TRENDING THIS WEEK
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
അന്ധവിശ്വാസ നിർമ്മാർജ്ജന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ രഥം കെട്ടി വലിക്കുന്നത്പോലെ കാർ കെട്ടി വലിക്കുന്നു.
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു
തീറ്റ തേടിപ്പോയ അമ്മപക്ഷിയേയും കാത്ത് വിശന്നു കരയുന്ന കുരുവി കുഞ്ഞുങ്ങൾ. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
മുത്തം പൊതിഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മുത്തം നൽകി സന്തോഷം പങ്കിടുന്ന കേരള മഹിളാസംഘം പ്രവർത്തകർ
റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മനോജിനെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു