കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 'ശ്രീനാരായണ ഗുരു ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എ.കെ. ബാലൻ ഒ.വി ഉഷയ്ക്ക് നൽകി നിർവഹിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരി, മാങ്ങാട് ബാലചന്ദ്രൻ, ഡോ. ഖദീജ മുംതാസ്, സ്വാമി സാന്ദ്രാനന്ദ, വൈശാഖൻ, കെ. ജയകുമാർ എന്നിവർ സമീപം.
രാജ്യാന്തര നിലവാരമുള്ള നഗരമാക്കി കൊല്ലത്തെ മാറ്റുന്നതിന് കോർപ്പറേഷനും ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അർബൻ ഡിസൈനേഴ്സ് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച അർബൻ കോൺക്ലേവ് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യുന്നു. ഐ.യു.ഡി.ഐ പ്രസിഡന്റ് പ്രൊഫ: അനുരാഗ് ചൗള, മേയർ വി രാജേന്ദ്രബാബു, കലക്ടർ ബി. അബ്ദുൽ നാസർ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, റാവിസ് ഹോട്ടൽ ഓപ്പറേഷൻസ് ജനറൽ മാനേജർ അനിൽ ജോർജ്, എ.കെ ഹഫീസ്, ടായ് കെങ് സൂൺ, മനോജ് കിണി എന്നിവർ സമീപം.
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്തിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം പാണക്കാട് ഹാളിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു. എൻ.കെ.ബെന്നി, എൻ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, കരകുളം കൃഷ്ണപിള്ള, തമ്പാനൂർ രവി, എൻ.കെ.ബെന്നി, ജില്ലാ പ്രസിഡന്റ് ഇ.എൽ.സനൽരാജ്, എൻ.ജി.ഒ.എ ജനറൽ സെക്രട്ടറി, വി.എസ്.ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്‌ചന്ദ്ര പ്രസാദ്, കെ.എസ്.ശബരീനാഥൻ എം.എൽ.എ, സംസ്ഥാന ട്രഷറർ പി.ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ സമീപം.
വോട്ട് മറക്കല്ലേ... ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലായിലെ വാഴക്കുലക്കടയിൽ വോട്ടഭ്യർത്ഥിക്കുന്നു. ജോസഫ് വാഴക്കൻ, ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം.
കേരള സമരത്തിലെ ബംഗാളി ആവേശം... ചെങ്കൽ ഖനനം ഉടനടി പുനരാരംഭിക്കണമെന്നവശ്യപ്പെട്ട് ചെങ്കൽ, ലോറി തൊഴിലാളികളുടെ കളക്ടറേറ്റ മാർച്ചിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ആവേശ സമരം.
പാലായിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ ബി.ഡി.ജെ.എസ് സംസ്ഥന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ബി.ജെ.പി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ സ്വീകരിക്കുന്നു.
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ പ്രണവിനെയും സഫീറിനേയും അന്വേഷണോദ്യോഗസ്ഥരായ ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്റേയും എസ്.ഐ അനൂപ് കൃഷ്ണന്റേയും നേതൃത്വത്തിൽ സംസ്‌കൃത കോളേജിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ.
ഐസാംപ് നാഷണൽ കോൺഫറൻസ് ഓൺ കോമ്പോസിറ്റ്സ് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വി.എസ്.എസ്.സി ഡയറക്ടർ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.ഡി.സജി, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എ.രാജരാജൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഡോ.ഡി. സാം ദയാല ദേവ്, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി വി.വിനു വിശ്വനാഥ് എന്നിവർ സമീപം.
വഴിതെളിച്ച്... പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് എൽ.ഡി.എഫ് കൂരാലിക്കവലയിൽ വൈകുന്നേരം നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റേജിൽ നിന്നിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് ലൈറ്റടിച്ച് കൊടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
ഓരോ വോട്ടും മാണി സാറിന്... പാലാ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുത്തോലിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയവർ.
ഇമ്മിണി വല്യ പൈനാപ്പിൾ... പാലാ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുത്തോലിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ് ചിഹ്നമായ പൈനാപ്പിളിന്റെ സമീപത്ത്കൂടി കടന്നുവരുന്നു.
തിരുവനന്തപുരം മൃഗശാലയിൽ മരിച്ച രാധ എന്ന പെൺസിംഹം.
വാഹന പരിശോധനയുടെ ഭാഗമായി ചാക്ക റോഡിൽ ഹെൽമെറ്റ് വെയ്ക്കാതെ വന്ന ബൈക്ക് യാത്രക്കാരനെ ബോധവൽക്കരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.
പാലാ ഉപതിരഞ്ഞെടുപ്പ് എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയുടെ പ്രചരണാർത്ഥം പലയിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരൻ മരിയൻ സെന്റർ സന്ദർശിക്കാനെത്തിയപ്പോൾ.
സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിഷികേശ്‌ റോയിക്ക് യാത്രയയപ്പ് നൽകുന്നതിന്റെ ഭാഗമായി ഇന്നലെ ഹൈക്കോർട്ടിൽ നടന്ന ഫുൾ കോർട്ട് റഫറൻസ്.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിലെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് നടപ്പാതയിലെ കച്ചവടക്കാർ റോഡോരത്ത് അഭയംതേടിയപ്പോൾ. സ്റ്റാന്റിലേക്ക് ജനങ്ങളുടെ വരവ് കുറഞ്ഞതോടെ ഇവരുടെ കച്ചവടവും പ്രതിസന്ധിയിലാണ്.
നഗരത്തിൽ തകർന്ന റോഡുകൾ ഉടൻ ശരിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷൻ മേയർ അജിത വിജയന്റെ ഓഫീസ് ഉപരോധിച്ചപ്പോൾ.
പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും.
  TRENDING THIS WEEK
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
കരുത്താണ് ആർമി... കരുണ കാണിക്കണം... തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ ആർമിയിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ഫിസിക്കൽ ടെസ്റ്റിൽ നെഞ്ച് അളവ് കുറഞ്ഞതിനാൽ അയോഗ്യനാക്കപ്പെട്ട തളിപ്പറമ്പ് സ്വദേശി ആൽബിൻ തന്നെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് കരഞ്ഞ് പറയുന്നതിന്റെ വിവിധ ചിത്രങ്ങൾ ഉടുവിൽ ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് പുറത്താക്കുന്നു.
പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും.
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
പാല ഉപതിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുത്തോലിക്കവലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
കൊല്ലം മൺട്രോതുരുത്തിലെ കണ്ടൽ കാണാൻ എത്തിയ വിദേശ വിനോദ സഞ്ചാരിക
യോഗക്ഷേമസഭ സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന ഘോഷയാത്ര.
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര വീക്ഷിക്കാൻ കേരളീയ വേഷത്തിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനും ഭാര്യ രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com