കരുതലും ആശ്വാസവും... കൊറോണക്കാലത്ത് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ ക്ഷേമപെൻഷൻ കോട്ടയം ഇല്ലിക്കലിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വാങ്ങിപ്പോകുന്ന ഹനീഫ മൊയ്ദീൻ കുട്ടി
അന്നം തേടി..., ലോക്ക് ഡൗണിനെ തുടർന്ന് വറുതിയിലായ തീരദേശത്തെ മത്സ്യത്തൊഴിലാളികളിൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനിറങ്ങിയവർ. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് വന്നപ്പോൾ
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ ഖബറടക്കുന്നു
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിലേക്കെടുക്കുന്ന ബന്ധുക്കളും ആരോഗ്യപ്രവർത്തകരും
കണക്കിൽ പെടാത്ത ഭാരം...ലോക്ക് ഡൗണിനെത്തുടർന്ന് നഗരം വിജനമാണെങ്കിലും അവശ്യ വസ്തുക്കളിൽപ്പെട്ട പലചരക്ക് സാധനങ്ങൾ കടയിൽ നിന്നും തലച്ചുമടായി വീട്ടിലേക്ക് കൊണ്ട് പോകുന്ന ഇതരസംസ്ഥാന സ്വദേശിയയായ അമ്മയും കുഞ്ഞും. കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ലഭിച്ച ഭക്ഷണപ്പൊതിയാണ് മറ്റൊരു കയ്യിൽ. എറണാകുളം ജോസ് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച
തെല്ല് മയങ്ങാം...ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടക്കുന്ന എറണാകുളം നഗരത്തിൽ വ്യാപാര സ്ഥാപനത്തിൽ സുരക്ഷാ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ ഉച്ച മയക്കത്തിൽ
ഇനിയിത്തിരി വിശ്രമം... സ‌ർവീസിലെ അവസാന ദിവസമായ ഇന്നലെ മലപ്പുറം കൂട്ടിലങ്ങാടിയിൽ ഡ്യൂട്ടിയിലാണ് ട്രാഫിക് എസ്.ഐ കെ.വി. കുര്യൻ.വൈകിട്ട് അഞ്ചുമണിയാവുമ്പോൾ വാച്ച് നോക്കി ഡ്യൂട്ടി തീർന്നെന്ന് ഉറപ്പാക്കുകയും തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിന് അവസാന സല്യൂട്ട് നൽകി ഡ്യൂട്ടിയിൽ നിന്ന് വിടവാങ്ങുകയും ചെയ്യുന്നു. രാജ്യത്ത് ലോക്ക്ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്യൂട്ടി സ്ഥലത്ത് വെച്ച് വലിയ ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു യാത്രയയപ്പ്...
ആളെ കാത്ത്...ലോക്ക് ഡൗൺ സാഹചര്യത്തിൽ വിജനമായ റോഡരികിൽ ചക്ക വിൽക്കാനിരിക്കുന്നയാൾ. പാലാക്ക് സമീപത്ത് നിന്നുള്ള കാഴ്ച
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം നകുമ്പോൾ സ്നേഹ പ്രകടനം കാണിക്കുന്നു. സചിത്രയും ബവീണയുമാണ് നഗത്തിലെ നായ്ക്കൾക്ക് ഭക്ഷണവുമായി എത്തിയത് എറണാകുളം നെഹ്രു സ്റ്റേഡിയത്തിന് സമീപത്ത് നിന്നുള്ളതാണ് ഈ നന്മയുടെ കാഴ്ച
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം നകുമ്പോൾ തിരിച്ച് മുത്തം നൽകുന്നു. സചിത്രയും ബവീണയുമാണ് നഗത്തിലെ നായ്ക്കൾക്ക് ഭക്ഷണവുമായി എത്തിയത് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുള്ളതാണ് ഈ നന്മയുടെ കാഴ്ച
ഇതാ ആ രേഖ...ലോക്ക് ഡൗൺണിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയപ്പോൾ കലൂർ ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിൽ സത്യവാങ്‌മൂലം കാണിക്കുന്ന യാത്രക്കാരൻ
ലോക്ക് ഡൗൺണിനെ തുടർന്ന് പൊലീസ് കലൂർ ജംഗ്ഷനിൽ നടന്ന വാഹന പരിശോധന
