തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ.
അനുഗ്രഹമുഴിഞ്ഞ്... കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു.
തുള്ളി ഉറഞ്ഞ്... ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
ദർശനം ഐരാവതത്തിലേറി... ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ.
ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം.
ചാക്യാർക്കഥ... സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ.
മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്.
ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ്‌ ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ഏർപ്പെടുത്തിയ അക്ഷരശ്രീ മാദ്ധ്യമ പുരസ്‌കാരം മന്ത്രി പി. തിലോത്തമൻ കേരളകൗമുദി ലേഖകൻ സുജിലാൽ കെ. എസിന് സമ്മാനിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അയിലം ഉണ്ണിക്കൃഷ്ണൻ, ഗീത രാജേന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
കുടകിലെ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്തിലാണ് മനോഹരമായ ഇരുപ്പ് വെള്ളച്ചാട്ടം. കാടിന്റെ സൗന്ദര്യവും സംഗീതവുമാസ്വദിച്ച് ഒരു കിലോമീറ്ററോളം ദൂരം മലകയറിയാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം
ഏത് ആഘോഷങ്ങൾക്ക് പോകുമ്പോഴും എല്ലാവരുടെയും മുന്നിൽ ഒന്ന് തിളങ്ങാൻ ആഗ്രഹിക്കാത്തവർ
ചിരട്ട കഷണങ്ങൾ വെട്ടിയെടുത്ത് ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങൾ നിർമ്മിക്കുന്ന കണ്ണൂർ കുറ്റ്യാട്ടൂരിലെ വിനോദ്.
തൃക്കാർത്തിക ദിനത്തിൽ കിഴക്കേകോട്ട അയ്യവാധ്യാർ തെരുവിൽ കാർത്തിക ദീപം തെളിയിക്കുന്ന കുട്ടി.
മണ്ഡലകാലം ആരംഭിക്കുന്നതോടെ ചാലയിൽ ഭക്തർക്കായുള്ള മാല വില്പന സജീവമായപ്പോൾ
കൽപ്പാത്തി രഥോത്സവത്തിൻ്റ രണ്ടാം ദിനത്തിൽ മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് അകത്ത് നടന്ന രഥ പ്രയാണം
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് കാശി വിശാലാക്ഷി സമേത വിശ്വനാഥസ്വമി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തെ വരവേറ്റ് ഇന്നലെ പ്രഭാതത്തിൽ മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിച്ച അറബന മുട്ട്.
  TRENDING THIS WEEK
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്‌സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com