TRENDING THIS WEEK
ഗോൾ... നവംബറിൽ ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങാനിരിക്കെ പുതുവൈപ്പ് കണ്ടൽ കാടിനു സമീപത്തെ പാടത്തിലെ വെള്ളക്കെട്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
യോഗാ... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആർട്ടിസ്റ്റിക് പെയറിൽ ഒന്നാം സ്ഥാനം നേടിയ ഭാഗ്യലക്ഷ്മിയും, ഗായത്രിയും.
സ്മരണയിൽ... കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ജോർജ് ഈഡൻ സ്നേഹസ്മരണ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി സൗഹൃദം പങ്കുവയ്ക്കുന്ന എസ്. ശർമ്മ. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ.
മുന്നോട്ട് നയിച്ച്... ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തൃശൂർ കാൽഡിയൻ സിറിയൻ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച സംസ്കാരിക ഘോഷയാത്രയിൽ സൈക്കിളിൽ പങ്കെടുക്കുന്ന മുൻ മന്ത്രി സി.രവീന്ദ്രനാഥ്.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
ജീവിതവണ്ടി... കൊച്ചിക്കായലിൽ ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന മീൻപിടുത്തകാർ. സമീപത്തായി കടന്നു പോകുന്ന ബോട്ട്.
നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കേരള വിമൻസ് ലീഗിൽ ലോർഡ്സ് എഫ്.എ കൊച്ചിയും ഡോൺബോസ്കോ ഫുട്ബാൾ അക്കാഡമിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഓരോ വീട്ടിലും ത്രിവർണപതാക എന്ന ആഹ്വാന പ്രകാരം എറണാകുളം ജില്ലയിലെ വീടുകളിലും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഉയർത്താനായി രണ്ടു ലക്ഷത്തിലദികം ത്രിവർണപതാക ഒരുക്കുകയാണ് കുടുംബശ്രീകൾ.
തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാനമണ്ഡപത്തിലെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.