TRENDING THIS WEEK
മറുക്കരതേടി... കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തങ്ങളുടെ വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ.
കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
കോട്ടയം കുമരകം റോഡിന് സമീപം വെള്ളം കയറിയ തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം
ഒഴുകിവന്ന മാലിന്യം... മഴ വെള്ളപാച്ചിലിൽ മണിമലയാറ്റിൽ കൂടി ഒഴുകി വന്ന തടികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പഴയിടം പാലത്തിൽ കെട്ടി കിടന്നത് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
വീട്ടിലേക്കുള്ള വഴി... വെള്ളം കയറിയ വഴിയിലൂടെ സമീപത്തെ കമ്പിവേലിയിൽ പിടിച്ച് വീഴാതെ നടന്നു നീങ്ങുന്ന വയോധിക. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
വെള്ളത്തിലായി... മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം പാറപ്പാടം ദേവീ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.
നിറപുത്തരി... തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി പൂജക്കായി നെൽക്കതിർ എഴുന്നള്ളിക്കുന്നു.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
ഇരയെ കാത്തു... ചിന വല വലിക്കുമ്പോൾ കിട്ടുന്ന മീനിനെ പിടിക്കാൻ കാത്തു നിൽക്കുന്ന കൊക്കുകൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച.
കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ എറണാകുളം സൗത്ത് ഗേൾസ് സ്കൂളിലെ കുട്ടികൾ മടങ്ങിപോകാൻ ബസുകാത്തു നിൽക്കുന്നു.