ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മിഠായിത്തെരുവിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയപ്പോൾ
സ്കൂൾ കഴിഞ്ഞ് പോകുന്ന ബസിൽ തളർന്ന് കിടന്ന് ഉറങ്ങുന്ന കുട്ടി. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലൂർ ലെനിൻ സെന്ററിൽ എൽ.ഡി.എഫ് നടത്തിയ വാർത്താ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. കൊച്ചി മുൻ മേയറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. എം. അനിൽ കുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ എന്നിവർ സമീപം
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ
എം ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനം
സപ്ലൈകോ മാനേജ്മെൻ്റിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിലെ സപ്ലൈകോ റീജിയണൽ ഓഫീസിന് മുൻപിൽ ധർണ നടത്തുമ്പോൾ ഓഫീസിൻ്റെ മുകളിൽ നിന്ന് കാണുന്ന ജീവനക്കാർ
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളെ അലങ്കരിക്കാനായി ഒരുക്കിയപ്പോൾ .
തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ സംഗീത സഭയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഭിഷേകം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗീതോത്സവത്തിൽ  പ്രശസ്ത വയലിനിസ്റ്റ് ഡോ. എൽ, സുബ്രമണ്യത്തിന് സംഗീത സംപൂർണ അവാർഡ് നൽകുന്ന ചടങ്ങിൽ ഡോ. വേണു രാജാമണിയുടെ പ്രസംഗത്തിലെ നർമ്മം കേട്ട് ചിരിക്കുന്ന സുബ്രമണ്യത്തിന്റെ പത്നിയും പ്രശസ്ത ഗായികയുമായ കവിതാകൃഷ്ണമൂർത്തി
തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ സംഗീത സഭയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഭിഷേകം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗീതോത്സവത്തിൽ  പ്രശസ്ത വയലിനിസ്റ്റ് ഡോ. എൽ, സുബ്രമണ്യത്തിന് സംഗീത സംപൂർണ അവാർഡ് ഡോ. വേണു രാജാമണി സമ്മാനിച്ചപ്പോൾ
റെയിൽവേ പരിശോധന... ഡൽഹിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടക്കുമ്പോൾ കോട്ടയം നഗരസഭാ ഓഫിസിലുണ്ടായിരുന്ന അദ്ധ്യക്ഷ ബിൻസി സെബാസ്‌റ്റ്്യനും കൗൺസിലർ ധന്യമ്മ രാജുവും മത്സരിക്കുന്ന കാര്യം പറഞ്ഞ് ചിരിക്കുന്നു
കോഴിക്കോട് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ഡി.സി.സിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ രമേശ് ചെന്നിത്തല വി.എം സുധീരന്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം പാവ നിർമ്മാണം മത്സരത്തിൽ നിന്ന്.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം മുള കൊണ്ട്ഉള്ള നിർമ്മാണത്തിൽ ദിവ്യ പി.സി. ഒന്നാം ക്ലാസിൽ പഠിക്കുബോൾ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് വലത്കാല് നഷ്ടമായി സി.എച്ച്. എസ്.എസ്. അഗളി പാലക്കാട് .
സമയം തെളിഞ്ഞു... പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം ഗിരിഷ് ഗോപി. മാർ ഏലിയാസ് എച്ച് എസ്.എസ് കൊട്ടപ്പടി എറണാകുളം മുള കൊണ്ട് അലങ്കാര വസ്തുകൾ നിർമ്മാണത്തിൽ .
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം മരപ്പണി മത്സരത്തിൽ ഹോൾഡിംഗ് ടൈപ്പ് ഡൈനിംഗ് ടെബിൾ നിർമ്മാണം അലിന ജി.എസ്. ജി.ജി.എച്ച്.എസ്.എസ്. നെയ്യാറ്റിൻകര തിരുവനന്തപുരം.
ചിരിസദസിൽ...കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെ തുടർന്ന് എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായി സൗഹൃദ സംഭാഷണത്തിൽ
കൈയെത്തും ദൂരത്ത്...കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെ തുടർന്ന് എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈബി ഈഡൻ എം.പി, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സമീപം
കോട്ടയം വടവാതൂർ ഗിരിദീപം മൈതാനത്ത് നടന്ന മ്യൂസിക്കൽ പ്രോഗ്രാം ഇരവിൽ റാപ്പ് ഗായകൻ വേടൻ പാടുന്നു
തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനയിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷകരെ രക്ഷിക്കുന്ന കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് നടത്തിയ അഭിവാദ്യ സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കോട്ടയം വടവാതൂർ ഗിരിദീപം മൈതാനത്ത് നടന്ന മ്യൂസിക്കൽ പ്രോഗ്രാം ഇരവ് ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ റാപ്പ് ഗായകൻ വേടനെ അഭിനന്ദിക്കുന്നു
വോട്ട് കവല... തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ പാലിശ്ശേരി പാലക്കൽ ജവഹർ ജംഗ്ഷനിൽ വിവിധ പാർട്ടികളുടെ തോരണങ്ങളും കൊടികളും കൊണ്ട് നിറഞ്ഞപ്പോൾ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഒലവക്കോട് എം.ഇ.എസിൽ നടന്ന എച്ച്.എസ്.എസ്. വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ ടി.എ. റോസ് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിന്റെ മാതൃകയുമായി. ജി.എം.എച്ച്.എസ്.എസ്. കിളിമാനൂർ തിരുവനന്തപുരം .
മോഹൻ സിതാര... സംഗീതരംഗത്ത് 40 വർഷംപൂർത്തിയാക്കുന്ന സംഗീത സംവിധായകൻ മോഹൻ സിതാരയ്ക്ക് പാട്ടുപുരയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ആദര ചടങ്ങിൽ മോഹൻ സിതാര, ഔസേപ്പച്ചൻ, ജയരാജ് വാര്യർ എന്നിവരെ വേദിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു.
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്.സിയും കാലിക്കറ്റ് ഫുട്ബോൾ ക്ലബും ഏറ്റുമുട്ടുന്നു
ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദര നഗറിൽ സംഘടിപ്പിച്ച എം.കെ. രാഘവൻ വക്കീൽ പുരസ്കാര ചടങ്ങിലെത്തിയ മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഹൈബി ഈഡൻ എം.പിയും സൗഹൃദ സംഭാഷണത്തിൽ
തിരുനക്കര മഹാദേവ ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന നാട്യപൂർണ്ണ സ്കൂൾ ഒഫ് ഡാൻസിലെ രാജേഷ് പാമ്പാടിയുടെ ശിഷ്യരുടെ ഭരതനാട്യ രംഗപ്രവേശം
തിരുനക്കര മഹാദേവ ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിലെ രാജേഷ് പാമ്പാടിയുടെ ശിഷ്യരുടെ ഭരതനാട്യ രംഗപ്രവേശം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന കൗൺസിൽ യോഗം അടിച്ച് പിരിഞ്ഞതിനെ തുടർന്ന് കൗൺസിലന്മാർ ഹാജർ ബുക്കിൽ തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തുന്നു
നാട്യപൂർണ്ണ ഭരതനാട്യ രംഗപ്രവേശം... തിരുനക്കര മഹാദേവ ക്ഷേത്ര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിലെ രാജേഷ് പാമ്പാടിയുടെ ശിഷ്യരുടെ ഭരതനാട്യ രംഗപ്രവേശം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com