്രവാഹനം. ചിത്രത്തിൽ പിന്നിലായി ഓടിക്കൂടിയ ജനങ്ങളും ഇടിച്ച ആംബുലൻസും. പിന്നീട് സാരമായി പരിക്കേറ്റ യാത്രികനെ ഇതേ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി
അനുരാഗ വിലോചനനായീ... വർണ്ണപ്പീലികൾ വിടർത്തി ഇണയെ ആഘർഷിക്കുന്ന മയിൽ തെങ്കാശ്ശി മലയ്ക്കോവിലിനു സമീപത്തു നിന്നുള്ള കാഴ്ച.
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
കെവിൻ വധക്കേസ് ഒന്നാം പ്രതി ഷാനു ചാക്കോ ഉൾപ്പെടെയുള്ളവരെ വിധി കേൾക്കുന്നതിനായി കോടതിയിലേക്ക് കൊണ്ടുവരുന്നു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ സമാഹരിച്ച പ്രളയ ദുരിതാശ്വാസ വസ്തുക്കൾ നിറച്ച വാഹനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു. കെ.എസ്.ഇ.എ പ്രസിഡന്റ് പി.ഹണി, ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com