"തലചായ്ക്കാനൊരിടമില്ലാതെ" കടൽ ക്ഷോഭത്തിൽ വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടലോര പ്രദേശത്തെ വീടുകൾ തകർന്ന നിലയിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇവിടെ ഉള്ളവർക്ക് ബന്ധുവീടുകളിലോ മറ്റുസ്ഥലങ്ങളിലോ മാറി താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇവർ ഇപ്പോൾ പകുതി പോയ വീടുകളിലാണ് താമസം. ഓരോ നിമിഷവും ഭീതിയോടെ കഴിയുകയാണ് തീരദേശ നിവാസികൾ.