സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ബി.ജെ.പി ആസ്ഥാനത്ത് ഒ.രാജഗോപാൽ എം.എൽ.എ നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്രയാദവ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു. ഒ.രാജഗോപാൽ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്.സുരേഷ്, ഡോ. പി.പി വാവ, പി.സുധീർ, സി.ശിവൻകുട്ടി, കൗൺസിലർ എം.ആർ ഗോപൻ തുടങ്ങിയവർ സമീപം.