ദുരന്തചിത്രം ... 19 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂർ അവിനാശി ബസ് അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറി ഇടിച്ച് തകർന്ന ബസിനെ റോഡ് മാർഗം ക്രയിൻ ഉപയോഗിച്ച് എടപ്പാളിലെവർക്ക് ഷോപ്പിൽ കൊണ്ടുപ്പോവുന്നു.
പാലക്കാട് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ കുടുംബ സംഗമം കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറർ മോഹൻദാസ് ഉദ്ഘാടനം ചെയുന്നു.
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 2020ന്റെ ഉദ്‌ഘാടനം.
ഇ.എം.എസ്. സ്മാരക ഹാളിൽ നടന്ന തിരുവനന്തപുരം ജില്ല പഞ്ചായത്ത്‌ വികസന സെമിനാറിൽ ജില്ല പ്രസിഡന്റ്‌ വി.കെ. മധു സംസാരിക്കുന്നു.
പണിപുരോഗമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ കലക്ടറേറ്റ് പരിസരത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങളുടെ സത്യാഗ്രഹ സമരം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ.
കളക്ടറുടെ കോൺഫറൻസ് ഹാളിൽ ആരംഭിച്ച ജില്ലയിലെ സെൻസസ് ഉദ്യോഗസ്ഥർക്കുള്ള രണ്ട് ദിവസത്തെ പരിശീലന പരിപാടിയിൽ സംസ്ഥാന സെൻസസ് ഡയക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ നിഷ വി.സി. ഉദ്യോഗസ്ഥർക്ക് ക്ലാസ് നൽകിയപ്പോൾ.
തിരുവനന്തപുരം ജില്ല മുസ്ലിം ലീഗ് സംഘടിപ്പിച്ച ഇ. അഹമ്മദ് സാഹിബ്‌ അനുസ്മരണം കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.
ചാല പൈതൃക തെരുവ് പദ്ധതിയുടെ ഒരു ഘടകമായ വെജിറ്റബിൾ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ സമീപം.
എ.കെ.ജി. സെന്ററിൽ നടന്ന സി.പി.എം ശില്പശാല ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭാഷണത്തിൽ. മന്ത്രി ഇ.പി. ജയരാജൻ സമീപം.
പ്രസ് ക്ലബ്ബിൽ നടന്ന ഡോ. എൻ.എ. കരീം അനുസ്മരണം മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു.
ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ വ്യാപക അക്രമത്തിനെതിരെ മുസ്ലിം യൂത്ത്‌ ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം.
കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുടെ പായ്കിംഗ് സംബന്ധിച്ച് സംരംഭകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
പാണക്കാട് നടന്ന ചടങ്ങിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് കീഴിൽ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഡിഫ്രൻറിലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗിന്റെ (ഡി.എ.പി.എൽ ) സംസ്ഥാന കമ്മിറ്റി പ്രഖ്യാപനം.
ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച് എറണാകുളം എസ്.ആർ.വി. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഗുളിക നൽകിയപ്പോൾ.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ മംഗലാപൂരം എക്സ്പ്രസ്സിൽ നിന്ന് ആർ.പി.എഫ്. സംഘം പിടികൂടിയ 40 കിലോ കഞ്ചാവ്.
യോഗ പ്രകൃതി ചികിത്സാ വിഭാഗത്തെ എൻ.സി.ഐ.എസ്.എം. ബില്ലിൽ നിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാച്ചുറോപ്പതി യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ കേരളം ഘടകത്തിന്റെ നേതൃത്വത്തിൽ ജി.പി.ഒ.യിലേക്ക്‌ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നവർ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രധാന കവാടത്തിൽ ശീർഷാസനം ചെയ്തപ്പോൾ.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ കയർകത്തിച്ച് നടത്തിയ പ്രതിഷേധം.
കവയത്രി സുഗതകുമാരിയെ വസതിയിൽ സന്ദർശിക്കാനെത്തിയ കശ്‍മീരി യുവജന സംഘത്തിലെ യുവതിയെ സുഗതകുമാരി ആശ്ലേഷിക്കുന്നു.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സിവിൽ സപ്ലൈസ് ഓഫീസെഴ്‌സ് ഫെഡറേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ സി. ദിവാകരൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
എന്റെ മേയർ ഭാര്യ ...തൃശൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത ജയരാജനെ അനുമോദിക്കുന്ന ഭർത്താവ് ജയരാജൻ
ഒടുവിലെ'ത്തീ'... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പരീക്ഷാ സെന്ററിലേക്ക് ഓടിയെത്തുന്ന ഉദ്യോഗാർത്ഥി. നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലാണ് കെ.എ.എസ് പരീക്ഷ സംസ്ഥാനത്ത് നടന്നത്. നാല് ലക്ഷത്തോളം പേർ പരീക്ഷ എഴുതി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു മരണപ്പെട്ട ഡ്രൈവർ വി.ഡി. ഗിരീഷിനെ മൃതദേഹം
മന്നത്ത് പത്മനാഭന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എത്തിയപ്പോൾ
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കശ്‍മീരി യുവജന വിനിമയ പരിപാടിയുടെ ഉദ്‌ഘാടനം.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണമറിഞ്ഞ് എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകൻ ക്സിം ജോസ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിതുമ്പുന്നു.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി.ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണത്തിൽ എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിച്ചപ്പോൾ
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com