ചിരി "പാസ്" ആക്കേണ്ട...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ പാസ് ഇല്ലാതെ വന്ന യാത്രികനോട് പൊലീസ് ഉദ്യോഗസ്ഥൻ ലോക്ക് ഡൗണിനെത്തുടർന്നേർപ്പെടുത്തിയ നിയന്ത്രണങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നു
വിട്ട് പോകല്ലേ... കോട്ടയം നഗരത്തിൽ പരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർ
നെല്ല് സംഭരണം... കോട്ടയം നാട്ടകത്തെ പാടശേകരങ്ങളിൽ നിന്ന് നെല്ല് കയറ്റി മില്ല്കളിലേക്ക് പോകുന്ന ലോറികൾ
ഇപ്പൊ ഡബിൾ ഓക്കേ... രാജ്യവ്യാപകമായി ലോക്ക്ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനമൊന്നും ലഭിക്കാതെ മലപ്പുറം കുന്നുമ്മലിലൂടെ മാസ്‌ക് ധരിക്കാതെ നടന്ന് പോവുന്ന വയോധികക്ക് മാസ്‌ക് ധരിപിച്ച് കൊടുക്കുന്ന വനിതാ പോലീസ്.
ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റ്
കരുതണം സാറേ... രാജ്യവ്യാപകമായി ലോക്ക് ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലൽക്കുന്ന സാഹചര്യത്തിൽ മലപ്പുറം കൂട്ടിലങ്ങാടി അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയുന്നതിനിടെ യാത്രക്കാരിലൊരാൾ പൊലീസിന് സാനിറ്റൈസർ നൽകുന്നു.
ഈ കരുതൽ മതിയോ..., കൊറോണ വ്യാപനം തടയാൻ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും കൈക്കുഞ്ഞുമായി സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബം.
  TRENDING THIS WEEK
വിജനതയിൽ തീരമണയാതെ ... രാജ്യമൊട്ടാകെ തുടരുന്ന ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡരുകിലെ ഫുട്പാത്തിൽ പാതി മയക്കത്തിലായ വഴിയാത്രക്കാരൻ
ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റ്
അന്നം മുടങ്ങാതെ...ലോക്ക് ഡൗണിനെ തുടർന്ന് വഴിയരികിൽ അലഞ്ഞ് നടന്നവരും മറ്റുള്ളവർക്കായും എറണാകുളം എസ്.ആർ.വി. സ്കൂളിൽ കൊച്ചി നഗരസഭാ ഒരുക്കിയ ക്യാമ്പിൽ ഭക്ഷണം വാങ്ങി പോകുന്ന വൃദ്ധൻ
, മുൻകരുതൽ ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നും ഒരു മാസത്തേക്കുള്ള കോഴി മുട്ടകൾ വാങ്ങി പോകുന്ന യുവാവ്
കൽപറ്റയിൽ വാഹനപരിശോധന നടത്തിയ പൊലീസ് കണ്ടത് കാറിന്റെ പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെയാണ്, ഉടമസ്ഥനോടൊപ്പം മൃഗാശുപത്രിയിലേക്ക് പോകുകയായിരുന്ന ഈ പഗിനെ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു, മൃഗസംരക്ഷണവും അവശ്യ സേവനത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു
പ്രതിരോധിക്കാൻ... കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് സാനിറ്റൈസർ വിതരണം ചെയ്യുന്നു
ഒന്നും പറയാനില്ല അനുസരിച്ചാൽ നിനക്ക് കൊള്ളാം : ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാച്യുവിൽ നടക്കുന്ന വാഹനപരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ എത്തിയ ഇരുചക്രവാഹനയാത്രക്കാരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് വന്നപ്പോൾ
കരുതലും ആശ്വാസവും... കൊറോണക്കാലത്ത് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ ക്ഷേമപെൻഷൻ കോട്ടയം ഇല്ലിക്കലിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വാങ്ങിപ്പോകുന്ന ഹനീഫ മൊയ്ദീൻ കുട്ടി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com