കുമ്മാട്ടി പെണുങ്ങൾ... ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂർ കിഴക്കുംപാട്ടുക്കര വടക്കു മുറിവിഭാഗം ഒരുക്കിയ കുമ്മാട്ടിയിൽ അണിനിരന്ന സുനിത, സനിത, സബിത എന്നിവർ തങ്ങൾക്ക് ലഭിച്ച കുമ്മാട്ടിമുഖങ്ങൾ നോക്കി കാണുന്നു ആദ്യമായിട്ടാണ് കുമ്മാട്ടിയിൽ പെണുങ്ങൾ അണിനിരക്കുന്നത്.
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന സജിത് പനയ്ക്കന്റെ ചിത്ര പ്രദർശനം നോക്കിക്കാണുന്ന സി.വി. ബാലകൃഷ്ണൻ.
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന അമ്പിളി പ്രവതയുടെ ഫോട്ടോ പ്രദർശനം.
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന അമ്പിളി പ്രവതയുടെ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത് ചിത്രങ്ങൾ നോക്കികാണുന്ന മേയർ അഡ്വ. എം. അനിൽകുമാർ.
ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്രയുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കുനാഥക്ഷേത്രം കിഴക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ഉറിയടി മത്സരത്തിൽ നിന്ന്.
എറണാകുളം ദർബാർ ഹാളിൽ തന്റെ ചിത്ര പ്രദർശനത്തിൽ നേമം പുഷ്പരാജ്.
ഭാരതീയ വിദ്യാഭവനും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്മായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജടായുവധം കൂടിയാട്ടം.
ആസാദി കാ അമൃത് മഹോത്സവത്തിൽ സക്ഷമയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടന്ന ചിത്രരചന മത്സരത്തിൽ നിന്ന്.
കോട്ടയം ഡി.സി ആർട്ട് ഗാലറിയിൽ നടക്കുന്ന പി.എൽ.ജോർജ് ജോസഫ്ന്റെ പെയിന്റിംഗ് പ്രദർശനം.
കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാർഡ് വിതരണത്തോടനുബന്ധിച്ച് എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ നടന്ന ശബരീഷിന്റെ വയലിൻ ഫ്യൂഷൻ.
കൊല്ലത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ മൂകാഭിനയത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ സോനാ സുനിൽ.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല എസ്.എൻ കോളേജിലെ എസ്. വിഷ്ണു.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യം മത്സരത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആൾ സെയിൻസ് കോളേജ്, തിരുവനന്തപുരം.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഗവ. കോളേജ് ഫോർ വിമൻസ്, വഴുതക്കാട് ടീം.
ശേഖരിപൂരം ലക്ഷമിനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രൂപപ്രയാണം.
ദുരന്ത നിമിഷം ചിത്രമാക്കി... എറണാകുളം മറൈൻ ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ ചിത്രകാരൻ സനോജ് നടയിൽ തന്റെ വലതു കൈ അറ്റുപോയ നിമിഷം പെയിന്റിംഗ് ആയി പ്രദർശിച്ചപ്പോൾ.
ഇരട്ട തീയാട്ട്... കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഇരട്ട തീയാട്ട്.
  TRENDING THIS WEEK
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുനക്കര പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ബൊമ്മക്കൊലു ഒരുക്കുന്നു.
കരുതലോടെ... മുണ്ടക്കയം മുരിക്കുംവയലിൽ നടന്ന ട്രൈബൽ മാനേജ്മെന്റിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മടങ്ങി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന സേനാംഗങ്ങൾ.
അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റി ക്രിക്കറ്റ് മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
കണ്ണ് പോയില്ല... എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ കോട്ടയം അയ്മനത്ത് വച്ച് പ്രവർത്തകർ എറിഞ്ഞ് തകർത്ത കെ.എസ്.ആർ.ടി.സി ബസിൽ ഡ്രൈവർ വിനോദ്.
ബി.ജെ.പി യുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുവാനെത്തിയ ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദ നാഗമ്പടം എസ്.എൻ.ഡി.പി ഗുരുദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനെ തുടർന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ബ്ലോക്ക് പഞ്ചായത്തംഗം സിബി കൊല്ലാടിൻറെ ബുള്ളറ്റിൻറെ പുറകിലിരുന്ന് യാത്ര ചെയ്യുന്നു.
ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാഗമ്പടം ക്ഷേത്ര മണപ്പുറത്ത് നടന്ന സമ്മേളന വേദിയിലേക്ക് ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയെ സ്വീകരിക്കുന്നു.
കേരള സ്റ്റേറ്റ് ആശാവർക്കേഴ് സ് ഫെഡറേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ പ്രദിനിധി സമ്മേളന ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രഫ ലോപ്പസ് മാത്യുവിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി അനുമോദിക്കുന്നു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രദിനിധി സമ്മേളനം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com