ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
നിങ്ങളു കൊയ്യും വയലെല്ലാം... ആലപ്പുഴ മങ്കൊമ്പ് ചെറുക്കുപുറം പാടശേഖരത്തെ വീണ നെൽക്കതിരുകൾ യന്ത്രമുപയോഗിച്ച് കൊയ്യുമ്പോൾ നെൽമണികൾ കൊത്തി പെറുക്കുവാൻ പാടത്തിറങ്ങിയ പക്ഷിക്കൂട്ടം.
അമ്പലമുക്ക് ജംഗ്ഷനിൽ പൊട്ടിയ അരുവിക്കരയിൽ നിന്നും നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികൾ നടത്തുന്നവാട്ടർ അതോറിറ്റി ജീവനക്കാർ.
വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് പട്ടിക ജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ച്.
വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് പട്ടിക ജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ചിന്റെ ഉദ്ഘാടനം സംസ്‌ഥാന പ്രസിഡന്റ് പി.സുധീർ നിർവഹിക്കുന്നു.
ഗുരു സിംഗ് സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം തേവര ഗുരുദ്വാരയിൽ നടന്ന ഗുരു നാനക് ദേവ് ജയന്തിയിൽ നിന്ന്.
വർദ്ധിച്ച സാമ്പത്തിക തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും നരേന്ദ്രമോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.
വീഴ്ചയിലെ വീര്യം... ഒന്നിലധികം സമരങ്ങൾ നടക്കുന്ന ആലപ്പുഴ കലക്ടറേറ്റിൽ മുൻകൂട്ടി അറിയിപ്പുണ്ടായിട്ടും യാതൊരു സുരക്ഷയുമൊരുക്കാത്തതിനെ തുടർന്ന് ആർ.എസ.പി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്ടറേറ്റിലേക്ക് വന്ന മാർച്ചിൽ തുറന്നിട്ട കവാടത്തിൽക്കൂടി പ്രവർത്തകർ അനായാസം ഉള്ളിൽ കയറി പ്രതിഷേധിച്ചപ്പോൾ വൈകിയെത്തിയ പൊലീസിലെ മഫ്ടി ഉദ്യോഗസ്ഥൻ വയോധികനായ പ്രവർത്തകനെ തള്ളി നിലത്തിട്ടു മർദ്ദിക്കുന്നു.
അരുവിക്കരയിൽ നിന്നും നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള പൈപ്പ് അമ്പലമുക്കിൽ പൊട്ടിയത് പരിശോധിക്കുന്ന വാട്ടർ അതോറിറ്റി ജീവനക്കാർ. നഗരത്തിലെ പലയിടങ്ങളിലുംഇന്ന് കുടിവെള്ളം മുടങ്ങും.
ക്ഷേത്രപ്രവേശന വിളംമ്പരത്തിന്റെ എൺപത്തിമൂന്നാം വാർഷിക ദിനാചരണത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ദളിത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കെ.കെ ഷാജു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രദർശനത്തിന്റെ കിഴക്കേ നട വഴി ദർശനത്തിനെത്തിയപ്പോൾ.
യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സഹനസമരത്തിൽ മോർ ദീയസ് കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സംസാരിക്കുന്നു. മോർ അലക്സന്ത്രിയോസ് തോമസ് മെത്രാപ്പോലീത്താ, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഫാ.ജോൺ ഐപ്പ്, ഫാ.ബാബു ഏലിയാസ്, ഫാ.പോൾസൺ, എന്നിവർ സമീപം.
ടാഗോർ തിയേറ്ററിൽ നടന്ന ആരോഗ്യ പുരസ്‌കാര രാവിൽ ജില്ലാ, താലൂക് ആശുപത്രികളിൽ ഓരോ ദിവസവും ഓരോ നിറത്തിലുള്ള ബെഡ്ഷീറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.കെ. ഷൈലജ കാസർകോഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ട് പ്രകാശന് നൽകി നിർവഹിക്കുന്നു. ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. സരിത ആർ.എൽ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ചാലക്കുടി എം.എൽ.എ ദേവസി ബി.ഡി, ഹെൽത്ത് പ്രൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ ഖോബ്രഗഡെ, ഡോ. ജെ.എൻ. ശ്രീവാസ്തവ, ഡോ.വി.ആർ.രാജു, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അജയ് കുമാർ, ഡോ. അംജിത് ഇ കുട്ടി എന്നിവർ സമീപം.
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന മന്ദിരത്തിന്റെ ഉദ്ഘാടനം കവടിയാറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. മന്ത്രി ഇ.പി ജയരാജൻ, മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പൊലീത്ത, ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രോപ്പൊലീത്ത, ജോസഫ് മാർ ബെർണബാസ് എപ്പിസ്‌ക്കോപ്പ തുടങ്ങിയവർ സമീപം.
