മുഖ്യമന്ത്രി പിണറായിവിജയൻ,മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പി. യുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടന്ന സമരത്തിൽ നിന്ന്
ഇന്നലെ നഗരത്തിൽ പെയ്ത മഴ.തകരപ്പറമ്പിൽ നിന്നുള്ള ദൃശ്യം
എറണാകുളം മാധവഫാർമസി ജംഗ്‌ഷനിൽ ഡി.സി.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഗതാഗതനിയമം ലംഘിച്ച കാർ യാത്രികനോട് ഇ ചലാൻ സംവിധാനത്തിലൂടെ പിഴ ഈടാക്കുന്നു.
അകത്തേതറയിൽ പിഡനത്തിന് ഇരയായ പെൺക്കുട്ടിക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹേമാംബിക പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്നയെ എറണാകുളം എൻ.ഐ.എ. പ്രത്യേക കോടതിയിൽ നിന്ന് എൻ.ഐ.എ. യുടെ കസ്റ്റഡയിൽ വിട്ടപ്പോൾ
കുഴിയിൽ കുരുങ്ങിയ കുരുക്ക്...ശക്തമായ മഴ പെയ്തതോടെ എറണാകുളം കുണ്ടന്നൂർ ജംഷ്ഷൻ ഗതാഗത കുരുക്കിലാണ്. തകർന്ന റോഡാണ് കുരുക്കിന് പ്രധാനകാരണം.
കുഴിയിൽ...ശക്തമായ മഴ പെയ്തതോടെ എറണാകുളം കുണ്ടന്നൂർ ജംഷ്ഷൻ ഗതാഗത കുരുക്കിലാണ്. തകർന്ന റോഡാണ് കുരുക്കിന് പ്രധാനകാരണം. റോഡിലെ കുഴിയടക്കുന്ന ഹോംഗാർഡും തൊഴിലാത്തിയും
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ജി.പി.ഒയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
സ്വർണ്ണക്കള്ളക്കടത്ത് മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയ എൽ.ഡി.എഫ് സർക്കാരിനെതിരെ മലപ്പുറം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം
മാധ്യമപ്രവർത്തകർക്കായി യൂത്ത് ലീഗ് സംഘടിപ്പിച്ച മീഡിയ മീറ്റ് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ്,യൂത്ത് കോൺഗ്രസ്സ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച്
നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി സ്മാരക ശ്രീനാരായണ ഗുരു പ്രതിമയുടെ അനാച്ഛാദനം തിരുവനന്തപുരം ഒബ്സർവേറ്ററി ഹില്ലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ.മന്ത്രിമാരായ എ .കെ ബാലൻ ,കടകംപളളി സുരേന്ദ്രൻ ,എം .എൽ .എ വി .എസ് ശിവകുമാർ ,മേയർ കെ .ശ്രീകുമാർ ,ശിൽപി ഉണ്ണി കാനായി തുടങ്ങിയവർ സമീപം
ശ്രീനാരയണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാ സമാധി പൂജ.
കർഷക ദ്രോഹ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യൂ മലപ്പുറത്ത് നടത്തിയ പ്രതിഷേധം
കുമരകം കിഴക്കും ഭാഗം 154 ശാഖയോഗ ഗുരുമന്ദിരത്തിൽ നിന്നും ശ്രീ കുമാരമംഗലം ക്ഷേത്രത്തിലേക്ക് നടന്ന ശാന്തിയാത്ര. ഭക്തജനങ്ങളെ പരിപൂർണ്ണമായി ഒഴിവാക്കി ദേവസ്വം ഭാരവാഹികളും അംഗശാഖ ഭാരവാഹികളും ശാന്തിയാത്രയിൽ പങ്കെടുത്തു.
ശ്രീനാരയണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കുന്ന ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും. ഗവർണറുടെ പത്‌നി രേഷ്മ ആരിഫ് സമീപം.
രണ്ടാം ഘട്ട വിതരണത്തിനായുള്ള പുസ്തകങ്ങൾ കിഴക്കേക്കോട്ടയിലെ പാഠംപുസ്തക ഹബ്ബിൽ സജീകരിക്കുന്ന ജീവനക്കാർ
ശ്രീനാരായണഗുരുദേവ സമാധിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണണത്തിലെ ശിവഗിരി തീർത്ഥാടന സ്മാരക പവലിയനിൽ നടത്തിയ ഗുരുപൂജക്ക്ശേഷം ഗുരുദേവക്ഷേത്രത്തിലേക്ക് നടന്ന ബ്രഹ്മകലശ പ്രദക്ഷിണം
ശ്രീനാരയണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാ സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ശ്രീനാരായണീയ ഭക്തർ. കൊവിഡ് 19 പ്രോട്ടോക്കോൾ ഉളളതിനാൽ വളരെ കുറച്ചുപേർക്ക് മാത്രമേ സമാധി പൂജയിൽ പങ്കെടുക്കുവാനായുള്ളൂ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ ഭീകരർ ഷുഹൈബും മുഹമ്മദ്‌ ഗുൽനവാസും.
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
എന്താപ്പാ ദ്... മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ തുടർന്ന് കലക്ടറേറ്റ് കവാടം അടച്ചത് കാരണം കളക്ട്രേറ്റിൽ അത്യാവശ്യത്തിനെത്തിയ സ്ത്രീ അകത്ത് കയറാനാവാതെ വിഷമിച്ചപ്പോൾ.
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
"മാവേലിക്കരയിൽ നിന്ന് എറണാകുളം വഴി സീതാ മൗണ്ടിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് വീടിന്റെ സ്വീകരണമുറിയിൽ പാർക്ക് ചെയ്തിരിക്കുന്നു". മാനന്തവാടി വള്ളിയൂർക്കാവിനടുത്തുള്ള വടക്കേവീട്ടിൽ ചെന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ പ്രതീതിയാണ് വീഡിയോ കെ.ആർ. രമിത്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com