TRENDING THIS WEEK
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
കൊടുമ്പ് ശ്രീ വള്ളിദേവസേനാ സമേത കല്യാണസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി രഥത്തെ പുറത്ത് നിർത്തിയിട്ടിരിക്കുന്നു.
ഐ എൻ ടി യു സി കളക്ടറേറ്റിലേക്ക് നടത്തിയ ധർണ്ണയിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകൻ വെയിൽ ചൂട് സഹിക്കവയ്യാതെ മാസ്ക് തലയിൽ ആവരണം ചെയ്തിരിക്കുന്നു.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ തമിഴ്നാട് മന്ത്രിമാരായ ഇ.വി വേലുവും എം.പി സാമിനാഥനും പെരിയാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ.
പി.ടി. ഏഴാമനെ മയക്ക് വെടി വച്ച് പിടിച്ച ശേഷം ധോണിയിലെ ആനകൂട്ടിൽ ആക്കി കുങ്കി ആനയുടെ പാപ്പാൻ പരിപ്പാലിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സ്ലിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗംങ്ങൾ.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
എങ്ങാനും കൊത്തിയാലോ... ചൂണ്ടയിട്ട് മിൻ പിടിക്കാനിരിക്കുന്ന യുവാവ്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പോകുന്ന ജങ്കാർറും പിന്നിൽ.