ആലത്തൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ: ടി.എൻ. സരസുവിൻ്റെ സ്ഥാനാർത്ഥി പേര് പാലക്കാട് തമിഴ്നാനാട് അതിർത്തിയായ ഗോപാലപുരം ഭാഗത്ത് ചുമർ എഴുത്ത് എഴുതിയപ്പോൾ.
പാലക്കാട് കോട്ടായി റൂട്ടിൽ പൂടൂർ ഭാഗത്ത് സ്വകാര്യ വെക്തിയുടെ മതിലിൽ പാലക്കാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളും പേരും എഴുതിയ നിലയിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കും തുല്യ പ്രാധാന്യം നൽകിയിട്ടുണ്ട് ചുമർ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ സൈക്കിൾ ചവിട്ടി പോവുന്ന കുട്ടികളും.
കോളജ് ജംക്‌ഷനു സമീപം കടയുടെ മുകളിലേക്കു ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണപ്പോൾ
കോളജ് ജംക്‌ഷനു സമീപം വാഹനത്തിനു മുകളിലേക്കു ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണപ്പോൾ
ഭരണഘടന സംരക്ഷണ സമിതി കൊല്ലത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
ഭരണഘടന സംരക്ഷണ സമിതി കൊല്ലത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേശ് കുമാർ, കൊല്ലത്തെ എൽ.ഡി​.എഫ് സ്ഥാനാർത്ഥി എം.മുകേഷ് എന്നിവരോടപ്പം സദസി​നെ അഭിവാദ്യം ചെയ്യുന്നു
ആടുജീവിതം സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ ബെന്ന്യാമിനും നജീബും നടൻ ജിമ്മി ജീൻ ലൂയിസും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പാലാരിവട്ടം ആശാൻ നഗറിൽ നടക്കുന്ന ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യജ്ഞാചാര്യൻ സ്വാമി അദ്വൈതാനന്ദ തീർത്ഥയുമായി സംഭാഷണത്തിൽ
എറണാകുളം പുതുവൈപ്പിനിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്ന വള്ളം. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ഗോശ്രീ പാലത്തിന് സമീപം മത്സ്യബന്ധനത്തിന് ശേഷം തോണിയിൽ മടങ്ങുന്ന കുടുംബം
എളിമയുടെ മാർഗം... പെസഹാ വ്യാഴാഴ്ച കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ കാർമികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ
കണ്ണീർ പ്രണാമം...പെസഹാ വ്യാഴാഴ്ച ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയിൽ ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹക്കൂട് അഭയ മന്ദിരത്തിലെ വനിതാ അന്തേവാസികളുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തുമ്പോൾ പൊട്ടിക്കരയുന്ന മറിയാമ്മ
കാലുകൾ നിശ്ചലം.,സ്നേഹം നിശ്ചയം...പെസഹാ വ്യാഴാഴ്ച ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയിൽ ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്മെന്റ് കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹക്കൂട് അഭയ മന്ദിരത്തിലെ വനിതാ അന്തേവാസികളുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തുമ്പോൾ വീൽ ചെയറിൽ കാൽ കഴുകാൻ എത്തിയ വള്ളിയമ്മ.
എന്തൊര് ചൂട്, എന്തോര് ദാഹം... തൊടുപുഴ മൂന്നാർ റൂട്ടിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം വഴിയോര കച്ചവടക്കാർ മലമുകളിൽ നിന്നു പൈപ്പിൽ കൂടിയെത്തിക്കുന്ന വെള്ളം കുടിക്കുന്ന വാനരൻ. വേനലിനെ തുടർന്ന് വെള്ളച്ചാട്ട പ്രദേശം വരണ്ട് കിടക്കുകയാണ്.
പാലക്കാട്‌ ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ കരിമ്പ കാഞ്ഞിരപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വോട്ട് അഭ്യാർത്ഥിക്കുന്നു .
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുന്നു യു.ഡി.എഫ്. പാലക്കാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ ഡി.സി.സി. പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ സമീപം.
ആലത്തൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് .സ്ഥാനാർഥി രമ്യ ഹരിദാസ് ചിറ്റൂർ നിയോജകമണ്ഡലത്തിൽ വോട്ട് അഭ്യർഥിക്കുന്നു
പാലക്കാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവന് പിരായിരി ഉന്നിരാംകുന്ന് ഭാഗത്ത് തിരെഞ്ഞടുപ്പ് പ്രചാരണത്തിൽ.
പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ വിദ്യാർഥികൾ കുപ്പി വച്ച് കാൽപന്ത് കളിച്ച് ആഘോഷിക്കുന്നു. കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
ലെൻസ്‌ഫെഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കോർപ്പറേഷനു മുന്നിലേക്ക് നടത്തിയ പ്രകടനം.
  TRENDING THIS WEEK
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
പെസഹ തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സെൻ്റ് റാഫേൽസ് കത്തീഡ്രലിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ.
ആടി പാടി ഓശാന... ക്രിസ്തുവിൻറെ കഴുതപ്പുറത്തേറിയുള്ള ജെറുസലേം പ്രവേശനത്തിന്റെ സ്മരണയുയർത്തി കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുത്തശേഷം കുരുത്തോലകളുമായി മടങ്ങുന്ന കുട്ടി.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
സന്തോഷത്താൽ ഓശാന... കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച നടന്ന ഓശാന പെരുന്നാളിൽ പങ്കെടുക്കുന്നവർ.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പളളിയിൽ ഓശാന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നു
ഭരണകൂട ഭീകരതയ്ക്കെതിരെ ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരേയും തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന യു .ഡി .എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് ,എം .വിൻസെന്റ് എം .എൽ .എ , ലോക്‌സഭാ മണ്ഡലം യു .ഡി .എഫ് സ്‌ഥാനാർത്ഥി ഡോ .ശശിതരൂർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,സി .എം .പി ജനറൽ സെക്രട്ടറി സി .പി ജോൺ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ ,കെ .പി .സി .സി ജനറൽ സെക്രട്ടറി ജി .എസ് ബാബു എന്നിവർ സമീപം
ഇടവക ദേവാലയമായ കോട്ടയം എസ്.എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com