എറണാകുളം ബി.ടി.എച്ച്. ഹോട്ടലിൽ ചേർന്ന ബി.ജെ.പി. കോർ കമ്മിറ്റി യോഗം.
ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസ്സിൽ... ജെയിൻ യൂണിവേഴ്സിറ്റിയുമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ കേരളത്തിൽ നിന്നുള്ള ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് 5 വർഷത്തെ പങ്കാളിത്ത കരാർ ഒപ്പിട്ടതിന് ശേഷം ജെയിൻ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ് ഡോ. ചെൻ രാജ് റോയ്‌ചന്ദ്, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രൊ വൈസ് ചാൻസലർ ഡോ. ജെ. ലത, കെ.ബി.എഫ്‌.സി. ഉടമ നിമ്മഗഡ്ഡ പ്രസാദ്, സി.ഇ.ഒ. വിരെൻ ഡി സിൽവ എന്നിവർ ചേർന്ന് ജേഴ്സി പ്രകാശനം ചെയ്യുന്നു.
ദുരന്തങ്ങളെ നേരിടാൻ... കുമരകം എസ്.കെ.എം.ഹയർ സെക്കണ്ടറി സ്‌കൂളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അപകടങ്ങളിൽപെടുന്നവരെ എങ്ങനെ രക്ഷിക്കാമെന്ന് വിദ്യർത്ഥികൾക്ക് പരിശീലനം കൊടുക്കുന്നു.
ലോക രക്തദാന ദിനത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാമ്പിൽ എത്തിയ മന്ത്രി കെ.കെ.ശൈലജ.
തൃശൂർ കോർപറേഷനിലെ ചളി കെട്ടിക്കിടക്കുന്ന റോഡുകൾ ശരിയാകണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം.
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് ശംഖുംമുഖം കടൽതീരത്തെ പ്രധാന റോഡ് തകർന്നപ്പോൾ.
'കോട്ട'യം കാക്കാൻ... കോട്ടയം ജില്ലാ പൊലീസ് മേധാവിയായി അധികാരമേറ്റ പി.എസ് സാബു ഐ.പി.എസ് എസ്.പി ഓഫീസിൽ.
കൈയുണ്ട് കൂടെ... ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ നിർമ്മിച്ചു നൽകുന്ന ലയൺസ്‌ സ്നേഹഭവനം പദ്ധതിയുടെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ ടൗൺഹാളിൽ എത്തിയ പി.സദാശിവവും ഹൈബി ഈഡൻ എം.പിയും സംഭാഷണത്തിൽ.
പുതിയ നാമ്പുകൾ തളിർക്കട്ടെ... ഇടപ്പള്ളി അരൂർ ദേശിയ പാതയിൽ കുമ്പളം ഭാഗത്ത് ഡിവൈഡറിൽ ചെടികൾ നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് തെറുമോ പെൻപോളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സേഫ് ബ്ലഡ് ഫോർ ആൾ എന്ന പരിപാടിയിൽ നിന്ന്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അപകടങ്ങളിൽ പ്പെടുന്നവരെ എങ്ങനെ രക്ഷിക്കാമെന്ന് കുമരകം എസ്.കെ.എം.ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യർത്ഥികൾക്ക് പരിശീലനം കൊടുക്കുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
കവിയും എഴുത്തുകാരനുമായ പഴവിള രമേശന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ പൊതു ദർശനത്തിന് വച്ചപ്പോൾ.
ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ഡി.ഡി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്ന പരിശോധനയ്ക്ക് വവ്വാലുകളുടെ സാംപിൾ ശേഖരിക്കുന്നു.
കൊല്ലത്തെ എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്ത് നടന്ന ഡയറക്ടർ ബോർഡ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ബോർഡ് അംഗം അശോകൻ എന്നിവർ സമീപം.
എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട വിപിൻരാജ്, പച്ചയിൽ സന്ദീപ്, എബിൻ ആമ്പാടി, ബേബിറാം, പി.കെ.പ്രസന്നൻ, ഷീബ ടീച്ചർ, പി.എസ്.എൻ.ബാബു, പി.ടി.മൻമഥൻ, പി.സുന്ദരൻ, എ.ജി.തങ്കപ്പൻ, സി.എം.ബാബു എന്നിവർ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർക്കൊപ്പം.
അന്തരിച്ച പ്രശസ്ത എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ
ശക്തമായ കടൽ ക്ഷോഭത്തിൽ നീർകുന്നം പുതുവൽ മണിയന്റെ വീട് നിലംപൊത്തിയ നിലയിൽ.
കൊച്ചി കമ്മിഷണറായി ചുമതലയേൽക്കാൻ വിജയ് സാഖറ ബോട്ട് ജെട്ടിയിലെ ഓഫീസിൽ എത്തിയപ്പോൾ
  TRENDING THIS WEEK
കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി പത്നിയോടൊപ്പം നിയമസഭയിൽ എത്തിയപ്പോൾ.
പാൽ തിരമാല... കൊല്ലം മുണ്ടയ്‌ക്കൽ പാപനാശനത്ത് പുലർച്ചെ തീരത്ത് പ്രത്യക്ഷപ്പെട്ട പ്രതിഭാസം. കടൽഭിത്തിയില്ലാത്ത പ്രദേശത്ത് തിരമാലകൾ അടിച്ചുകയറിയ ശേഷവും മണിക്കൂറുകളോളം കാണപ്പെട്ട പ‌ഞ്ഞിപോലുള്ള പത മത്സ്യത്തൊഴിലാളികളിൽ അശങ്കയ്‌ക്ക് ഇടയാക്കി. കുട്ടികൾ കൈകുമ്പിളിൽ കേരിയെടുത്ത് ഉല്ലസിക്കുന്നുണ്ട്. കുമിളകൾ കാറ്റിൽ പറക്കുകയാണ്. കടൽ പ്രക്ഷുബ്‌ദ്ധമാകുന്നതിന് മുമ്പ് കാണാറുള്ളതാണ് ഈ മാറ്റങ്ങൾ.
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
മത്സ്യകന്യകനല്ലെ... കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ താൽകാലികമായി നിർമ്മിച്ചിരുന്ന ബണ്ടിലിരുന്ന് മീൻപിടിക്കുന്നവർക്കിടയിൽ വെള്ളത്തിൽ ചാടുന്ന യുവാവ്
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
ഉയരെ... സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിനെ കോട്ടയം മാന്നാനം കെ.ഇ.സ്‌കൂളിലെ സഹപാഠികൾ തോളിലേറ്റി ആഹ്ലാദി പ്രകടനം നടത്തുന്നു.
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ശംഖുംമുഖം ബീച്ചിലെ നടപ്പാതയിലേക്ക് അടിച്ച് കയറുന്ന തിരമാലകൾ.
വെള്ളത്തിൽ മുങ്ങി... ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായ എം.ജി റോഡ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
നിപ്പ കാലത്ത് ഐസൊലേഷൻ വാർഡിൽ പ്രവർത്തിച്ച താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജോലി നൽകണമെന്നാവശ്യപ്പെട്ട് സമരതൊഴിലാളികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിലേക്ക് ബഹുജന മാർച്ച്‌ നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com