''ബാബരി വിധി :മസ്ജീതാണ് നീതി '' എന്ന മുദ്രവാക്യവുമായി ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ കേരള സംസ്ഥാന കമ്മിറ്റി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പ്രധിഷേധ സംഗമം ദേശിയ ജനറൽ സെക്രട്ടറി മൗലാന മുഫ്‌തി ഹനീഫ് അഹ്‌റാർ ഖാസിമി ഉദ്‌ഘാടനം ചെയ്യുന്നു .
ഐ.എഫ്.എഫ്.കെ ഫെസ്റ്റിവെൽ ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് നിർവഹിക്കുന്നു. സംവിധായകൻ സിബി മലയിൽ,അക്കാഡമി ചെയർമാൻ കമൽ, അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ സമീപം
താടിയുടെ മോടിയിൽ..., ശബരിമലയ്ക്ക് പോകുവാൻ വ്രതം നോക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റിത്താടിയുമായ് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ധർണ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
ബി.ഡി.ജെ.എസ് 4ാം ജന്മദിനം വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ, എ.വി.ആനന്ദ്‌രാജ്, തഴവ സഹദേവൻ, സോമശേഖരൻ നായർ, രാജേഷ് നെടുമങ്ങാട്, പരുത്തിപ്പള്ളി സുരേന്ദ്രൻ, ആലുവിള അജിത്, ടി.എൻ.സുരേഷ്, മലയൻകീഴ് രാജേഷ്, എൻ.വിനയചന്ദ്രൻ, അജി എസ്.ആർ.എം തുടങ്ങിയവർ സമീപം
ക്രിസതുമസ് വിപണിയിലെക്ക്... വിൽപ്പനയക്ക് തയാറാക്കുന്ന പൂൽക്കൂട് പാലക്കാട് പുതുശ്ശേരി ഭാഗത്ത് നിന്ന് 200 മുതൽ 1000 രൂപ വരെയാണ് വില. തൃശ്ശൂർ കൊച്ചി എന്നിഭാഗങ്ങളിൽലാണ് കൂടുതൽ കയറ്റി അയക്കുന്നത്.
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച സോയിൽ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം മന്ത്രി വി.എസ്. സുനിൽകുമാർ നോക്കിക്കാണുന്നു.
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച സോയിൽ ഫെസ്റ്റിന്റെ ഉദ്‌ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു. ദേവേന്ദ്ര കുമാർ സിംഗ് ഐ.എ.എസ്, ഐ.ബി. സതീഷ് എം.എൽ.എ, ഡോ. രത്തൻ യു. കൊൽക്കർ ഐ.എ.എസ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സമീപം.
സ്റ്റാർട്ട് ആക്ഷൻ... ആലപ്പുഴയിൽ നടക്കുന്ന അഖിലകേരള കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്രമേളയിൽ പങ്കെടുക്കുവാനെത്തിയ വിദ്യാർത്ഥിനികൾ മേള ക്യാമറയിൽ പകർത്തുവാൻ ശ്രമിക്കുന്നു.
തൃശൂർ പുല്ലഴി കോൾ പാടത്ത് നിന്ന് പിടിച്ച മീനുകൾ വിൽപനക്കായ് തയ്യാറാക്കുന്നു.
വിദേശ ചികിത്സക്കുശേഷം എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം തിരികെ മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
അഖിലകേരള കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്രമേള ആലപ്പുഴയിൽ മന്ത്രി സി. രവീന്ദ്രനാഥ് ദൃശ്യ ശബ്ദ സംവിധാനത്തിലൂടെ ഉദ്‌ഘാടനം ചെയ്യുന്നു.
സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ കായലോരത്തിന്റെ ഇടഭിത്തികൾ മുഴുവൻ പൊളിച്ച് നീക്കിയപ്പോൾ.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയതായി സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ക്രഷറിൽ പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപിച്ച് കൊണ്ട് ഒ.രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. സീനിയർ ഡി.സി.എം രാജേഷ് ചന്ദ്രൻ, സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക്, സ്റ്റേഷൻ മാനേജർ സുനിൽ, സീനിയർ ടിക്കറ്റ് എക്സാമിനർ ഷാജിന രാജൻ തുടങ്ങിയവർ സമീപം.
നാവികസേന ദിനാചരണത്തിൽ കൊച്ചി ദക്ഷിണ നാവികതാവളത്തിലെ യുദ്ധസ്മാരകത്തിൽ വൈസ് അഡ്മിറൽ എ.കെ.ചൗള പുഷ്പചക്രം അർപ്പിക്കുന്നു.
അഞ്ചാമത് റോൾബോൾ ലോകകപ്പ് മത്സരത്തിൽ വനിതാവിഭാഗത്തിൽ വെളളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീം അംഗവും കേരളത്തിൽ നിന്നുളള ആദ്യവനിതാ താരവുമായ ശ്രീലക്ഷിമിയെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഒളിംബിയൻ മേർസി കുട്ടൻ ആദരിക്കുന്നു.
തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ മണ്ണ് തിന്ന് വിശപ്പടക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, തിരുവനന്തപുരം ഡി.സി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ദളിതർക്ക് പട്ടിണിയ്ക്ക് മണ്ണോ സർക്കാർ മറുപടി പറയുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയുടെ ഉദ്ഘാടനം.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഹാളിൽ ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംഘടിപ്പിച്ച പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടനം.
കോളേജിൽ സമാധാനം പുനഃസ്ഥാപിക്കുക, എസ്സ്.എഫ്.ഐ. അക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചപ്പോൾ കുതറിയോടാൻ ശ്രമിക്കുന്ന പ്രവർത്തകർ.
കോളേജിൽ സമാധാനം പുനഃസ്ഥാപിക്കുക, എസ്സ്.എഫ്.ഐ. അക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലബീരങ്കി പ്രയോഗിക്കുന്നു.
  TRENDING THIS WEEK
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ വിചാരണക്കെത്തിയ ബിഷപ്പ് ഫ്രാങ്കോ.
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചാക്ക മേൽപ്പാലം.
കെ.എസ്.യു. പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലാഭീരങ്കി പ്രയോഗിക്കുന്നത് തന്റെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്ന വിദേശി.
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ കുഞ്ഞിനെ തൊട്ടിലിൽ ആട്ടി ഉറക്കുന്ന അമ്മ ശ്രീദേവി.
ഉണരു അപകടം അരികെ... ഏറ്റവും പുതിയ വിഭാഗത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി എ.ടി 329-ാം നമ്പർ നിലമ്പൂർ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിന്റെ പുറകിലത്തെ സീറ്റ് തകർന്ന നിലയിൽ. ഇതുമൂലം മൂന്ന് പേർക്ക് ഇരുന്ന് യത്ര ചെയ്യാവുന്ന ഈ സീറ്റിൽ കഷ്ടിച്ച് ഒരാൾക്ക് മാത്രമേ ഇരിക്കാൻ പറ്റു.
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
"നിയമ -ലംഘനം..." ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്നു യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് ഹെൽമറ്റ് ധരിച്ചു നിയമപാലകരും ഇവയൊന്നും വകവയ്ക്കാതെ എത്തിയ യുവാവും.
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
വിചാരണക്കൊരുങ്ങി...കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ ഹാജരാകും മുമ്പ് ഇന്നലെ രാവിലെ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥനയിൽ മുഴുകിയ ബിഷപ്പ് ഫ്രാങ്കോ
സ്കൂട്ടായിക്കോ... കോട്ടയം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം കഴിഞ്ഞു പോലീസ് സംരക്ഷണതയിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ എറണാകുളത്തേക്ക് പോകുന്ന ബിന്ധു അമ്മിണി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com