മെട്രോയിൽ കുരുങ്ങി...മെട്രോ പണി പുരോഗമിക്കുന്നതിനാൽ ഗതാഗതക്കുരുക്കായ പാലാരിവട്ടം കാക്കനാട് റോഡ്
ലോക വിവർത്തന ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ പ്രണയം മാത്രം എന്ന പുസ്തകം പ്രൊഫ. എം. തോമസ് മാത്യു ഡോ. പ്രിയ കെ. നായർക്ക് നൽകി പ്രകാശനം ചെയ്യുന്നു. അഡ്വ. അശോക് എം. ചെറിയാൻ, സുനിൽ ഞാളിയത്ത്, ഡോ. പ്രേമ ജയകുമാർ എന്നിവർ സമീപം
എല്ലാവരും എത്തിയോ...എറണാകുളം അബാദ് പ്ലാസയിൽ നടന്ന ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം നിർവ്വഹിക്കാൻ എഴുന്നേൽക്കുന്ന സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ സമീപം
തലയെടുപ്പോടെ... 70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിക്ക് മുന്നോടിയായി നടന്ന മാസ് ഡ്രില്ലിൽ പങ്കെടുക്കുവാൻ ചുണ്ടൻ വള്ളങ്ങൾ നെഹ്‌റു പവലിയന് മുന്നിലേക്ക് എത്തിതുടങ്ങിയപ്പോൾ.
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ വിജയിച്ച എറണാകുളം തുരുത്തിപ്പുറം ടീമംഗങ്ങളുടെ ആഹ്ലാദം
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിമത്സരത്തിൽ ആവേശഭരിതരായ കായികപ്രേമികൾ വെള്ളത്തിലിറങ്ങി ചുണ്ടൻ വള്ളങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
നെഹ്‌റു ട്രോഫി മത്സരത്തിനിടയിൽ മുങ്ങിയ കളിവള്ളത്തിൽ നിന്ന് തുഴച്ചിൽക്കാരെ രക്ഷപ്പെടുത്തുന്ന ഫയർഫോഴ്സും, പൊലീസും
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കാരിച്ചാൽചുണ്ടൻ തുഴഞ്ഞ പി.ബി.സി യുടെ ടീമംഗങ്ങളുടെ ആഹ്ലാദം
പാലക്കാട് ജില്ലാ ആസൂത്രണ സമിതി കാര്യാലയം കാട്പിടിച്ച് ഉപയോഗ ശൂന്യമായ നിലയിൽ .
കാടല്ല പാർക്കാണ്...കാടുപിടിച്ച കോപ്റ്റ് അവന്യു വാക്ക് വേയിൽ പുല്ല് വെട്ടിത്തെളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കോർപ്പറേഷൻ ജീവനക്കാർ. തോപ്പുംപടി പാലത്തിന് സമീപത്ത് നിന്ന് കണ്ണങ്ങാട്ട് പാലം വരെ നീളമുള്ളവാക്ക് വേയുടെ ഇന്നത്തെ അവസ്ഥ കാടുപിടിച്ച നിലയിലാണ്. സൗന്ദര്യ വത്കരിച്ച് സുന്ദരമാക്കിയശേഷം വൈകുന്നേരങ്ങളിലും രാവിലെയും നിരവതി ആളുകളാണ് കുടുംബത്തോടൊപ്പം ഇവിടെ എത്തിയിരുന്നത് ഇന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്
കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കലും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.എൻ. വാസവൻ,​ എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പ്രസിഡന്റ് പി.ഹരിദാസ്, മുൻസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ എന്നിവർ സമീപം
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ വാസവൻ, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവരുടെ സൗഹൃദ സംഭാഷണത്തിനിടെയുണ്ടായ പൊട്ടിച്ചിരി
കെ.പി.എം.എസ്‌ ആലപ്പുഴ നേതൃസംഗമം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കൽ ചടങ്ങിലെ സദസ്
പായവേണോ പായ...കൊടുങ്ങല്ലൂർ സ്വദേശി 82 വയസുകാരൻ അബു പായ വില്പനയ്ക്കായി എറണാകുളം മുളവുകാട്ടെ വീടുകൾക്ക് മുന്നിലൂടെ നടന്ന് നീങ്ങുന്നു. 14 വയസുമുതൽ തുടങ്ങിയതാണ് വീടുകൾ കയറിയിറങ്ങിയുള്ള പായവില്പന
കേരളകൗമുദി കൊച്ചി യൂണിറ്റ് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണവും പത്രാധിപർ പുരസ്കാര സമർപ്പണവും ചോറ്റാനിക്കര ബ്യൂറോ ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു. ചോറ്റാനിക്കര ലേഖകൻ രാജേഷ് സോപാനം, കൊച്ചി - തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർ, ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ്, കാലടി ലേഖകൻ വി.കെ. ഷാജി എന്നിവർ സമീപം
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും ചേർന്ന് ബീച്ചിൽ സംഘടിപ്പിച്ച ഹൃദയത്തിനുവേണ്ടി ഒരു നടത്തത്തിൽ നിന്ന്
പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനത്തിൽ സുനിൽ പി ഇളയിടം സംസാരിക്കുന്നു.
പുഷ്പന്റെ മൃതശരീരം കോഴിക്കോട് യൂത്ത് സെന്ററിൽ നിന്നും തലശേരിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിലേക്ക് കയറ്റുന്നു
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com