സൂര്യ ഫെസ്റ്റിവെലിൽ തൈക്കാട് ഗണേശത്തിൽ ആരംഭിച്ച ഇന്ദു ചിന്തയുടെ തെയ്യങ്ങളെക്കുറിച്ചുളള ഫോട്ടോ എക്സിബിഷന്റെ ഉദ്ഘാടനം പി.ആർ.ഡി ഡയറക്‌ടർ യു.വി ജോസും സൂര്യകൃഷ്ണമൂർത്തിയും ചേർന്ന് നിർവഹിക്കുന്നു. ഫോട്ടോഗ്രാഫർ ഇന്ദു ചിന്ത സമീപം.
നടവയൽ ഹോളി ക്രോസ്സ് ഫോറാനെ പള്ളിയുടെ സമീപത്തുള്ള റോഡിൻ്റെ ദയനീയ ചിത്രം; വയനാട് ജില്ലയിലെ റോഡുകളുടെ ഒരു ശരാശരി അവസ്ഥയാണിത്.
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
ബി.പി.സി.എൽ. സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ബെന്നി ബഹനാൻ എം.പിയും വി.പി. സജീന്ദ്രൻ എം.എൽ.എയും കൊച്ചിൻ റിഫൈനറിക്ക് മുന്നിൽ നടത്തിയ 12 മണിക്കൂർ ഉപവാസം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. സക്കീർ ഹുസൈൻ, എൻ. വേണുഗോപാൽ, കെ.വി. തോമസ്, വി.പി. സജീന്ദ്രൻ എം.എൽ.എ, ബെന്നി ബഹനാൻ എം.പി, കെ. ബാബു, എം.ഒ. ജോൺ തുടങ്ങിയവർ സമീപം.
ബി.പി.സി.എൽ. സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ബെന്നി ബഹനാൻ എം.പിയും വി.പി. സജീന്ദ്രൻ എം.എൽ.എയും കൊച്ചിൻ റിഫൈനറിക്ക് മുന്നിൽ നടത്തിയ 12 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തശേഷം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇരുവരുമായി സൗഹൃദം പങ്കുവയ്ക്കുന്നു.
ഓൾ കേരള മുൻസിപ്പൽകോമൺ സർവീസ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ടു ഉദ്യോഗാർത്ഥികൾ പട്ടം പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. ബിജു സാജു മോഹൻ, ശ്രീലത, പ്രദീപ്, വിനോദ് തുടങ്ങിയവർ സമീപം.
ഹൈസ്കൂൾ കായിക അദ്ധ്യാപകർക്ക് ഹൈസ്കൂൾ ശമ്പളം അനുവദിക്കുക, കായിക അദ്ധ്യാപകർക്ക് എച്ച്.എസ്.എ, യു.പി.എസ്.എ പദവി അനുവദിച്ച് നൽകി ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാദ്ധ്യാപക സംഘടന തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്‍സിറ്റി സ്റ്റേഡിയത്തിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കുന്നു.
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ അജ്ഞാതർ പതിച്ച പി.പി. മുകുന്ദനെ വിളിക്കൂ ബി.ജെ.പിയെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റർ.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
മായില്ലീ മുറിപ്പാട്... ഇടഞ്ഞോടുന്നതിനിടെ പാപ്പാൻ വിക്രമൻ മരിക്കാനിടയായ തിരുനക്കര ശിവനെ തളച്ചിരിക്കുന്ന ചെങ്കളത്ത്കാവ് ക്ഷേത്രമൈതാനത്ത് ശിവന്റെ ശരീരത്തുണ്ടായ മുറിപ്പാടിൽ മരുന്ന് വെക്കുന്ന മുൻ പാപ്പാൻ മനോജ്.
സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ഡേ ആഘോഷപരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച അനന്യ വിജേഷിനെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ താലോലിക്കുന്നു.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സത്യൻ സ്മാരക മഹാളിൽ നടന്ന നൂറ്റി ഏഴാമത് സത്യൻ ജന്മവാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.എം.എൽ.എമാരായ വി.കെ പ്രശാന്ത്,കെ.ആൻസലൻ എന്നിവർ സമീപം
നിങ്ങളു കൊയ്യും വയലെല്ലാം... ആലപ്പുഴ മങ്കൊമ്പ് ചെറുക്കുപുറം പാടശേഖരത്തെ വീണ നെൽക്കതിരുകൾ യന്ത്രമുപയോഗിച്ച് കൊയ്യുമ്പോൾ നെൽമണികൾ കൊത്തി പെറുക്കുവാൻ പാടത്തിറങ്ങിയ പക്ഷിക്കൂട്ടം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com