തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്.എ.ടി, കണ്ണാശുപത്രി എന്നിവിടങ്ങളിൽ കുടുംബശ്രീ വഴി നിയമനം നടത്തിയ മുഴുവൻ അറ്റൻഡർ ഗ്രേഡ് ജീവനക്കാരേയും സ്ഥിരപ്പെടുത്തുക, നിയമവിരുദ്ധമായ പിരിച്ചുവിടൽ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കുടുംബശ്രീ പ്രമോട്ടേഴ്സ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയന്റെ സെക്രട്ടേറിയറ്റ് ധർണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, കേരള കുടുംബശ്രീ പ്രമോട്ടേഴ്സ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് പട്ടം ശശിധരൻ, വർക്കിങ് പ്രസിഡന്റ് പി.എസ്. നായിഡു, ജനറൽ സെക്രട്ടറി എസ്. ഗീത, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റിൻ എന്നിവർ സമീപം