TRENDING THIS WEEK
കണ്ണിൽ പൊൻകണി... കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന യുവാക്കൾ. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
പഠിപ്പിച്ച് പെട്ടല്ലോ പടച്ചോനെ... എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന് മുൻപായി അവസാന നിമിഷം പരീക്ഷ ഹാളിന് പുറത്ത് നിന്ന് സഹപാഠിക്ക് സംശയങ്ങൾ പറഞ്ഞു കൊടുക്കുന്ന കുട്ടി. മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ നൽകിയ ശേഷം വിദ്യാർത്ഥിനികൾക്ക് നിർദേശങ്ങൾ നൽകുന്ന അദ്ധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
വിഷു പടക്കം... വിഷു ആഘോഷിക്കാൻ പടക്കങ്ങളും കമ്പിത്തിരികളും വാങ്ങുന്നവർ. കുമരകം ചന്തക്കവലയിൽ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കണ്ണനെ കന്നിക്കാണനായി... വിഷു വിപണിക്കായി തയ്യറാക്കുന്ന കൃഷ്ണവിഗ്രഹത്തിൻ്റെ അവസാന മിനുക്ക് പണിയിൽ ജെയ്സൺ പാലക്കാട്. കൊടുമ്പ് കല്ലിങ്കൽ ഭാഗത്ത് നിന്ന് പൂർണ്ണമായി പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് തയ്യറാക്കിയിട്ടുള്ളത് .
മനോഹരക്കാഴ്ച... കുലകളായി കായ്ച് കിടക്കുന്ന പ്ളം. സഞ്ചാരികൾക്ക് കാഴ്ചകൾ സമ്മാനിക്കുകയാണ് ഇവിടുത്തെ തോട്ടങ്ങൾ. കാന്തല്ലൂർ നിന്നുള്ള കാഴ്ച.
തൃശൂർ പൂരംത്തിൽ പാറമേക്കാവ് വിഭാഗത്തിനായ് കുറ്റുമുക്കിൽ ആലവട്ടം ഉണ്ടാക്കുന്ന മുരളീധരൻ ചാത്തനാത്ത്. കഴിഞ്ഞ 50 കൊല്ലമായി പാറമേക്കാവ് വിഭാഗത്ത് മുരളീധരൻ തന്നെയാണ് ആലവട്ടവും വെൺചാമരവും ഉണ്ടാക്കുന്നത്.
തിളങ്ങട്ടെ പൂരം... തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിൻ്റെ ആനകൾക്കുള്ള നെറ്റിപ്പട്ടത്തിൽ വയ്ക്കുന്ന മുക്കിണ്ണത്തിൻ്റെ പൊളീഷ് പണികൾ അവസാന ഘടത്തിൽ.