ഇരുന്നിട്ടാവാം... പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെ ഇരിപ്പിടത്തിലേക്ക് ഇരിക്കുവാൻതുടങ്ങുന്നതിന് മുന്നേ തന്നെ സ്വാഗത പ്രസംഗകനായ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർത്ഥൻ ഉദ്‌ഘാടനത്തിനായി ക്ഷണിച്ചപ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഒന്നിരുന്നോട്ടെ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ മുഖ്യമന്ത്രിക്കും വേദിയിലുണ്ടായിരുന്നവർക്കും ചിരിപടർന്നപ്പോൾ.