TRENDING THIS WEEK
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ വിചാരണക്കെത്തിയ ബിഷപ്പ് ഫ്രാങ്കോ.
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചാക്ക മേൽപ്പാലം.
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
വയനാട് വാകേരി സര്ക്കാര് ഹയര് സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ കുഞ്ഞിനെ തൊട്ടിലിൽ ആട്ടി ഉറക്കുന്ന അമ്മ ശ്രീദേവി.
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
"നിയമ -ലംഘനം..." ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്നു യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് ഹെൽമറ്റ് ധരിച്ചു നിയമപാലകരും ഇവയൊന്നും വകവയ്ക്കാതെ എത്തിയ യുവാവും.
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
വിചാരണക്കൊരുങ്ങി...കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ ഹാജരാകും മുമ്പ് ഇന്നലെ രാവിലെ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥനയിൽ മുഴുകിയ ബിഷപ്പ് ഫ്രാങ്കോ
സ്കൂട്ടായിക്കോ... കോട്ടയം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം കഴിഞ്ഞു പോലീസ് സംരക്ഷണതയിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ എറണാകുളത്തേക്ക് പോകുന്ന ബിന്ധു അമ്മിണി.